/indian-express-malayalam/media/media_files/QCSz5nrxxtDD31747MuL.jpeg)
അർജുനും മണ്ണിടിച്ചിലുണ്ടായ ഷിരൂർ ദേശീയപാതയും. ഫൊട്ടോ കടപ്പാട്-ഫെയ്‌സ് ബുക്ക്
മംഗളൂരു: കർണാടക ഷിരൂരിലുണ്ടായ മണ്ണിടിച്ചലിൽ കാണാതായ അർജൂന്റെ ലോറി കരയിലില്ലെന്ന് സ്ഥിരീകരിച്ച് സൈന്യം. തിങ്കളാഴ്ച പുലർച്ചെ മുതൽ അത്യാധൂനിക സംവിധാനങ്ങളുടെ സഹായത്തോടെ സൈന്യം നടത്തിയ തിരച്ചിലിനൊടുവിലാണ് മണ്ണിടിച്ചിൽ ഉണ്ടായ ഭാഗത്ത് അർജുന്റെ ലോറിയില്ലെന്ന് സൈന്യം സ്ഥിരീകരിച്ചത്. ഇതോടെ ഏഴുദിവസം നീണ്ടുനിന്ന തിരച്ചിലിലും അർജുനെപ്പറ്റി വിവരം ഒന്നും ലഭ്യമായിട്ടില്ല.
അതേ സമയം, ലോറി സമീപത്തുള്ള ഗംഗാവലി പുഴയിൽ പതിച്ചേക്കാനാണ് സാധ്യതയെന്ന് സൈന്യവും കരുതുന്നു. തിങ്കളാഴ്ച നദീതീരത്ത് നിന്ന് ഒരു സിഗ്നൽ ലഭിച്ചതിനെ തുടർന്ന് പുഴകേന്ദ്രീകരിച്ചുള്ള തിരച്ചിലിനാണ് കൂടുതൽ പരിഗണ നൽകുന്നത്. മണ്ണിടിച്ചിലിൽ ഒലിച്ചുവന്ന കല്ലും മണ്ണും ചേർന്ന പുഴയിൽ വലിയൊരു മൺപുറ്റ തന്നെ രൂപപ്പെട്ടിട്ടുണ്ട്. ഇതിനിടയിൽ ലോറി കുടുങ്ങിയിട്ടുണ്ടോയെന്നും സംശയിക്കുന്നുണ്ട്.
ഇടിഞ്ഞു വീണ മണ്ണിനൊപ്പം ലോറി ഗംഗാവലി നദിയിലേക്ക് പതിച്ചേക്കാമെന്ന സംശയത്തിലാണ് സൈന്യം. ഇതോടൊപ്പം നദിക്കരയിൽ നിന്ന് ഒരു സിഗ്‌നൽ കിട്ടിയെന്നും സൈന്യം സ്ഥിരീകരിച്ചിട്ടുണ്ട്. നദിക്കരയിലെ സിഗ്‌നൽ കിട്ടിയ പ്രദേശം മാർക്ക് ചെയ്താണ് പരിശോധിക്കുകയാണ് ഒരു സംഘം. ഇതിനൊപ്പം നദിയിലും പരിശോധന നടക്കുന്നുണ്ട്. നിലവിൽ റഡാർ ഉപയോഗിച്ച് പുഴയിലും പരിശോധന നടത്തുന്നുണ്ട്. വളരെ ആഴത്തിലും ദൂരത്തിലും നിന്ന് സിഗ്‌നൽ കണ്ടെത്താൻ ഈ റഡാറിന് ശേഷിയുണ്ട്. എന്നാൽ നദിയിൽ വലിയ അളവിൽ മൺകൂനയുളളത് തിരിച്ചടിയാണ്.
അതേ സമയംലോറി പുഴയിൽ ഉണ്ടാകാനാണ് 99% സാധ്യതയെന്ന് ഉത്തര കന്നഡ കളക്ടർ ലക്ഷ്മി പ്രിയ പറഞ്ഞു. പ്രദേശത്ത് ദിവസങ്ങളായി പെയ്യുന്ന മഴയാണ് രക്ഷാദൗത്യത്തിന് പ്രധാന വെല്ലുവിളി. തിങ്കളാഴ്ചയും ഷിരൂരിൽ കനത്ത മഴയാണ് പെയ്തത്. കഴിഞ്ഞ ചൊവ്വാഴ്ചയാണ് ഷിരൂർ ദേശീയപാതയിൽ അപകടമുണ്ടായത്. അർജുന്റെ ലോറി മണ്ണിനടിയിൽ കുടുങ്ങിയെന്നായിരുന്നു ആദ്യം കിട്ടയ വിവരം. ഇതനുസരിച്ചായിരുന്നു ഇതുവരെയുള്ള പരിശോധനകൾ.
Read more
- ലോറി പുഴയിലുണ്ടാകാൻ സാധ്യതയെന്ന് കളക്ടർ; ഡീപ്പ് സെർച്ച് മെറ്റൽ ഡിറ്റക്ടർ ഉടനെത്തും
- നിപ പ്രതിരോധം: മലപ്പുറത്ത് അതിജാഗ്രത; ഐസിഎംആർ സംഘം ഇന്ന് എത്തും
- നിപ ബാധിച്ച് മരിച്ച 14കാരന്റെ കബറടക്കം പൂർത്തിയായി
- നിപ രോഗലക്ഷണങ്ങളുമായി ഒരാൾക്കൂടി ചികിത്സയിൽ
- വീണ്ടും നിപ മരണം; കോഴിക്കോട് ചികിത്സയിലായിരുന്ന പതിനാലുകാരൻ മരിച്ചു
- അർജുനായി ആറാംനാൾ; തെരച്ചിലിന് സൈന്യമെത്തും
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.