scorecardresearch

കലക്ടറുമായി നവീൻ ബാബുവിന് ആത്മബന്ധമില്ല; വാദം തള്ളി മഞ്ജുഷ

ജീവനക്കാരോട് സൗഹൃദപരമായി പെരുമാറാത്ത ആളാണ് കണ്ണൂർ കലക്ടറെന്നും, അദ്ദേഹത്തോടെ കാര്യങ്ങൾ തുറന്നു പറഞ്ഞെന്ന വാദം വിശ്വസിക്കാനാകില്ലെന്നും മഞ്ജുഷ പറഞ്ഞു

ജീവനക്കാരോട് സൗഹൃദപരമായി പെരുമാറാത്ത ആളാണ് കണ്ണൂർ കലക്ടറെന്നും, അദ്ദേഹത്തോടെ കാര്യങ്ങൾ തുറന്നു പറഞ്ഞെന്ന വാദം വിശ്വസിക്കാനാകില്ലെന്നും മഞ്ജുഷ പറഞ്ഞു

author-image
WebDesk
New Update
Kannur Collector, Naveen Babus Wife

ചിത്രം: സ്ക്രീൻഗ്രാബ്

പത്തനംതിട്ട: യാത്രയയപ്പ് യോഗത്തിനു ശേഷം എഡിഎം നവീൻ ബാബു തന്നെ കണ്ടെന്നും, ചില കാര്യങ്ങൾ പറയുകയും ചെയ്തെന്ന കണ്ണൂർ ജില്ലാ കലക്ടർ അരുൺ കെ. വിജന്റെ വാദം തള്ളി നവീൻ ബാബുവിന്റെ ഭാര്യ മഞ്ജുഷ. നിയമപരമായി എല്ലാ സാധ്യതകളും തോടുമെന്നും, കേസ് അന്വേഷണവുമായി ബന്ധപ്പെട്ട് ഏതറ്റം വരെയും പോകുമെന്നും മഞ്ജുഷ പറഞ്ഞു.

Advertisment

കീഴ്ജീവനക്കാരോട് സൗഹൃദപരമായി പെരുമാറാത്ത ആളാണ് കണ്ണൂർ കലക്ടറെന്നും, അദ്ദേഹത്തോടെ കാര്യങ്ങൾ തുറന്നു പറഞ്ഞെന്ന വാദം വിശ്വസിക്കാനാകില്ലെന്നും മഞ്ജുഷ പറഞ്ഞു. 'കണ്ണൂർ കലക്ടർ ഒരിക്കലും കീഴ്ജീവനക്കാരോട് സൗഹൃദപരമായി പെരുമാറാത്ത ആളാണ്. അദ്ദേഹത്തോട് എല്ലാം തുറന്ന് പറഞ്ഞുവെന്ന വാദം തനിക്ക് ഒരിക്കലും അംഗീകരിക്കാനാകില്ല. മാത്രമല്ല, കണ്ണൂർ കലക്ടറേറ്റിലെ ആരും ഇത് അംഗീകരിക്കാൻ സാധ്യതയില്ല,' മഞ്ജുഷ ഏഴ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

'കലക്ടറുമായി യാതൊരു ആത്മബന്ധവും നവീൻ ബാബുനിന് ഇല്ല. തുറന്ന് പറയില്ല,' അതിൽ പൂർണ വിശ്വാസമാണെന്നും മഞ്ജുഷ പറഞ്ഞു. നിയമപരമായ ഏതറ്റംവരെയും പോകുമെന്നും, എല്ലാ സാധ്യതയും തേടുമെന്നും മഞ്ജുഷ കൂട്ടിച്ചേർത്തു.

യാത്രയയപ്പ് ചടങ്ങിന് ശേഷം എഡിഎം തന്നെ കാണാനെത്തിയെന്നും തെറ്റുപറ്റിയെന്ന് നവീൻ ബാബു പറഞ്ഞെന്നുമാണ് കലക്ടർ മൊഴി നൽകിയത്. എന്നാൽ തെറ്റ് എന്ന് നവീൻ ഉദ്ദേശിച്ചത് എന്താകാമെന്ന് കലക്ടർ വ്യക്തമാക്കിയിട്ടില്ല. കലക്ടറുടെ മൊഴി നവീൻ അഴിമതി നടത്തിയെന്നതിന് തെളിവായി കാണാനാകില്ലെന്നാണ് പ്രാഥമിക നിഗമനം. മുൻ കണ്ണൂർ ജില്ലാ പ്രസിഡന്റ് പി.പി ദിവ്യയുടെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്ന വേളയിലാണ് മൊഴിയുടെ വിശദാംശങ്ങൾ പുറത്തുവന്നത്. 

Advertisment

അതേസമയം നവീൻ ബാബുവിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസിൽ പി.പി ദിവ്യയുടെ ജാമ്യാപേക്ഷ തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതി പരിഗണിക്കും. ദിവ്യയുടെ ജാമ്യാപേക്ഷയെ എതിർക്കുമെന്ന് നവീൻ ബാബുവിന്റെ കുടുംബം വ്യക്തമാക്കിയിട്ടുണ്ട്. നവീന്റെ ഭാര്യ മഞ്ജുഷ കേസിൽ കക്ഷി ചേരും.

Read More

Kannur

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: