/indian-express-malayalam/media/media_files/NZ3wczfMPYtsKV40fuqS.jpg)
Happy Onam Wishes 2024
Best Onam Wishes 2024 in malayalam: മലയാളികളുടെ ദേശീയോത്സവമാണ് ഓണം. സന്തോഷത്തിന്റെയും സമൃദ്ധിയുടെയും ആഘോഷമാണ് ഓണം. കാണം വിറ്റും ഓണം ഉണ്ണണം (കാണം എന്നാൽ വസ്തു എന്നാണ് അർത്ഥം. കാണം വിറ്റിട്ടായാലും ഓണാഘോഷം പൊടിപൊടിക്കണമെന്നാണ് ഈ ചൊല്ലിന്റെ സാരം) എന്നാണ് പഴഞ്ചൊല്ല്.
കർക്കിടകത്തിന്റെയും മഴക്കാലത്തിന്റെയും പഞ്ഞകാലം കടന്ന് ആളുകൾ വാണിജ്യം പുനരാരംഭിക്കുന്ന കാലമാണ് ശ്രാവണമാസം. ശ്രാവണത്തിന്റെ മറ്റൊരു പേരാണ് സാവണം. ആ പേര് ലോപിച്ച് ആവണം എന്നും പിന്നീട് അത് ഓണമെന്നും ആയി മാറിയെന്നും കരുതപ്പെടുന്നു. അത്തം മുതൽ പത്തു ദിവസം നീണ്ടു നിൽക്കുന്നതാണ് ഓണാഘോഷം. ചിങ്ങമാസത്തിലെ അത്തം നക്ഷത്രം മുതൽ തുടങ്ങുന്ന ഓണാഘോഷം തിരുവോണം നാളിൽ പ്രാധാന്യത്തോടെ ആഘോഷിക്കുകയും ചതയം നാൾ വരെ നീണ്ടു നിൽക്കുകയും ചെയ്യുന്നു.
വാമനൻ പാതാളത്തിലേക്ക് ചവിട്ടി താഴ്ത്തിയ പ്രജാവത്സലനനായ മഹാബലിയെന്ന രാജാവ് തന്റെ ജനങ്ങളെ കാണാൻ എത്തുന്നുവെന്നാണ് ഓണക്കാലത്തെ കുറിച്ചുള്ള ഐതിഹ്യം. ഓണത്തെ കുറിച്ച് ഐതിഹ്യങ്ങൾ പലതുണ്ടെങ്കിലും കേരളത്തിന് ഓണമെന്നത് വിളവെടുപ്പിന്റെയും അവയുടെ വ്യാപാരത്തിന്റെയും ഉത്സവം കൂടിയാണ്. പ്രിയപ്പെട്ടവർക്ക് ഓണാശംസകൾ കൈമാറാം.
/indian-express-malayalam/media/media_files/Gi6LBhn1T64lb0PiyDG7.jpg)
Read More
- സദ്യ സ്റ്റൈലിൽ രുചികരമായ വറുത്തരച്ച സാമ്പാർ
- നാടൻ രുചിയിൽ മത്തങ്ങ എരിശ്ശേരി
- തേനൂറും രുചിയിൽ പാൽ പായസം തയ്യാറാക്കാം, സിംപിളാണ് റെസിപ്പി
- കൂട്ടുകറി ഇല്ലാത്ത സദ്യയുണ്ടോ? ഇങ്ങനെ തയ്യാറാക്കൂ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us/indian-express-malayalam/media/media_files/onam-wishes-01.jpg)
/indian-express-malayalam/media/media_files/onam-wishes-04.jpg)
/indian-express-malayalam/media/media_files/onam-wishes-02.jpg)
/indian-express-malayalam/media/media_files/onam-wishes-03.jpg)