scorecardresearch

ഓണം ബ്ലോക്കിലാകരുത്; നിർദേശങ്ങളുമായി മോട്ടോർ വാഹന വകുപ്പ്

ഓണക്കാലത്ത് ബ്ലോക്കിൽ കുടുങ്ങാതെ സുരക്ഷിതമായി വാഹനം ഓടിക്കാനുള്ള നിർദേശങ്ങളുമായി മോട്ടോർ വാഹന വകുപ്പ്

ഓണക്കാലത്ത് ബ്ലോക്കിൽ കുടുങ്ങാതെ സുരക്ഷിതമായി വാഹനം ഓടിക്കാനുള്ള നിർദേശങ്ങളുമായി മോട്ടോർ വാഹന വകുപ്പ്

author-image
WebDesk
New Update
Onam 2024 Mvd kerala

ചിത്രം: ഫേസ്ബുക്ക്/എംവിഡി

ഓണം ആഘോഷിക്കുന്ന മലയാളികൾക്ക് സംസ്ഥാന മോട്ടോർ വാഹന വകുപ്പിന്റെ ഓണാശംസ. ഒപ്പം ഓണക്കാലത്ത് എങ്ങനെ തിരക്കില്ലാതെ വാഹനം ഓടിക്കാമെന്ന നിർദേശവും സോഷ്യൽ മീഡിയയിലൂടെ എംവിഡി പങ്കുവയ്ക്കുന്നു.

Advertisment

മോട്ടോർ വാഹന വകുപ്പിന്റെ നിർദേശം
ഓണക്കാലത്ത് റോഡ് ബ്ലോക്ക് കൂടി വരികയാണല്ലോ നിലവിലെ റോഡ് സൗകര്യം വെച്ചു എങ്ങനെ ബ്ലോക്ക് കുറക്കാം . 

  1. ബ്ലോക്കിൽ നിർബന്ധമായും ക്യൂ പാലിക്കുക.
  2. ബ്ലോക്കിൽ കിടക്കുമ്പോൾ എതിരെ വരുന്ന വാഹനങ്ങൾക്കും സൈഡ് റോഡിൽ നിന്നും റോഡ് മുറിച്ചു കടക്കാൻ ആരെക്കിലും ഉണ്ടെങ്കിലും അവർക്ക് വഴി നൽകുക . ഞാൻ ബ്ലോക്കിൽ അല്ലെ എല്ലാവരും കിടക്കട്ടെ എന്ന സങ്കുചിത ചിന്ത ഒഴിവാക്കുക.
  3. ബ്ലോക്കിൽ നിന്നും ഒരു വണ്ടിയെങ്കിലും ഒഴിവായാൽ തനിക്ക് കുറച്ചു മുൻപേ പോകാൻ സാധിക്കും എന്ന യാഥാർഥ്യം മനസിലാക്കുക.
  4. പരമാവധി പബ്ലിക് ട്രാൻസ്‌പോർട് സംവിധാനം ഉപയോഗപ്പെടുത്തുക.
  5. പീക്ക് ടൈമിൽ ഷോപ്പിംഗ് പോലുള്ള കാര്യങ്ങൾക്കുള്ള യാത്ര മാറ്റി ഓഫ് പീക്ക് ടൈം തിരഞ്ഞെടുക്കുക.
  6. റോഡിൽ അനാവശ്യ പാർക്കിംഗ് ഒഴിവാക്കുക.
  7. കടയുടെ മുന്നിൽ പാർക്കിങ് സ്പേസ് ലഭ്യമല്ലെങ്കിൽ മുന്നോട്ട് പോയി റോഡിൽ നിന്നും ഇറക്കി പാർക്ക് ചെയ്തിട്ട് തിരികെ നടന്നു വരിക . റോഡിൽ നിർബന്ധം ആയും പാർക്കിംഗ് പാടില്ല.
Advertisment

Read More:

Onam Motor Vehicle Department

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: