scorecardresearch

ഇന്ത്യയെ നയിക്കേണ്ട ആളാണ് രാഹുൽ, വയനാട്ടിൽ നിൽക്കാൻ സാധിക്കില്ല: കെ.സുധാകരന്‍

രാഹുൽ ഗാന്ധി വയനാട് വിട്ടേക്കുമെന്ന് സ്ഥിരീകരിച്ച് കെപിസിസി അധ്യക്ഷൻ കെ.സുധാകരൻ

രാഹുൽ ഗാന്ധി വയനാട് വിട്ടേക്കുമെന്ന് സ്ഥിരീകരിച്ച് കെപിസിസി അധ്യക്ഷൻ കെ.സുധാകരൻ

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Rahul Gandhi, Sudhakaran.jpg

ചിത്രം: സ്ക്രീൻഗ്രാബ്

വയനാട്: രാഹുൽ ഗാന്ധി വയനാട് ലോക്സഭാ മണ്ഡലം വിട്ടേക്കുമെന്ന സ്ഥിരീകരിച്ച് കെപിസിസി അധ്യക്ഷൻ കെ.സുധാകരൻ. ഇന്ത്യയെ നയിക്കേണ്ട ആളാണ് രാഹുൽ ഗാന്ധിയെന്നും അദ്ദേഹത്തിന് വയനാട്ടിൽ നിൽക്കാൻ സാധിക്കില്ലെന്നും സുധാകരൻ പറഞ്ഞു. രാഹുൽ ഗാന്ധിക്കൊപ്പം വയനാട്ടിൽ നടന്ന പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു സുധാകരന്‍.

Advertisment

"ഈ പൊതുയോഗത്തിൽ ഒരേസമയം സന്തോഷിക്കുകയും വേദനിക്കുകയും ചെയ്യുന്നവരാണ് ഉള്ളതെന്ന് എനിക്കറിയാം. സന്തോഷമെന്ന് പറയുന്നത് ഇന്ത്യൻ രാഷ്ട്രീയത്തിലുള്ള രാഹുൽ ഗാന്ധിയുടെ വളർച്ചയാണ്. ഇന്ത്യയിൽ കോൺഗ്രസ് വടവൃക്ഷം പോലെ വളരാൻ പോകുന്നു. അതിന് ചുക്കാൻ പിടിച്ച രാഹുൽ ഗാന്ധിയെ കുറിച്ച് ഓർക്കുമ്പോൾ അഭിമാനവും സന്തോഷവുമുണ്ട്. എന്നാൽ രാഹുൽ വയനാട് വിട്ടുപോകുന്നു എന്നറിയുമ്പോൾ മനസിൽ ദുഖമുണ്ട്. 

രാവിലെ ഇങ്ങോട്ട് വരുന്നവഴി ഒരു സ്ത്രീ ഇക്കാര്യം എന്നോട് പറയുകയും കരയുകയും ചെയ്തപ്പോൾ എനിക്ക് തന്നെ പ്രയാസം തോന്നി. ഏതായാലും നമ്മുടെ മുന്നിൽ ഒരു ഉയർച്ചയും വളർച്ചയും കാത്തിരിക്കുകയാണ്. രാഹുൽ ഗാന്ധി കോൺഗ്രസിന്‍റെ നേതൃത്വം ഏറ്റെടുത്തപ്പോൾ, ഇന്ത്യയിലെ കോടിക്കണക്കിനു ജനം അദ്ദേഹത്തെ അംഗീകരിച്ചു കഴിഞ്ഞു എന്നാണ് അതിന്റെ അർത്ഥം.

വെറുപ്പിന്റെ കമ്പോളത്തിൽ സ്നേഹത്തിന്റെ തൂലികയിൽ മനുഷ്യ മനസുകളെ ബന്ധിപ്പിക്കണമെന്നാണ് ഇന്ത്യയൊട്ടാകെ രാഹുൽ ഗാന്ധി പറഞ്ഞത്. അങ്ങനെയൊരു രാഷ്ട്രിയക്കാരൻ ഇന്ത്യയിൽ വേറെയുണ്ടോ? രാഹുൽ ഗാന്ധിയുടെ വളർച്ച ഇന്ത്യയെ നയിക്കുന്നിടത്തേക്കാണെന്ന് ഞാൻ നേരത്തെ പറഞ്ഞിട്ടുണ്ട്. അതിന് ഒരു സംശയവുമുണ്ടായില്ല. ഞങ്ങൾ ഉദ്ദേശിച്ചതു പോലെ അദ്ദേഹം ഇന്ത്യയുടെ രാഷ്ട്രിയ നേതൃത്വത്തിലേക്ക് എത്തിയിരിക്കുന്നു.

Advertisment

ഇന്ത്യയെ നയിക്കേണ്ട രാഹുൽ ഗാന്ധിക്ക് വയനാട്ടിൽ വന്നു നിൽക്കാൻ സാധിക്കില്ല. അത്​​ എല്ലാവരും മനസിലാക്കുക, ഉൾക്കൊള്ളുക. അതിനാൽ നാം പ്രയാസപ്പെട്ടിട്ട് കാര്യമില്ല. പ്രിയപ്പെട്ട രാഹുൽജിക്ക് എല്ലാ ഭാവുകങ്ങളും നേരുക," കെ. സുധാകരൻ പറഞ്ഞു.

Read More

Rahul Gandhi K Sudhakaran

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: