/indian-express-malayalam/media/media_files/pK6HDCdHoZfBfHKjMgpR.jpg)
കൊച്ചി: നടന്‍ സിദ്ദിഖിനെതിരായ ബലാത്സംഗക്കേസില്‍ സര്‍ക്കാരിന്റെ നിലപാട് തേടി ഹൈക്കോടതി. സിദ്ദിഖ് നൽകിയ മുന്‍കൂര്‍ ജാമ്യ ഹർജി പരിഗണിക്കുകയായിരുന്നു കോടതി. ഹർജി സെപ്റ്റംബർ 13ന് വീണ്ടും പരിഗണിക്കും. കേസ് വീണ്ടും പരിഗണിക്കുന്ന ദിവസം സർക്കാർ നിലപാട് അറിയിക്കണമെന്ന് ഹൈക്കോടതി വ്യക്തമാക്കി.
തനിക്കെതിരായ ആരോപണത്തിൽ ഗൂഢാലോചനയുണ്ടെന്നാണ് സിദ്ദിഖ് കോടതിയെ അറിയിച്ചത്. നടിയുടെ ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്നും പരസ്‌പര ബന്ധമില്ലാത്ത കാര്യങ്ങളാണ് നടി ഉന്നയിക്കുന്നതെന്നും സിദ്ദിഖ് ഹർജിയിൽ ആരോപിച്ചു. ഹോട്ടൽ മുറിയിൽ ഹർജിക്കാരൻ ബലാൽസംഗം ചെയ്തെന്ന് ഉന്നയിക്കുന്ന പരാതിക്കാരിക്ക്, മാസമോ സംഭവ ദിവസമോ ഓർമ്മയില്ലെന്ന് സിദ്ദിഖ് ഹർജിയിൽ പറഞ്ഞു.
2019 വരെ പരാതിക്കാരി ഹർജിക്കാരൻ ലൈംഗീക ഉദ്ദേശത്തോടെ പെരുമാറിയെന്നും മോശം വാക്കുകൾ ഉപയോഗിച്ചെന്നും സമൂഹ മാധ്യമങ്ങളിലൂടെയും മാധ്യമങ്ങളിലൂടെയും പലപ്പോഴായി വെളിപ്പെടുത്തിയിട്ടുണ്ട്. 2016ൽ തിയറ്ററിൽ സിനിമയുടെ പ്രിവ്യൂവിനിടെ ഹർജിക്കാരൻ മോശമായി പെരുമാറിയെന്നാണ് പരാതി. എന്നാൽ ഇപ്പറയുന്ന ആരോപണങ്ങൾ പ്രവർത്തികമാക്കാൻ പറ്റുന്ന ഇടമല്ല സിനിമ തിയറ്റർ.
നേരത്തെ ഉന്നയിച്ച ആരോപണങ്ങൾ ഹർജിക്കാരനെ അറസ്റ്റ് ചെയ്യാൻ പര്യാപ്തമല്ലെന്ന് കണ്ട് ബലാൽസംഗ മടക്കം പുതിയ ആരോപണം കരുതിക്കുട്ടി ഉന്നയിക്കകയാണെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. അവ്യക്തവും ഉറപ്പില്ലാത്തതുമായ ആരോപണങ്ങൾ മാധ്യമങ്ങളിലൂടെ ഉന്നയിച്ച് ഹർജിക്കാരനെ അറസ്റ്റ് ചെയ്യിക്കാനാണ് നീക്കം. ഹർജിക്കാരനെ അറസ്റ്റ് ചെയ്യേണ്ടതില്ലെന്നും കസ്റ്റഡിയിൽ ചോദ്യം ചെയ്യാൻ കാരണങ്ങളില്ലെന്നും ജാമ്യം അനുവദിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു.
2016ൽ തിരുവനന്തപുരത്തെ മസ്കറ്റ് ഹോട്ടലിൽവച്ച് പെൺകുട്ടിയെ സിദ്ദിഖ് ബലാത്സംഗം ചെയ്തുവെന്നാണ് കേസ്. സിനിമ ചർച്ച ചെയ്യാൻ ഹോട്ടലിലേക്ക് വിളിച്ചുവരുത്തി സിദ്ദിഖ് ബലാത്സംഗം ചെയ്തുവെന്നാണ് നടി മെഴിനൽകിയത്. തിരുവനന്തപുരത്തെ മസ്‌കറ്റ് ഹോട്ടലിൽ വച്ചാണ് പീഡനം നടന്നത്. തന്റെ സുഹൃത്തുക്കൾക്കും സിദ്ദിഖിൽ നിന്ന് മോശം അനുഭവമുണ്ടായിട്ടുണ്ടെന്നും നടി ആരോപിച്ചിരുന്നു. മലയാള സിനിമയിലെ നമ്പർ വൺ ക്രിമിനലാണ് സിദ്ദിഖെന്നും നടി പറഞ്ഞിരുന്നു.
യുവനടിയുടെ ആരോപണത്തെത്തുടർന്ന് നടൻ സിദ്ദിഖ് അമ്മ ജനറൽ സെക്രട്ടറി സ്ഥാനം രാജിവെച്ചിരുന്നു. അമ്മ പ്രസിഡന്റ് മോഹൻലാലിന് ഇ-മെയിൽ വഴിയാണ് സിദ്ദിഖ് രാജി സമർപ്പിച്ചത്. തനിക്കെതിരെ ഗുരുതരമായ ആരോപണം ഉയർന്നുവന്ന സാഹചര്യത്തിലാണ് രാജിയെന്നും ആരോപണത്തെ കുറിച്ച് കൂടുതൽ പ്രതികരിക്കാനില്ലെന്നും സിദ്ദിഖ് പറഞ്ഞിരുന്നു.
Read More
- കോസ്റ്റ്ഗാർഡ് ഹെലികോപ്ടർ അറബി കടലിൽ ഇടിച്ചിറക്കി :മൂന്ന് പേരെ കാണാതായി
- തെലങ്കാനയിലും ആന്ധ്രയിലും നാശം വിതച്ച് പ്രളയം
- നരേന്ദ്രമോദി ബ്രൂണൈയിലേക്ക്;സിംഗപ്പൂരും സന്ദർശിക്കും
- മണിപ്പൂരിൽ വീണ്ടും സംഘർഷം;രണ്ട് മരണം,10 പേർക്ക് പരിക്ക്
- ആന്ധ്രയിലും തെലങ്കാനയിലും മഴക്കെടുതി രൂക്ഷം;24 മരണം
- പശ്ചിമബംഗാളില്‍ ഒൻപതുകാരിക്കും നഴ്സിനും നേരെ ലൈംഗികാതിക്രമം; പ്രതിയുടെ വീടുതകർത്ത് പ്രതിഷേധം
- ബീഫ് കഴിച്ചെന്ന് സംശയം;ഹരിയാനയിൽ തൊഴിലാളിയെ മർദ്ദിച്ച് കൊന്നു
- പരമ്പരാഗത ആഘോഷം; ഹരിയാനയിലെ തിരഞ്ഞെടുപ്പ് തീയതി നീട്ടി ഇലക്ഷൻ കമ്മീഷൻ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.