/indian-express-malayalam/media/media_files/uploads/2017/02/bevco.jpg)
പ്രതീകാത്മക ചിത്രം
കൊച്ചി:സംസ്ഥാനത്ത് ഓണക്കാലത്ത് മദ്യവിൽപ്പന കുറഞ്ഞു. കഴിഞ്ഞ വർഷത്തേതിനേക്കാൾ 14 കോടി രൂപയുടെ കുറവാണ് വിൽപ്പനയിൽ രേഖപ്പെടുത്തിയത്. ഉത്രാടം വരെയുള്ള ഒൻപത് ദിവസങ്ങളിൽ 701 കോടി രൂപയുടെ കച്ചവടമാണ് നടന്നത്. ഈ ദിവസങ്ങളിൽ കഴിഞ്ഞവർഷം 715 കോടിയുടെ മദ്യം വിറ്റിരുന്നു.
അതേസമയം, ഉത്രാട ദിവസത്തെ മദ്യ വിൽപ്പനയിൽ 4 കോടിയുടെ വർധനയുണ്ടായിട്ടുണ്ട്. ഉത്രാട ദിവസം 124 കോടി രൂപയുടെ മദ്യമാണ് സംസ്ഥാനത്ത് വിറ്റത്. ഇന്ന് ബെവ്കോ അവധിയാണ്. നാളെയും മറ്റന്നാളുമുള്ള കണക്ക് കൂടി നോക്കിയാണ് അന്തിമ വിൽപ്പനയുടെ എത്രയെന്ന് കണക്കാക്കുന്നത്.
ഇത്തവണ ബാറുകളുടെ എണ്ണം വർധിച്ചിട്ടുണ്ട്. സംസ്ഥാനത്ത് 850ലധികം ബാറുകളാണ് പ്രവർത്തിക്കുന്നത്. മദ്യവിൽപ്പനയിൽ കുറവ് ഉണ്ടായതുമായി ബന്ധപ്പെട്ട് ബെവ്കോ പരിശോധന ആരംഭിച്ചിട്ടുണ്ട്. അതേസമയം ഉത്രാടദിനത്തിൽ മദ്യവിൽപ്പന കൂടി. നാലുകോടിയുടെ വർധനയാണ് ഉണ്ടായത്. ഇത്തവണ ഉത്രാടദിനത്തിൽ 124 കോടിയുടെ മദ്യമാണ് വിറ്റത്.
Read More
- മലപ്പുറത്ത് മരിച്ച യുവാവിന് നിപ സ്ഥിരീകരിച്ചു; ജില്ലയിൽ കനത്ത ജാഗ്രത
- നിപ സംശയം; സമ്പർക്ക പട്ടികയിലുള്ളവരുടെ എണ്ണം 151 ആയി ഉയർന്നു
- മലപ്പുറത്ത് നിപ സംശയം; സമ്പർക്ക പട്ടികയിൽ 26 പേർ
- കാഞ്ഞങ്ങാട് ട്രെയിൻ തട്ടി മൂന്ന് പേർ മരിച്ചു
- ഓണം ബ്ലോക്കിലാകരുത്; നിർദേശങ്ങളുമായി മോട്ടോർ വാഹന വകുപ്പ്
- വയനാടിനെ ചേർത്തുപിടിച്ച് മുഖ്യമന്ത്രിയുടെ ഓണാശംസ
- മലയാളികൾക്ക് ഇന്ന് തിരുവോണം; ആഘോഷമാക്കാന്‍ നാടും നഗരവും
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.