/indian-express-malayalam/media/media_files/nhltUZh06DCj3Ff8HoVW.jpg)
ഫയൽ ഫൊട്ടോ
തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോർട്ടിലെ തുടർനടപടികളിൽ തീരുമാനമെടുക്കാൻ പ്രത്യേക അന്വേഷണ സംഘം ഇന്ന് യോഗം ചേരും. തിരുവനന്തപുരത്ത് പൊലീസ് ആസ്ഥാനത്ത് ക്രൈം ബ്രാഞ്ച് മേധാവിയുടെ നേതൃത്വത്തിലാണ് യോഗം ചേരുന്നത്. സാക്ഷി മൊഴികളുടെ പകർപ്പ് അന്വേഷണ സംഘം​ ക്രൈം ബ്രാഞ്ച് മേധാവിക്ക് കൈമാറും.
മൊഴികളുടെ അടിസ്ഥാനത്തിൽ സ്വമേധയാ കേസെടുക്കേണ്ട സാഹചര്യം ഉണ്ടോയെന്ന് പരിശോധിക്കും. റിപ്പോർട്ട് സർക്കാരിൽ സമർപ്പിച്ച ശേഷമായിരിക്കും തുടർനടപടികളിൽ തീരുമാനം. അതേസമയം, സാക്ഷിമൊഴികളിലെ വിവരങ്ങൾ വിഭജിച്ചാണ് അന്വേഷണ സംഘത്തിന് കൈമാറിയിരിക്കുന്നത്. ഓരോ ഉദ്യോഗസ്ഥർ ഓരോ ഭാഗങ്ങളും പഠിച്ച് റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദ്ദേശം.
മലയാള സിനിമയിൽ സ്ത്രീകൾ നേരിടുന്ന ചൂഷണം പഠിക്കാൻ നിയോഗിച്ച ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തു വന്നതിനു പിന്നാലെ ഉയർന്ന വെളിപ്പെടുത്തലുകളും ആരോപണങ്ങളും അന്വേഷിക്കാനാണ് സർക്കാർ ഏഴംഗ പ്രത്യേക അന്വേഷണ സംഘത്തിനു രൂപം നൽകിയത്. ഹൈക്കോടതി നിർദേശപ്രകാരം റിപ്പോർട്ടിന്റെ പൂർണരൂപം ലഭിച്ചതിനു പിന്നാലെ മൊഴി നൽകിയവരെ നേരിട്ടുകാണാൻ കാണാൻ എസ്ഐടി തീരുമാനിച്ചിരുന്നു.
നേരിട്ടുള്ള മൊഴികളുടെ അടിസ്ഥാനത്തിൽ, പോസ്കോ കേസുകളിൽ ഉടനെയും, മറ്റു കേസുകളിൽ പരാതിയുടെ അടിസ്ഥാനത്തിലും കേസെടുക്കാനായിരുന്നു തീരുമാനം. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്യുന്നത് അടക്കമുള്ള വിഷയങ്ങൾ വിലയിരുത്തി റിപ്പോർട്ട് സമർപ്പിക്കാൻ ഹൈക്കോടതിയുടെ പ്രത്യേക ബെഞ്ച് അന്വേഷണ സംഘത്തിന് നിർദേശം നൽകിയിട്ടുണ്ട്. ഹേമ കമ്മിറ്റി റിപ്പോർട്ടിലെ രഹസ്യാത്മകത പുറത്തുപോകരുതെന്നും ഹൈക്കോടതി കർശന നിർദേശം നൽകിയിരുന്നു.
Read More
- ആറന്മുള ഉത്രട്ടാതി ജലമേള ഇന്ന്; ആവേശപ്പോരിനൊരുങ്ങി പള്ളിയോടങ്ങൾ
- നിപ; മലപ്പുറത്ത് മൂന്നു പേരുടെ ഫലങ്ങള്‍ കൂടി നെഗറ്റീവ്; സമ്പർക്കപ്പട്ടികയിൽ 255 പേർ
- വയനാട് ദുരന്തം; മെമ്മോറാണ്ടം തയ്യാറാക്കിയതിൽ വലിയ അപാകത: വിഡി സതീശൻ
- പൾസർ സുനിക്ക് സുപ്രീം കോടതി ജാമ്യം അനുവദിച്ചു
- അർജുനായുള്ള തിരച്ചിൽ പുരരാരംഭിക്കും; ഡ്രജ്ജർ പുറപ്പെട്ടു
- ആശ്വാസം; നിപ പരിശോധനയിൽ 13 പേർ നെഗറ്റീവ്
- മലപ്പുറത്ത് എം പോക്സ് രോഗ ലക്ഷണം; മഞ്ചേരി മെഡിക്കല്‍ കോളേജിൽ യുവാവ് നിരീക്ഷണത്തിൽ
- ഓണത്തിരക്ക്; അധിക സർവ്വീസുകളുമായി കെഎസ്ആർടിസി
- നിപ; സമ്പർക്കപ്പട്ടികയിലുള്ള 49 പേർ പനി ബാധിതർ
- മലപ്പുറത്ത് നിപ ബാധിച്ച് മരിച്ച യുവാവിന്റെ റൂട്ട് മാപ്പ് പുറത്തുവിട്ടു; 104 പേർ ഹൈ റിസ്ക് കാറ്റഗറിയിൽ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us