/indian-express-malayalam/media/media_files/2024/11/01/W595hXZLnAfrhSa9IvRg.jpg)
ചിത്രം: സ്ക്രീൻഗ്രാബ്
തൃശൂർ: തൃശൂർ ഒല്ലൂരിൽ ഒരു വയസുകാരൻ മരിച്ചത് ചികിത്സാ പിഴവുമൂലമെന്ന് പരാതി. പനിയെ തുടർന്ന് സ്വകാര്യ ആശുപത്രിയിൽ ചികിത്സതേടിയ കുട്ടിയാണ് മരണപ്പെട്ടത്. കുട്ടിയെ ചികിത്സിച്ചത് നഴ്സ് ആണെന്നും കുടുംബം ആരോപിച്ചു. ആശുപത്രിക്കെതിരെ ബന്ധുക്കൾ പൊലീസിൽ പരാതി നൽകി.
കുട്ടിക്ക് കൃത്യമായ ചികിത്സ നൽകിയില്ലെന്നും, ആരോഗ്യനില വഷളായതോടെ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റുകയും, മരണം സംഭവിക്കുകയുമായിരുന്നെന്ന് ബന്ധുക്കൾ പറഞ്ഞു. ആശുപത്രി അധികൃതർ ആരോപണം നിഷേധിച്ചിട്ടുണ്ട്. ഒല്ലൂരിലെ വിൻസെന്റ് ഡി പോൾ ആശുപത്രിക്കെതിരെയാണ് പരാതി.
കുട്ടിക്ക് കൃത്യമായ ചികിത്സ നൽകിയെന്നാണ് ആശുപത്രിയുടെ വിശദീകരണം. പിഡിയാട്രീഷ്യന്റെ നിർദ്ദേശപ്രകാരമാണ് ചികിത്സ നൽകിയതെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു. ഡോക്ടറുടെ പരിശോധനയിൽ കുട്ടിയുടെ രക്തത്തിൽ അണുബാധ കണ്ടെത്തിയിരുന്നു. തുടർന്ന് കിടത്തി ചികിത്സിക്കാൻ തീരുമാനിക്കുകയായിരുന്നു. ഇൻജെക്ഷൻ വഴി മരുന്ന് നൽകാൻ കഴിയാത്ത അവസ്ഥ ആയതിനാൽ മരുന്ന് നൽകാൻ കഴിഞ്ഞില്ലെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു.
Read More
- പിപി ദിവ്യയെ പോലീസ് കസ്റ്റഡിയിൽ വിട്ടു
- എഡിജിപി എം ആർ അജിത്കുമാറിന് മുഖ്യമന്ത്രിയുടെ പൊലീസ് മെഡൽ ഇല്ല
- എം കെ സാനുവിനും എസ് സോമനാഥിനും സഞ്ജു സാംസണും കേരള പുരസ്കാരം
- ബസേലിയോസ് തോമസ് പ്രഥമൻ കാതോലിക്ക ബാവ കാലം ചെയ്തു
- കൊടകര കുഴൽപ്പണം ബിജെപിയുടെ തിരഞ്ഞെടുപ്പ് ഫണ്ട്; വെളിപ്പെടുത്തലുമായി മുൻ ഓഫീസ് സെക്രട്ടറി
- പാലക്കാടൻ പകിട്ട് ആർക്കൊപ്പം?
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.