/indian-express-malayalam/media/media_files/9uydYczCRQunrmGq2maL.jpg)
ചിത്രം: എക്സ്
കൊച്ചി: മലയാളം സിനിമയിൽ പുതിയ സംഘടന വരുന്നു. 'പ്രോഗ്രസീവ് ഫിലിം മേക്കേഴ്സ്' എന്ന പേരിലാണ് സംഘടന രൂപീകരിക്കുന്നത്. ആഷിഖ് അബു, അഞ്ജലി മേനോൻ, രാജീവ് രവി, ലിജോ ജോസ് പെല്ലിശേരി, റിമ കല്ലിങ്കൽ തുടങ്ങിയവരാണ് നേതൃത്വം നൽകുന്നത്. സംഘടനയുടെ ലക്ഷ്യങ്ങൾ വിശദീകരിക്കുന്ന കത്ത് സിനിമ പ്രവർത്തകർക്ക് നൽകി തുടങ്ങി.
തൊഴിലിടങ്ങൾ ശാക്തീകരിക്കുക, പുതിയ സിനിമ സംസ്കാരം രൂപീകരിക്കുക തുടങ്ങിയവയാണ് സംഘടനയിലൂടെ ലക്ഷ്യമിടുന്നതെന്ന് കത്തിൽ പറയുന്നു. 'സമത്വം, സഹകരണം, സാമൂഹിക നീതി എന്നീ മൂല്യങ്ങളിൽ വേരൂന്നിയ ഈ സംഘടന, തൊഴിലാളികളുടെയും നിർമ്മാതാക്കളുടെയും അവകാശങ്ങൾ സംരക്ഷിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കുകയും വ്യവസായത്തെ അടുത്ത ഘട്ടത്തിലേക്ക് ഉയർത്തുന്നതിനുള്ള പ്രയത്നങ്ങളെ പ്രോത്സാഹിപ്പിക്കുകയും ചെയ്യും.
പിന്നണിപ്രവർത്തകർ എന്ന നിലയിൽ നമ്മളാണ് ഈ വ്യവസായത്തെ രൂപകല്പന ചെയ്യുന്നത്. അതിനാൽ തന്നെ തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കപ്പെടുന്ന, എല്ലാവരേയും ഉൾക്കൊള്ളുന്ന തൊഴിലിടങ്ങൾ സൃഷ്ടിക്കാനും, നമ്മുടെ സംരംഭങ്ങൾ സുസ്ഥിരവും ധാർമ്മികവുമാണെന്ന് ഉറപ്പുവരുത്താനുമുള്ള ബാധ്യത നമുക്കുണ്ട്. ഒട്ടും എളുപ്പമല്ലെങ്കിലും ഈ മാറ്റം അത്യന്താപേക്ഷിതമാണ്.
പരസ്പര പിന്തുണയിലൂടെയും ഐക്യദാർഢ്യത്തിലൂടെയും മാത്രമേ ഇത് കൈവരിക്കാനാവുകയുള്ളു. ഈ ഉത്തരവാദിത്തങ്ങൾ നിർവഹിക്കുന്നതിനുള്ള പരസ്പരപൂരകങ്ങളായ സഹായങ്ങളും, പവാതിഘടനകളും, മാർഗ്ഗരേഖകളും പിന്തുണയും നൽകുന്ന കൂട്ടായ്മയാണ്.
നമുക്കൊരുമിച്ച് മലയാള ചലച്ചിത്ര വ്യവസായത്തെ നവീകരിക്കാം. സർഗ്ഗാത്മകമായ മികവിലും വ്യവസായിക നിലവാരത്തിലും മുൻപന്തിയിലേക്ക് അതിനെ നയിക്കാം. സിനിമ എന്ന വ്യവസായത്തിൻ്റെ ഭാഗമായ എല്ലാവരും സമഭാവനയോടെ പുലരുന്ന കൂടുതൽ മെച്ചപ്പെട്ട ഒരു ഭാവിക്കായുള്ള സ്വപ്നത്തിൽ നമുക്ക് ഒന്നിച്ച് അണിചേരാം,' സംഘടനയുടെ രൂപീകരണ ലക്ഷ്യം വിശദീകരിക്കുന്ന കത്തിൽ പറയുന്നു.
Read More
- വയനാട്ടിലെ രക്ഷാപ്രവർത്തനം; അതിശയിപ്പിക്കുന്ന ചെലവ് കണക്ക് പുറത്ത് വിട്ട് സർക്കാർ
- സ്കൂട്ടർ യാത്രക്കാരുടെ ദേഹത്തുകൂടി കാർ കയറ്റിയിറക്കി; ഒരാൾ പിടിയിൽ
- നിപ;മരിച്ച യുവാവിന്റെ റൂട്ട് മാപ്പ് ഇന്ന് പ്രസിദ്ധീകരിക്കും
- അൻവറിന്റെ ഫോൺചോർത്തൽ; ഇന്റലിജൻസിനോട് വിശദറിപ്പോർട്ട് തേടി ഡിജിപി
- ഓണാഘോഷത്തിനിടെ ബൈക്ക് ഇടിച്ചുകയറി;ഒരാൾ മരിച്ചു
- ഓണക്കാലത്ത് മദ്യവിൽപ്പന കുറഞ്ഞു;14കോടിയുടെ കുറവ്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.