/indian-express-malayalam/media/media_files/DYGHe8P90arRBLR8jQWi.jpg)
ചിത്രം: സ്ക്രീൻഗ്രാബ്
കോഴിക്കോട്: കോഴിക്കോട് അത്തോളിയിൽ സ്വകാര്യ ബസുകൾ കൂട്ടിയിടിച്ച് നിരവധി പേർക്ക് പരുക്ക്. നാൽപതിൽ അധികം പേർക്ക് പരുക്കേറ്റതായാണ് വിവരം. പരുക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അത്തോളി റോഡിൽ കോളിയോടാണ് സ്വകാര്യ ബസുകൾ കൂട്ടിയിടിച്ചത്.
കോഴിക്കോട് അത്തോളിയിൽ ഉണ്ടായ ബസ് അപകടം pic.twitter.com/rWqCOK7e8v
— IE malayalam (@IeMalayalam) October 14, 2024
കോഴിക്കോടു നിന്ന് കുറ്റ്യാഡിയിലേക്കും, കുറ്റ്യാഡിയിൽ നിന്നും കോഴിക്കോടേക്കും പോയ ബസുകളാണ് നേർക്കുനേർ കൂട്ടിയിടിച്ചത്. പരുക്കേറ്റവരെ കോഴിക്കോട് മെഡിക്കൽ കോളേജിലും, ഉള്ളിയേരിയിലെ സ്വകാര്യ മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചിട്ടുണ്ട്. ആരുടെയും പരുക്ക് ഗുരുതരമല്ലെന്നാണ് റിപ്പോർട്ട്.
ബസുകളുടെ അമിത വേഗമാണ് അപകട കാരണമെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. ബസിന്റെ മുൻ ഭാഗത്തുണ്ടായിരുന്നവർക്കാണ് കൂടുതൽ പരുക്കേറ്റത്. ശ്രമകരമായാണ് ബസിന്റെ ഡ്രൈവറെ അടക്കം പുറത്തെടുത്തത്. ഫയർ ഫോഴ്സും, പൊലീസും, നാട്ടുകാരും ചേർന്നാണ് രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത്.
Read More
- മെമ്മറി കാർഡിന്റെ അനധികൃത പരിശോധന: അതിജീവിതയുടെ ഉപഹർജി തള്ളി
- ട്രെയിൻ യാത്രയ്ക്കിടെ മലയാളി ദമ്പതികളെ ബോധം കെടുത്തി കവർച്ച
- സർക്കാരിന് ഒന്നും ഒളിയ്ക്കാനില്ല; ഗവർണർക്ക് മറുപടിയുമായി മുഖ്യമന്ത്രി
- പൂരം കലക്കൽ; അന്വേഷണ റിപ്പോർട്ട് പുറത്തുവിടാനാകില്ലെന്ന് പോലീസ്
- പ്രതിപക്ഷ അവകാശങ്ങൾ സംരക്ഷിക്കണം;സ്പീക്കർക്ക് കത്ത് നൽകി വിഡി സതീശൻ
- വീണ്ടും മാസപ്പടി; പ്രഹസനമെന്ന് പ്രതിപക്ഷം;മറുപടി പറയേണ്ട കാര്യമില്ലെന്ന് സിപിഎം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us