scorecardresearch

മേപ്പാടിയിലേത് കേരളത്തിലെ ഏറ്റവും വലിയ ഉരുൾപൊട്ടൽ ദുരന്തം

വീടുകളിൽ ഭൂരിഭാഗവും മണ്ണിനടയിൽ താഴ്ന്ന നിലയിലാണ്. ചെളിക്കിടയിൽ പുതഞ്ഞനിലയിൽ വാഹനങ്ങളും നിരവധി. ചൊവ്വാഴ്ച രാവിലെ മുണ്ടക്കൈയിലും ചൂരൽമലയിലും ഉണ്ടായ ഉരുൾപൊട്ടലിന്റെ ബാക്കിപത്രം ഇത്രമാത്രമാണ്.

വീടുകളിൽ ഭൂരിഭാഗവും മണ്ണിനടയിൽ താഴ്ന്ന നിലയിലാണ്. ചെളിക്കിടയിൽ പുതഞ്ഞനിലയിൽ വാഹനങ്ങളും നിരവധി. ചൊവ്വാഴ്ച രാവിലെ മുണ്ടക്കൈയിലും ചൂരൽമലയിലും ഉണ്ടായ ഉരുൾപൊട്ടലിന്റെ ബാക്കിപത്രം ഇത്രമാത്രമാണ്.

author-image
Lijo T George
New Update
waya

പ്രദേശത്ത് ഇനിയും മണ്ണിടിച്ചിലിന് സാധ്യതയുള്ള സ്ഥലങ്ങളിൽ നിന്ന് ആളുകളെ മാറ്റിപാർപ്പിക്കുകയാണ്

കൽപ്പറ്റ: തിരിച്ചറിയാനാകാത്ത ചിന്നിച്ചിതറിയ മൃതദേഹങ്ങൾ. ഇന്നലെ വരെ പച്ചപ്പ് തൂകി നിന്ന് ചൂരൽമലയിലും മുണ്ടക്കൈയിലും ആകെ അവശേഷിക്കുന്നത് ചെളിയും കല്ലും മാത്രം. വീടുകളിൽ ഭൂരിഭാഗവും മണ്ണിനടയിൽ താഴ്ന്ന നിലയിലാണ്. ചെളിക്കിടയിൽ പുതഞ്ഞനിലയിൽ വാഹനങ്ങളും നിരവധി. ചൊവ്വാഴ്ച രാവിലെ മുണ്ടക്കൈയിലും ചൂരൽമലയിലും ഉണ്ടായ ഉരുൾപൊട്ടലിന്റെ ബാക്കിപത്രം ഇത്രമാത്രമാണ്. സംസ്ഥാനത്ത് ഏറ്റവുമധികം പേർ ഉരുൾപൊട്ടലിൽ കൊല്ലപ്പെട്ടതും ഈ ദുരന്തത്തിലാണ്. ഉരുൾപൊട്ടലിൽ പ്രദേശത്തേക്കുള്ള പാലങ്ങൾ തകർന്നുപോയതിനാൽ രക്ഷാപ്രവർത്തകർക്ക് പ്രദേശത്ത് കൃത്യസമയത്ത് എത്തിപ്പെടാൻ പറ്റാത്ത സ്ഥിതിയായിരുന്നു. കനത്ത മഴയും രക്ഷാപ്രവർത്തനത്തിന് തടസ്സം സ്രഷ്ടിച്ചു. മരണസംഖ്യ ഉയരുന്നതിന് പ്രധാന കാരണമായത് ഇതാണ്. 
ചൊവ്വാഴ്ച വൈകീട്ട് വരെയുള്ള കണക്കുകൾ പ്രകാരം ഇതുവരെ 93 പേരാണ് മരിച്ചത്. ഇതിൽ 35 പേരെയാണ് തിരിച്ചറിഞ്ഞത്. നിരവധിപ്പേർ കുടുങ്ങി കിടക്കുന്നതായാണ് റിപ്പോർട്ടുകൾ. മുണ്ടക്കൈയിലെ ഭൂരിഭാഗം വീടുകളും ഒലിച്ചുപോയി. മലവെള്ളപ്പാച്ചിലിൽ മുണ്ടക്കൈ ടൗൺ ഒന്നാകെ തുടച്ചുനീക്കപ്പെട്ടു. മുണ്ടക്കൈ, മട്ടമല വാർഡുകളിൽ നിന്ന് നിരവധി പേരെ കാണാതായിട്ടുണ്ടെന്നാണ് പ്രദേശത്തെ ജനപ്രതിനിധികൾ നൽകുന്ന സൂചനകൾ. 
ഇതിനു പുറമെ ഇതര സംസ്ഥാന തൊഴിലാളികളും വിനോദ സഞ്ചാരികളും ദുരന്തത്തിൽ കുടുങ്ങിയിട്ടുണ്ടോയെന്നു പരിശോധിക്കേണ്ടതുണ്ടെന്നും പ്രദേശവാസികൾ മാധ്യമങ്ങളോട് പ്രതികരിച്ചു. മലവെള്ളം കുത്തിയൊലിച്ചുന്ന പുഴയുടെ ഇരുകരകളും പാടെ തകർന്നിട്ടുണ്ട്. ഇവിടെ എത്രപേർ കുടുങ്ങിയിട്ടുണ്ടെന്ന് കണ്ടെത്തുക എന്നത് വലിയ വെല്ലുവിളികളിൽ ഒന്നാണ്.പ്രദേശത്ത് ഇനിയും മണ്ണിടിച്ചിലിന് സാധ്യതയുള്ള സ്ഥലങ്ങളിൽ നിന്ന് ആളുകളെ മാറ്റിപാർപ്പിക്കുകയാണ്. 

Read More

Advertisment

wayanadu Landslide Wayanad

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: