/indian-express-malayalam/media/media_files/UOSiL5QpJ88SxNb2BUA1.jpg)
ഫയൽ ഫൊട്ടോ
തിരുവനന്തപുരം: കൊടകര കുഴൽപ്പണ കേസിൽ തുടരന്വേഷണത്തിന് ഉത്തരവിട്ട് സർക്കാർ. മുഖ്യമന്ത്രി പിണറായി വിജയനുമായി ഡിജിപി എസ്.ദർവേശ് സാഹിബ് നടത്തിയ ചർച്ചകൾക്കു ശേഷമാണ് തീരുമാനം. കേരള പൊലീസിന്റെ പ്രത്യേക സംഘത്തിനാകും അന്വേഷണ ചുമതല. തുടരന്വേഷണത്തിന് അനുമതി തേടി അന്വേഷണ സംഘം ഇരിങ്ങാലക്കുട കോടതിയില്‍ ഹര്‍ജി സമർപ്പിക്കും.
കൊടകര കുഴൽപ്പണ കേസിലെ സാക്ഷിയും കുഴൽപ്പണ ഇടപാട് സമയത്തെ ബിജെപി ഓഫീസ് സെക്രട്ടറിയുമായിരുന്ന തിരൂർ സതീശിന്റെ മൊഴി രേഖപ്പെടുത്തും. സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് നിര്‍ദ്ദേശം വന്നതിനു പിന്നാലെയാണ് നടപടി ഉണ്ടായിരിക്കുന്നത്.
തിരൂര്‍ സതീഷിന്റെ വെളിപ്പെടുത്തലുകള്‍ക്ക് പിന്നാലെയാണ് കൊടകര കുഴല്‍പ്പണക്കേസ് വീണ്ടും ചര്‍ച്ചയായത്. കോടികളുടെ കുഴൽപ്പണം ബിജെപിയുടെ തിരഞ്ഞെടുപ്പ് ഫണ്ടായിട്ടാണ് ഓഫീസിൽ എത്തിച്ചതെന്നായിരുന്നു ബിജെപിയെ വെട്ടിലാക്കി തിരൂർ സതീശിന്റെ സ്ഥിരീകരണം.
ഓഫീസിലേക്ക് ചാക്കുകെട്ടുകളിൽ നിറച്ചായിരുന്നു പണം എത്തിച്ചിരുന്നതെന്നും, ധർമ്മരാജൻ പണവുമായി ജില്ലാ ഓഫീസിലെത്തുമ്പോൾ അവിടെ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ ഉണ്ടായിരുന്നുവെന്നും സതീശൻ വെളിപ്പെടുത്തി. 'കവർച്ച ചെയ്യപ്പെട്ടത് തൃശൂർ ജില്ലാ ഓഫീസിൽ നിന്ന് ആലപ്പുഴയിലേക്ക് കൊണ്ടുപ്പോയ കോടികളാണ്. കുഴൽപ്പണം കൊണ്ടുവന്നവർക്ക് റൂം ബുക്ക് ചെയ്തത് ജില്ലാ ട്രഷറർ ആവശ്യപ്പെട്ടത് പ്രകാരമാണ്"- തിരൂർ സതീശ് പറഞ്ഞു.
2021 ഏപ്രിൽ ഏഴിനാണ് സംഭവത്തിൽ കൊടകര പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. തുടർന്നു നടന്ന അന്വേഷണത്തിന്റെ അടിസ്ഥാനത്തിൽ 22 പേരെ പ്രതികളാക്കി 2021 ജൂലൈ 23ന് കോടതിയിൽ ആദ്യ കുറ്റപത്രം സമർപ്പിക്കുകയുണ്ടായി. തുടർന്ന് ഒരാൾ കൂടി അറസ്റ്റിലായതിന്റെ അടിസ്ഥാനത്തിൽ 2022 നവംബർ 15ന് അധികമായി ഒരു കുറ്റപത്രം കൂടി സമർപ്പിച്ചു.
Read More
- എന്‍.എസ് മാധവന് എഴുത്തച്ഛന് പുരസ്കാരം
- ആയുധസംഭരണ ശാലക്ക് സമീപം അനധികൃത കെട്ടിടം; പി.വി അന്‍വറിന് ഹൈക്കോടതിയുടെ അന്ത്യശാസനം
- ഒരു വയസുകാരന്റെ മരണം; ഒല്ലൂരിലെ സ്വകാര്യ ആശുപത്രിക്കെതിരെ പരാതി
- പിപി ദിവ്യയെ പോലീസ് കസ്റ്റഡിയിൽ വിട്ടു
- എഡിജിപി എം ആർ അജിത്കുമാറിന് മുഖ്യമന്ത്രിയുടെ പൊലീസ് മെഡൽ ഇല്ല
- എം കെ സാനുവിനും എസ് സോമനാഥിനും സഞ്ജു സാംസണും കേരള പുരസ്കാരം
- ബസേലിയോസ് തോമസ് പ്രഥമൻ കാതോലിക്ക ബാവ കാലം ചെയ്തു
- കൊടകര കുഴൽപ്പണം ബിജെപിയുടെ തിരഞ്ഞെടുപ്പ് ഫണ്ട്; വെളിപ്പെടുത്തലുമായി മുൻ ഓഫീസ് സെക്രട്ടറി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.