/indian-express-malayalam/media/media_files/sEPKXfYJIH7VFDQkanTl.jpg)
അപകടത്തിൽ മരിച്ച എയ്ഞ്ചൽ, ആലീസ്, ചിന്നമ്മ
കാസർകോട്: കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷന് സമീപം ട്രെയിൻ തട്ടി മൂന്നു സ്ത്രീകൾ മരിച്ചു. കോട്ടയം ചിങ്ങവനം സ്വദേശികളായ ചിന്നമ്മ (70), ആലീസ് തോമസ്(69), എയ്ഞ്ചൽ (30) എന്നിവരാണ് മരിച്ചത്. കോയമ്പത്തൂർ - ഹിസാർ ട്രെയിൻ ആണ് ഇവരെ തട്ടിയത്. കള്ളാറിൽ കല്യാണത്തിന് പങ്കെടുത്ത് തിരിച്ച് ട്രെയിനിൽ മടങ്ങാൻ എത്തിയതായിരുന്നു ഇവർ.
പാളം മുറിച്ച് കടക്കുമ്പോൾ അബദ്ധത്തിൽ ട്രെയിൻ തട്ടുകയായിരുന്നു. മൃതദേഹം ചിന്നിച്ചിതറിയ നിലയിലാണ്. ചിങ്ങവനം സ്വദേശി മാർഷയുടെ വിവാഹത്തിനായിരുന്നു സംഘം കാസർഗോഡ് എത്തിയത്. വധുവിന്ഖെ സഹോദരി ഭർത്താവിന്റെ അനിയത്തിയാണ് ഏയ്ഞ്ചല. 8 മാസം മുൻപാണ് ഏയ്ഞ്ചലയുടെ വിവാഹ കഴിഞ്ഞത്. ഏയ്ഞ്ചലയുടെ ഭർത്താവ് റോബർട്ട് കുര്യാക്കോസ് യുകെയിൽ എൻജിനീയറാണ്.
ചിന്നമ്മയുടെ ഭർത്താവ് പി എ ഉതുപ്പായ്, ആലീസിന്റെ ഭർത്താവ് പി എ തോമസ്. കണ്ണൂർ ഭാഗത്ത് നിന്ന് എത്തിയ ട്രെയിൻ ഇടിച്ച് ചിന്നിച്ചിതറിയ നിലയിലായിരുന്നു ഇവരുടെ മൃതദേഹങ്ങളുണ്ടായിരുന്നത്. ട്രെയിൻ അപകടത്തിന് പിന്നിൽ യാത്രക്കാരുടെ അശ്രദ്ധയും കാരണമായെന്നാണ് സൂചന. നടപടികൾ പൂർത്തിയാക്കിയ മൃതദേഹങ്ങൾ രാത്രി തന്നെ ബന്ധുക്കൾക്ക് കൈമാറി. അപകടത്തിന് പിന്നാലെ കാഞ്ഞങ്ങാട് പിടിച്ചിട്ട മലബാർ എക്സ്പ്രസ് 8.15ഓടെ യാത്ര തുടർന്നു. വിവാഹ സംഘത്തിലുണ്ടായിരുന്നവർ ഇതേ ട്രെയിനിൽ കോട്ടയത്തേക്ക് മടങ്ങുകയായിരുന്നു.
Read More
- ഓണം ബ്ലോക്കിലാകരുത്; നിർദേശങ്ങളുമായി മോട്ടോർ വാഹന വകുപ്പ്
- വയനാടിനെ ചേർത്തുപിടിച്ച് മുഖ്യമന്ത്രിയുടെ ഓണാശംസ
- മലയാളികൾക്ക് ഇന്ന് തിരുവോണം; ആഘോഷമാക്കാന് നാടും നഗരവും
- Happy Onam Wishes 2024 inmalayalam: പ്രിയപ്പെട്ടവർക്ക് ഓണാശംസകൾ കൈമാറാം
- Happy Onam Wishes 2024 in Malayalam: പ്രിയപ്പെട്ടവർക്ക് ഓണാശംസകൾ നേരാം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.