scorecardresearch

ട്രാക്കുമാറ്റി കെഎസ്ആർടിസി; വെള്ളവും സ്നാക്സും ഇനി ബസിൽ തന്നെ; പണം ഡിജിറ്റലായി നൽകാം

കെഎസ്ആർടിസിയുടെ പ്രധാന ഡിപ്പോകളിലെ കന്റീൻ നടത്തിപ്പ് പ്രധാന ഹോട്ടൽ ഗ്രൂപ്പുകൾക്ക് നൽകാനും ധാരണയായി

കെഎസ്ആർടിസിയുടെ പ്രധാന ഡിപ്പോകളിലെ കന്റീൻ നടത്തിപ്പ് പ്രധാന ഹോട്ടൽ ഗ്രൂപ്പുകൾക്ക് നൽകാനും ധാരണയായി

author-image
WebDesk
New Update
K S R T C|  KB Ganeshkumar

ഫയൽ ഫൊട്ടോ

തിരുവനന്തപുരം: പുതിയ മാറ്റങ്ങൾ പരീക്ഷിക്കാനൊരുങ്ങി കെഎസ്ആർടിസി. സൂപ്പർ ഫാസ്റ്റ് മുതലുള്ള കെഎസ്ആർടിസി ബസുകളിൽ യാത്രയ്ക്കിടയിൽ ലഘുഭക്ഷണവും വെള്ളവും വാങ്ങാം. കൈയ്യിൽ പണമില്ലെങ്കിൽ ഡിജിറ്റലായും പണം നല്‍കാം. പദ്ധതിയിലെ മാലിന്യങ്ങൾ സംഭരിക്കേണ്ടത് കരാര്‍ എടുക്കുന്ന ഏജന്‍സിയുടെ ചുമതലയായിരിക്കും, മന്ത്രി കെ.ബി.ഗണേഷ്‌കുമാര്‍ നിര്‍ദേശിച്ചു.

Advertisment

ഇതിനു പുറമെ കെഎസ്ആർടിസിയുടെ പ്രധാന ഡിപ്പോകളിലെ കന്റീൻ നടത്തിപ്പ് പ്രധാന ഹോട്ടൽ ഗ്രൂപ്പുകൾക്ക് 5 വർഷത്തേക്കു നൽകാനും ധാരണയായി. ഈ മേഖലയിൽ പരിചയമുള്ളവർക്കേ കരാർ നൽകാവൂ എന്നാണ് മന്ത്രിയുടെ നിർദ്ദേശം. ക്യാന്റീനായുള്ള സ്ഥലം മാത്രമാവും കെഎസ്ആർടിസി നൽകുക, അടിസ്ഥാന സൗകര്യങ്ങളും, വൃത്തിയുള്ള ഇന്റീരിയറും ഉൾപ്പെടെയുള്ള മറ്റു സൗകര്യങ്ങൾ കരാർ ഏറ്റെടുക്കുന്ന കമ്പനികൾ നിർമ്മിക്കണം. ഇതുകൂടാതെ വൃത്തിയുള്ള ശുചിമുറികൾ, നടത്തിപ്പുകാർ നിര്‍മിക്കണമെന്നും മന്ത്രി വ്യക്തമാക്കി.

ദീർഘദൂര ബസുകളിൽ ലഘുഭക്ഷണമുൾപ്പെടെയുള്ള സേവനങ്ങൾ കൊണ്ടുവരുന്നത് യാത്രക്കാരെ സംബന്ധിച്ച് വലിയ ആശ്വാസമാണ്. ഇത്തരം യാത്രകളിൽ പലരും ദീർഘ നേരം സ്റ്റോപ്പുകൾക്കായി കാത്തിരുന്നാണ് ഭക്ഷണം വാങ്ങുന്നത്. കൂടാതെ രാത്രി വൈകിയുള്ള യാത്രകളിൽ കടകളുടെ അഭാവവും യാത്രക്കാരെ വലയ്ക്കാറുണ്ട്. നിലവിൽ പദ്ധതിയുടെ പ്രാരംഭ നടപടികളാണ് പുരോഗമിക്കുന്നത്. വൈകാതെ നിലവിൽ വരുമെന്നാണ് പ്രതീക്ഷ.

Read More:

Ksrtc Ganesh Kumar

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: