scorecardresearch

കൊച്ചിയിൽ ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസ് കത്തി നശിച്ചു

തൊടുപുഴയിലേക്ക് പുറപ്പെട്ട കെഎസ്ആര്‍ടിസി ലോഫ്ലോർ ബസാണ് കത്തി നശിച്ചത്

തൊടുപുഴയിലേക്ക് പുറപ്പെട്ട കെഎസ്ആര്‍ടിസി ലോഫ്ലോർ ബസാണ് കത്തി നശിച്ചത്

author-image
WebDesk
New Update
 BUS Fire, Kochi

ചിത്രം: സ്ക്രീൻഗ്രാബ്

കൊച്ചി: എറണാകുളം ചിറ്റൂരിൽ ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസിന് തീ പിടിച്ചു. ബസിൽ യാത്രക്കാരുണ്ടായിരുന്നെങ്കിലും ആർക്കും പരിക്കില്ലെന്നാണ് വിവരം. ബസിന്റെ പിൻഭാഗം പൂർണമായും കത്തി നശിച്ചിട്ടുണ്ട്. ചിറ്റൂർ റോഡിൽ 3.30 ഓടെയാണ് തീപിടുത്തം ഉണ്ടായത്.

Advertisment

തൊടുപുഴയിലേക്ക് പുറപ്പെട്ട കെഎസ്ആര്‍ടിസിയുടെ ലോഫ്ലോർ ബസാണ് കത്തി നശിച്ചത്. അപകട സമയം ബസിൽ 20ൽ അധികം യാത്രക്കാരുണ്ടായിരുന്നതായാണ് വിവരം. ഫയർ ഫോഴസ് എത്തിയാണ് തീയണച്ചത്. പത്തു മിനിറ്റോളം സമയം ബസ് നിന്നു കത്തി. ഇതിനു ശേഷമാണ് തീ നിയന്ത്രണ വിധേയമാക്കാൻ സാധിച്ചത്. 

ബസിന്റെ സീറ്റുകൾ അടക്കം ഉൾഭാഗം പൂർണമായും കത്തി നശിച്ചിട്ടുണ്ട്. 'പുക ഉയർന്ന ഉടൻതന്നെ യാത്രക്കാരെ പുറത്തിറക്കിയതായും, എങ്ങനെയാണ് തീപിടിച്ചതെന്ന് മനസിലായില്ലെന്നും ഡ്രൈവർ പറഞ്ഞു. 

Read More

Advertisment
Fire Accident Kochi

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: