scorecardresearch

മാസപ്പടി കേസില്‍ ശശിധരന്‍ കര്‍ത്തയ്ക്ക് വീണ്ടും തിരിച്ചടി

ശശിധരന്‍ കര്‍ത്തയുടെ ഹര്‍ജിയില്‍ ഇ.ഡി. എതിര്‍പ്പ് അറിയിച്ചു. കര്‍ത്തയുടെ അറസ്റ്റിലേക്ക് ഈ ഘട്ടത്തില്‍ നീങ്ങില്ലെന്നും ഇ.ഡി. കോടതിയില്‍ വ്യക്തമാക്കി. തിങ്കളാഴ്ച ഹാജരാകണമെന്ന് ആവശ്യപ്പെട്ടാണ് ഇ.ഡി. കര്‍ത്തയ്ക്ക് നോട്ടീസ് നല്‍കിയിരിക്കുന്നത്.

ശശിധരന്‍ കര്‍ത്തയുടെ ഹര്‍ജിയില്‍ ഇ.ഡി. എതിര്‍പ്പ് അറിയിച്ചു. കര്‍ത്തയുടെ അറസ്റ്റിലേക്ക് ഈ ഘട്ടത്തില്‍ നീങ്ങില്ലെന്നും ഇ.ഡി. കോടതിയില്‍ വ്യക്തമാക്കി. തിങ്കളാഴ്ച ഹാജരാകണമെന്ന് ആവശ്യപ്പെട്ടാണ് ഇ.ഡി. കര്‍ത്തയ്ക്ക് നോട്ടീസ് നല്‍കിയിരിക്കുന്നത്.

author-image
WebDesk
New Update
CMRL MD | Sasidharan Kartha | High Court

മുഖ്യമന്ത്രിയുടെ മകള്‍ വീണാ വിജയന്റെ എക്സാലോജിക് കമ്പനിയും സിഎംആര്‍എലും തമ്മില്‍ നടത്തിയ 1.72 കോടി രൂപയുടെ സാമ്പത്തിക ഇടപാടിലാണ് ഇ.ഡി. അന്വേഷണം നടത്തുന്നത് (ഫൊട്ടോ: സ്ക്രീൻഗ്രാബ്)

കൊച്ചി: സിഎംആര്‍എല്‍ മാസപ്പടി കേസില്‍ എം.ഡിയായ ശശിധരന്‍ കര്‍ത്തയ്ക്ക് തിരിച്ചടി. എന്‍ഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റിന്റെ അന്വേഷണത്തില്‍ ഇടപെടാനാകില്ലെന്ന് ഹൈക്കോടതി അറിയിച്ചു. ഇ.ഡി. സമന്‍സ് ചോദ്യം ചെയ്ത് സിഎംആര്‍എല്‍ എംഡി ശശിധരന്‍ കര്‍ത്ത നല്‍കിയ ഹര്‍ജി പരിഗണിച്ചുകൊണ്ടാണ് ഹൈക്കോടതി നിലപാട് അറിയിച്ചത്.

Advertisment

കേസില്‍ എസ്എഫ്‌ഐഒ അന്വേഷണം നടക്കുന്ന ഈ ഘട്ടത്തില്‍ ഇ.ഡി. അന്വേഷണം നിലനില്‍ക്കില്ലെന്ന് കര്‍ത്ത കോടതിയെ അറിയിച്ചു. അതേസമയം ശശിധരന്‍ കര്‍ത്തയുടെ ഹര്‍ജിയില്‍ ഇ.ഡി. എതിര്‍പ്പ് അറിയിച്ചു. കര്‍ത്തയുടെ അറസ്റ്റിലേക്ക് ഈ ഘട്ടത്തില്‍ നീങ്ങില്ലെന്നും ഇ.ഡി. കോടതിയില്‍ വ്യക്തമാക്കി. തിങ്കളാഴ്ച ഹാജരാകണമെന്ന് ആവശ്യപ്പെട്ടാണ് ഇ.ഡി. കര്‍ത്തയ്ക്ക് നോട്ടീസ് നല്‍കിയിരിക്കുന്നത്.

വീണാ വിജയന്റെ കമ്പനിയായ എക്സാലോജിക് സൊല്യൂഷന്‍സും സിഎംആര്‍എല്ലും തമ്മിലുള്ള ദുരൂഹ ഇടപാടില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കേസെടുത്തിരുന്നു. അന്വേഷണത്തിന്റെ ഭാഗമായി സിഎംആര്‍എല്‍ ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യലിന് വിളിപ്പിച്ചെങ്കിലും ഹാജരായിരുന്നില്ല.

എസ്എഫ്ഐഒയുടേയും ആദായ നികുതി വകുപ്പിന്റെയും റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു ഇ.ഡി. കേസ് ഏറ്റെടുത്തത്. കേന്ദ്ര സര്‍ക്കാരിന്റെ എസ്എഫ്ഐഒ അന്വേഷണം പുരോഗമിക്കുന്നതിനിടയിലാണ് കേസില്‍ ഇ.ഡി. അന്വേഷണം ആരംഭിച്ചത്. മുഖ്യമന്ത്രിയുടെ മകള്‍ വീണാ വിജയന്റെ എക്സാലോജിക് കമ്പനിയും സിഎംആര്‍എലും തമ്മില്‍ നടത്തിയ 1.72 കോടി രൂപയുടെ സാമ്പത്തിക ഇടപാടിലാണ് ഇ.ഡി. അന്വേഷണം നടത്തുന്നത്.

Read More:

Advertisment
masappadi controversy CMRL

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: