/indian-express-malayalam/media/media_files/QCSz5nrxxtDD31747MuL.jpeg)
അർജുനെ ലോറിയുൾപ്പടെ കാണാതായ ഷിരൂർ
മംഗളൂരു: കർണാടക ഷിരൂരിലുണ്ടായ മണ്ണിടിച്ചലിൽ ലോറിയുൾപ്പടെ കാണാതായ കോഴിക്കോട് സ്വദേശി അർജുന് വേണ്ടിയുള്ള തിരച്ചിൽ ഗംഗാവലി പുഴയിലേക്ക് വ്യാപിപ്പിക്കുന്നു. ആറാം ദിവസവും മണ്ണിടിച്ചിൽ ഉണ്ടായ ഭാഗത്ത് തിരച്ചിൽ നടത്തിയിട്ടും യാതൊരു വിവരവും ലഭിക്കാത്തതിനെ തുടർന്നാണ് തിരച്ചിൽ ഗംഗാവലി പുഴയിലേക്ക് വ്യാപിക്കുന്നു. പ്രദേശത്ത് നിന്നുള്ള മണ്ണ് ഒലിച്ചെത്തുന്നത് ഗംഗാവലി പുഴയിലേക്കാണ്. പ്രദേശത്തെ 98 ശതമാനം മണ്ണും നീക്കം ചെയ്തിട്ടും ലോറിയും അർജുനെയും കണ്ടെത്താൻ കഴിയാത്തതിനാലാണ് തിരച്ചിൽ പുഴയിലേക്ക് കേന്ദ്രീകരിക്കുന്നതെന്ന് കർണാടക റവന്യു വകുപ്പ് മന്ത്രി കൃഷ്ണ ബരൈ ഗൗഡ പറഞ്ഞു.
'മണ്ണിടിച്ചിൽ ഉണ്ടായ പ്രദേശത്തെ 98 ശതമാനം മണ്ണും നീക്കം ചെയ്തു. ജിപിഎസ് സിഗ്നൽ ലഭിച്ച സ്ഥലത്ത് വ്യാപകമായ തിരച്ചിൽ നടത്തി. എന്നാൽ ലോറി കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ഒരു ലോറി മൂടാനുള്ള മണ്ണ് ഇനി പ്രദേശത്തില്ല. ഇനിയും മണ്ണ് നീക്കം ചെയ്താൽ മണ്ണിടിച്ചൽ സാധ്യതയുണ്ട്.ലോറി റോഡില്ലിലാത്ത സ്ഥിതിക്ക് ഗംഗാവലി പുഴയിലേക്ക് തെറിച്ചുവീഴാനാണ് സാധ്യത'-മന്ത്രി പറഞ്ഞു. തുടർന്നുള്ള തിരച്ചിൽ സൈന്യത്തിന്റെ നിർദേശങ്ങൾക്ക് അനുസരിച്ചാകുമെന്നും മന്ത്രി വ്യക്തമാക്കി. എന്നാൽ സ്ഥലത്ത് മണ്ണ് നീക്കം അടക്കമുള്ളവ നടത്തരുതേയെന്ന് ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ നിർദേശമുള്ളതിനാൽ രാത്രി തിരച്ചിലുണ്ടാകാൻ സാധ്യതയില്ലെന്നാണ് വിവരം.
അതേ സമയം, ചെന്നൈ, പൂനൈ എന്നിവടങ്ങളിൽ നിന്ന് അത്യാധൂനിക സംവിധാനത്തോടെയുള്ള റഡാറുകൾ എത്തിച്ച ഇനിയുള്ള പരിശോധന വിപുലീകരിക്കുമെന്ന് സൈനീക ഉദ്യോഗസ്ഥർ പറഞ്ഞു. കര-നാവിക സേന സംയുക്തമായാകും പരിശോധന നടത്തുക. എന്നാൽ കനത്ത മഴയിൽ ഗംഗാവലി നദി കരകവിഞ്ഞ് ഒഴുകുന്ന സ്ഥിതിയാണ്. മണ്ണിടിച്ചിലിനെ തുടർന്നുള്ള ചെളിയും കല്ലും നിറഞ്ഞ് പുഴയിൽ ചിലയിടങ്ങളിൽ മൺകൂനകൾ രൂപപ്പെട്ടിട്ടുണ്ട്. ആ ഭാഗങ്ങൾ കേന്ദ്രീകരിച്ചാകും വരുന്ന മണിക്കൂറുകൾ തിരച്ചിലെന്നാണ് സൂചന.
നേരത്തെ രക്ഷാദൗത്യത്തിൽ കാലതാമസം ഉണ്ടായിട്ടില്ലെന്ന് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയും സംഭവസ്ഥലം സന്ദർശിച്ച ശേഷം വ്യക്തമാക്കിയിരുന്നു. പ്രദേശത്ത് ദിവസങ്ങളായി പെയ്യുന്ന അതിതീവ്ര മഴയാണ് രക്ഷാദൗത്യത്തിന് വെല്ലുവിളിയെന്നും മുഖ്യമന്ത്രി പറഞ്ഞു. കഴിഞ്ഞ ചൊവ്വാഴ്ചയാണ് ഷിരൂർ ദേശീയപാതയിൽ അപകടമുണ്ടായത്. അർജുന്റെ ലോറി മണ്ണിനടിയിൽ കുടുങ്ങിയെന്നാണ് വിവരം.
Read More
- അർജുനായി സൈന്യം തെരച്ചിൽ തുടങ്ങി; കർണാടക മുഖ്യമന്ത്രി ദുരന്തമുഖത്ത്
- ഏതോ സ്ത്രീയുടെ പേരിൽ ഉമ്മൻ ചാണ്ടി ഒത്തിരി പഴി കേട്ടു: ജി.സുധാകരൻ
- ഹൃദയത്തിൽ കൈയ്യൊപ്പിട്ട കുഞ്ഞൂഞ്ഞ്: ഉമ്മൻ ചാണ്ടിയുടെ ഓർമ്മകൾക്ക് ഒരാണ്ട്
- ചിറ്റൂര്‍ പുഴയില്‍ കുടുങ്ങി കുട്ടികൾ, രക്ഷകരായി ഫയർഫോഴ്സ്
- രക്ഷാപ്രവർത്തനത്തിന് സൈന്യത്തെ വിന്യസിക്കണം, പ്രധാനമന്ത്രിക്ക് കത്തയച്ച് അർജുന്റെ ഭാര്യ
- കോട്ടയത്ത് വീണ്ടും ആമ്പൽ വസന്തം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.