/indian-express-malayalam/media/media_files/QDbGKDw55LxJ6h2jI14q.jpg)
Photo: X/indembkwt
ദുബായ്: കുവൈത്തിലെ മംഗഫിൽ ഉണ്ടായ തീപിടുത്തത്തിൽ മരണ സംഘ്യ ഉയരുന്നു. തൊഴിലാളികൾ താമസിക്കുന്ന ബഹുനില കെട്ടിടത്തിൽ ബുധനാഴ്ച പുലർച്ചെയുണ്ടായ തീപിടിത്തത്തിൽ 49 പേർ മരിച്ചതായി ആദ്യന്തര മന്ത്രാലയത്തെ ഉദ്ദരിച്ച കുവൈത്ത് ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു. 11 മലയാളികളടക്കം 21 ഇന്ത്യക്കാർ കൊല്ലപ്പെട്ടതായാണ് വിവരം. പ്രാദേശിക സമയം രാവിലെ 6:00നാണ് അപകടമുണ്ടായത്. അപകടത്തിൽപെട്ടവരുടെ ബന്ധുക്കൾക്ക് വിവരങ്ങൾ കൈമാറാൻ ഹെൽപ് ലൈൻ ആരംഭിച്ചിട്ടുണ്ട്. നമ്പർ: +965-65505246.
മംഗഫ് ഏരിയയിലെ ആറ് നില കെട്ടിടത്തിന്റെ അടുക്കളയിലാണ് തീപിടിത്തമുണ്ടായതെന്ന് അധികൃതർ അറിയിച്ചു. 'തൊഴിലാളികൾ കൂട്ടമായി താമസിക്കുന്ന കെട്ടിടത്തിലാണ് അപകടമുണ്ടായത്. അപകടസമയത്ത് നരവധി തൊഴിലാളികൾ കെട്ടിടത്തിലുണ്ടായിരുന്നു. അപകടത്തെൽപെട്ട നിരവധി പേരെ രക്ഷിക്കാൻ സാധിച്ചെങ്കിലും, തീയിൽ നിന്നുള്ള പുക ശ്വസിച്ച് നിരവധി മരണങ്ങൾ ഉണ്ടായതായി,' മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ വ്യക്തമാക്കി.
#Kuwait Mangaf Fire: Initial causes indicate poor storage on the ground floor and the presence of many gas cylinders, Firefighters, MOI and MOH to assess the deaths and injuries.. #الكويتpic.twitter.com/LNCpkhZdae
— Ayman Mat News (@AymanMatNews) June 12, 2024
പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര വിദേശകാര്യ മന്ത്രി ഡോ.എസ്.ജയശങ്കർ, മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെയുള്ള നേതാക്കൾ അപകടത്തിൽ അനുശോചനം അറിയിച്ചു. രക്ഷാപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ ഇന്ത്യന്‍ എംബസിക്ക് അടിയന്തര നിര്‍ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ട് പിണറായി വിജയന്‍ കേന്ദ്രവിദേശകാര്യമന്ത്രിക്ക് കത്തയച്ചു. പിരക്കേറ്റവരെ കുവൈത്തിലെ ഇന്ത്യൻ സ്ഥാനപതി സന്ദർശിച്ചു.
തീ ഉയർന്നതോടെ ആളുകൾ ജനൽ വഴിയും മറ്റും രക്ഷപ്പെടാൻ ശ്രമിച്ചതും നിരവധി പേർക്ക് പരിക്കേൽക്കാൻ കാരണമായി. സംഭവത്തിൽ, കമ്പനി ഉടമയേയും സുരക്ഷാ ഉദ്യോഗസ്ഥനെയും കസ്റ്റഡിയിലെടുക്കാന്‍ അധികൃതര്‍ നിര്‍ദേശം നിൽകിയിട്ടുണ്ട്. മംഗഫ് മുൻസിപ്പാലിറ്റി അധികൃതരെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തു.
Read More
- മന്ത്രിമാരുടെ എണ്ണത്തിൽ 'റെക്കോർഡ്'; കൂട്ടുകക്ഷി മന്ത്രിസഭ കരുതിവെക്കുന്നത് എന്തൊക്കെ
- സത്യപ്രതിജ്ഞയിൽ നിന്നും വിട്ടുനിൽക്കും; മോദി സർക്കാർ അധികകാലം തുടരില്ലെന്ന് മമത ബാനർജി
- മൂന്നാം മോദി സർക്കാർ; സത്യപ്രതിജ്ഞയിൽ പങ്കെടുക്കാൻ മാലദ്വീപ് പ്രസിഡൻ്റ് ഇന്ത്യയിലെത്തിയേക്കും
- കങ്കണ റണാവത്തിന് നേരെയുള്ള ആക്രമണം: സിഐഎസ്എഫ് കോൺസ്റ്റബിളിനെതിരെ കേസെടുത്തു
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.