/indian-express-malayalam/media/media_files/uploads/2017/06/ksrtc-scaniya-volvo.jpg)
വിവിധ ഡിപ്പോകളിൽ അധികമായി ബസുകളും ജീവനക്കാരെയും നിയോഗിച്ചിട്ടുണ്ട്
തിരുവനന്തപുരം: ഓണത്തിരക്ക് കണക്കിലെടുത്ത് കേരളത്തിൽനിന്ന് ഇതരസംസ്ഥാനങ്ങളിലേക്ക് മടങ്ങുന്നവർക്ക് 23 വരെ പ്രത്യേക സർവീസുമായി കെഎസ്ആർടിസി. വിവിധ കേന്ദ്രങ്ങളിൽനിന്ന് ബംഗളൂരു, മൈസൂരു, ചെന്നൈ എന്നിവിടങ്ങളിലേയ്ക്ക് 60 ബസുകൾ സർവീസ് നടത്തും. കൂടുതൽ യാത്രക്കാരുണ്ടെങ്കിൽ അധിക സർവീസുകളും നടത്തും. www.onlineksrtcswift.com വെബ്സൈറ്റ് വഴിയും ENTE KSRTC NEO OPRS മൊബൈൽ ആപ്പ് വഴിയും ടിക്കറ്റ് ബുക്ക് ചെയ്യാം.
നിലവിലുള്ള സ്‌കാനിയ, വോൾവോ, സ്വിഫ്റ്റ് എസി, നോൺ എസി, ഡിലക്സ് ബസുകൾ കൃത്യമായി സർവീസ് നടത്തും. ബത്തേരി, മൈസൂരു, ബംഗളൂരു, സേലം, പാലക്കാട് കേന്ദ്രങ്ങളിൽനിന്ന് അധികമായി ബസുകളും ജീവനക്കാരെയും നിയോഗിച്ചിട്ടുണ്ട്.
Read More
- നിപ; സമ്പർക്കപ്പട്ടികയിലുള്ള 49 പേർ പനി ബാധിതർ
- മലപ്പുറത്ത് നിപ ബാധിച്ച് മരിച്ച യുവാവിന്റെ റൂട്ട് മാപ്പ് പുറത്തുവിട്ടു; 104 പേർ ഹൈ റിസ്ക് കാറ്റഗറിയിൽ
- 'പ്രോഗ്രസീവ് ഫിലിം മേക്കേഴ്സ്;' മലയാള സിനിമയിൽ പുതിയ സംഘടന വരുന്നു
- സ്കൂട്ടർ യാത്രക്കാരുടെ ദേഹത്തുകൂടി കാർ കയറ്റിയിറക്കി; ഒരാൾ പിടിയിൽ
- നിപ;മരിച്ച യുവാവിന്റെ റൂട്ട് മാപ്പ് ഇന്ന് പ്രസിദ്ധീകരിക്കും
- അൻവറിന്റെ ഫോൺചോർത്തൽ; ഇന്റലിജൻസിനോട് വിശദറിപ്പോർട്ട് തേടി ഡിജിപി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.