scorecardresearch

സണ്ണി ലിയോണിയുടെ ന‍ൃത്തപരിപാടി തടഞ്ഞ് കേരള സര്‍വകലാശാല വിസി

ജൂലൈ 5ന് നിശ്ചയിച്ചിരുന്ന പരിപാടിയാണ് കേരള സർവകലാശാല വൈസ് ചാൻസിലർ തടഞ്ഞിരിക്കുന്നത്

ജൂലൈ 5ന് നിശ്ചയിച്ചിരുന്ന പരിപാടിയാണ് കേരള സർവകലാശാല വൈസ് ചാൻസിലർ തടഞ്ഞിരിക്കുന്നത്

author-image
WebDesk
New Update
Sunny Leone, Kerala University

ചിത്രം: ഇൻസ്റ്റഗ്രാം

തിരുവനന്തപുരം: ബോളിവുഡ് നടി സണ്ണി ലിയോണിയുടെ നൃത്ത പരിപാടിക്ക് അനുമതി നിഷേധിച്ച് കേരള സർവകലാശാല വൈസ് ചാൻസിലർ. വിസി ഡോ. മോഹൻ കുന്നുമ്മൽ അനുമതി നിശേധിച്ചതുമായി ബന്ധപ്പെട്ട നിർദ്ദേശം റജിസ്ട്രാർക്ക് നൽകി. അനുമതി വാങ്ങാതെ കോളേജ് യൂണിയൻ നടത്താനിരുന്ന പരിപാടിയാണ് തടഞ്ഞിരിക്കുന്നത്.

Advertisment

ജൂലൈ 5നാണ് സണ്ണി ലിയോണി അവതരിപ്പിക്കുന്ന നൃത്തപരിപാടി നടത്താൻ യുണിയൻ തീരുമാനിച്ചിരുന്നത്. പരുപാടിയുമായി ബന്ധപ്പെട്ട് സർവകലാശാലയിൽ നിന്ന് അനുമതി വാങ്ങിയിട്ടില്ല. കുസാറ്റിലെയും, തിരുവനന്തപുരം ഗവ. എൻജിനീയറിങ് കോളജിലെയും പരിപാടികളിലുണ്ടായ അപകടങ്ങളെ തുടർന്ന്, കോളേജിന് പുറത്തു നിന്നുള്ള സംഗീത പരിപാടികൾക്ക് സർക്കാർ വിലക്കേർപ്പെടുത്തിയിട്ടുണ്ട്.

സർക്കാർ ഉത്തരവ് നിലനിൽക്കുന്നതാണ് പരിപാടി തടയാൻ കാരണം. കഴിഞ്ഞ വർഷം, ബോളിവുഡ് ഗായിക നികിത ഗാന്ധിയുടെ സംഗീതനിശക്കിടെയാണ് കളമശേരി കുസാറ്റ് ക്യാംപസിൽ അപകടമുണ്ടായത്. പരിപാടിക്കിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് നാലുപേരാണ് മരണപ്പെട്ടത്. 

ഇതേ തുടർന്നാണ് കോളേജ് ക്യാമ്പസുകളിൽ വിദ്യാര്‍ത്ഥികൾ സംഘടിപ്പിക്കുന്ന സംഗീത നിശകൾക്കും, ഡിജെ പാർട്ടികൾ അടക്കമുള്ള പരിപാടികൾക്കും സർക്കാർ നിയന്ത്രണം ഏർപ്പെടുത്തിയത്. ഉത്തരവ് നിലവിലുള്ള സാഹചര്യത്തിലാണ് കേരള സർവകലാശാലയ്ക്ക് കീഴിലുള്ള എഞ്ചിനീയറിങ് കോളജ് വിദ്യാർഥി യുണിയൻ പരിപാടി നടത്താൻ തീരുമാനിച്ചത്.

Advertisment

Read More

Kerala University Sunny Leone

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: