/indian-express-malayalam/media/media_files/yuAnFyh0bG5hJK7IBJWS.jpg)
പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: സാമൂഹ്യസുരക്ഷ, ക്ഷേമ നിധി പെൻഷൻ വിതരണം ജൂലൈ 24ന് തുടങ്ങുമെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. പെൻഷൻ വിതരണത്തിനായി 900 കോടി രൂപ അനുവദിച്ചതായും ധനമന്ത്രി പറഞ്ഞു. 1600 രൂപ വീതമാണ് ഗുണഭോക്താക്കൾക്ക് ലഭിക്കുക.പതിവുപോലെ ബാങ്ക് അക്കൗണ്ട് നമ്പർ നൽകിയിട്ടുള്ളവർക്ക് അക്കൗണ്ട് വഴിയും, മറ്റുള്ളവർക്ക് സഹകരണ സംഘങ്ങൾ വഴി നേരിട്ടു വീട്ടിലും പെൻഷൻ എത്തിക്കും.
അതാത് മാസം പെൻഷൻ വിതരണത്തിന് നടപടി സ്വീകരിക്കുമെന്ന് ബജറ്റിൽ പ്രഖ്യാപിച്ചതനുസരിച്ച് കഴിഞ്ഞ മാർച്ച് മുതൽ എല്ലാമാസവും പെൻഷൻ നൽകി വരികയാണെന്നും അദ്ദേഹം പറഞ്ഞു.ക്ഷേമാനുകൂല്യങ്ങളുടെ വിതരണം സംബന്ധിച്ച് മുഖ്യമന്ത്രി നിയമസഭയിൽ നടത്തിയ പ്രസ്താവനയിലും അതാത് മാസം ക്ഷേമ പെൻഷൻ വിതരണം ഉറപ്പാക്കുമെന്ന് അറിയിച്ചിരുന്നു.
Read More
- മൺകൂനയ്ക്കുള്ളിൽ അർജുനില്ല; തിരച്ചിൽ ഗംഗാവലി പുഴയിലേക്ക്
- അർജുനായി സൈന്യം തെരച്ചിൽ തുടങ്ങി; കർണാടക മുഖ്യമന്ത്രി ദുരന്തമുഖത്ത്
- ഏതോ സ്ത്രീയുടെ പേരിൽ ഉമ്മൻ ചാണ്ടി ഒത്തിരി പഴി കേട്ടു: ജി.സുധാകരൻ
- ഹൃദയത്തിൽ കൈയ്യൊപ്പിട്ട കുഞ്ഞൂഞ്ഞ്: ഉമ്മൻ ചാണ്ടിയുടെ ഓർമ്മകൾക്ക് ഒരാണ്ട്
- ചിറ്റൂര്‍ പുഴയില്‍ കുടുങ്ങി കുട്ടികൾ, രക്ഷകരായി ഫയർഫോഴ്സ്
- രക്ഷാപ്രവർത്തനത്തിന് സൈന്യത്തെ വിന്യസിക്കണം, പ്രധാനമന്ത്രിക്ക് കത്തയച്ച് അർജുന്റെ ഭാര്യ
- കോട്ടയത്ത് വീണ്ടും ആമ്പൽ വസന്തം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us