/indian-express-malayalam/media/media_files/G1sgrme47sthOyYgJ175.jpg)
നിലവിൽ നിപ ബാധിച്ച് മരിച്ച യുവാവിന്റെ സമ്പർക്കപ്പട്ടികയിലുള്ളത് 178 പേരാണ്
ന്യൂഡൽഹി: മലപ്പുറത്ത് നിപ സ്ഥിരീകരിച്ച യുവാവിന്റെ സമ്പർക്കപ്പട്ടികയിൽ ഉണ്ടായിരുന്ന 13 പേരുടെ സാംപിളുകൾ നെഗറ്റീവ്. ആരോഗ്യമന്ത്രി വീണാ ജോർജാണ് ഇക്കാര്യം അറിയിച്ചത്. സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ച വിദ്യാർഥിയുടെ സമ്പർക്കപ്പട്ടികയിൽ ഹൈ റിസ്‌ക് കാറ്റഗറിയിൽപ്പെട്ടവരുടെ പരിശോധനാഫലമാണ് നെഗറ്റീവായതെന്നും ആരോഗ്യമന്ത്രി പറഞ്ഞു. നിലവിൽ ഹൈ റിസ്‌ക് കാറ്റഗറിക്ക് മുകളിലുള്ള ഹൈയെസ്റ്റ് റിസ്‌കിൽ 26 പേരാണ് ഉൾപ്പെടുന്നത്. ഇവർക്ക് പ്രതിരോധമരുന്ന് നൽകി നിരീക്ഷിക്കുന്നതിനുള്ള നടപടികളാണ് സ്വീകരിച്ച് വരുന്നതെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.
നിപ ബാധിച്ച് കഴിഞ്ഞാൽ ഏഴ് മുതൽ ഒൻപത് ദിവസങ്ങളിലാണ് തീവ്ര രോഗലക്ഷണങ്ങൾ കാണിക്കുന്നത്. മരിച്ച വിദ്യാർഥിയുമായി ആ ദിവസങ്ങളിൽ സമ്പർക്കത്തിൽ വന്നവരെയാണ് ഹൈയെസ്റ്റ് റിസ്‌കിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഇവർക്ക് പ്രതിരോധ മരുന്ന് നൽകുന്നത് അടക്കമുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ട്.
നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ല. രോഗവ്യാപനം തടയുന്നതിനുള്ള ശ്രമത്തിലാണ് ആരോഗ്യവകുപ്പ്. നിലവിലെ സാഹചര്യത്തിൽ രോഗവ്യാപനത്തിനുള്ള സാധ്യത കുറവാണെന്നാണ് ഡോക്ടർമാർ പറയുന്നത്. എങ്കിലും ആരോഗ്യവകുപ്പ് ജാഗ്രത തുടരുകയാണെന്നും വീണാ ജോർജ് പറഞ്ഞു.
നിലവിൽ സമ്പർക്കപ്പട്ടികയിലുള്ളത് 178 പേരാണ്. മരിച്ച വിദ്യാർഥിയുമായി സമ്പർക്കത്തിൽപ്പെട്ട മുഴുവൻ ആളുകളെയും കണ്ടെത്താനുള്ള ശ്രമമാണ് തുടരുന്നത്. പൊലീസിന്റെയും മറ്റും സഹായത്തോടെയാണ് ഇത് നടന്നുവരുന്നത്. രോഗലക്ഷണമുള്ള മുഴുവൻ പേരുടെയും സാംപിളുകൾ പരിശോധിക്കുമെന്നും മന്ത്രി അറിയിച്ചു.
Read More
- മലപ്പുറത്ത് എം പോക്സ് രോഗ ലക്ഷണം; മഞ്ചേരി മെഡിക്കല് കോളേജിൽ യുവാവ് നിരീക്ഷണത്തിൽ
- ഓണത്തിരക്ക്; അധിക സർവ്വീസുകളുമായി കെഎസ്ആർടിസി
- നിപ; സമ്പർക്കപ്പട്ടികയിലുള്ള 49 പേർ പനി ബാധിതർ
- മലപ്പുറത്ത് നിപ ബാധിച്ച് മരിച്ച യുവാവിന്റെ റൂട്ട് മാപ്പ് പുറത്തുവിട്ടു; 104 പേർ ഹൈ റിസ്‌ക് കാറ്റഗറിയിൽ
- 'പ്രോഗ്രസീവ് ഫിലിം മേക്കേഴ്സ്;' മലയാള സിനിമയിൽ പുതിയ സംഘടന വരുന്നു
- സ്കൂട്ടർ യാത്രക്കാരുടെ ദേഹത്തുകൂടി കാർ കയറ്റിയിറക്കി; ഒരാൾ പിടിയിൽ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.