/indian-express-malayalam/media/media_files/7n9uuo8a5pS0DytEAGTY.jpg)
ബുധനാഴ്ച വൈകീട്ടോടെ ഡ്രഡ്ജർ സംഭവസ്ഥലത്ത് എത്തിക്കാൻ കഴിയുവെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു
ബെംഗളൂരു: കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിനെത്തുടർന്ന് ഗംഗാവലിപ്പുഴയിൽ കാണാതായ അർജുനുൾപ്പെടെ 3 പേർക്കായുള്ള തിരച്ചിലിനായി ഗോവയിൽനിന്ന് ഡ്രജർ പുറപ്പെട്ടു. ചൊവ്വാഴ്ച ഗോവ തീരത്തുനിന്ന് പുറപ്പെട്ട ഡ്രജർ 38 മണിക്കൂറെടുത്താണ് ഷിരൂരിൽ എത്തുക.
ഒഴുക്കിലും മണ്ണിളക്കി പരിശോധിക്കാവുന്ന ഡ്രജറാണ് ഗോവയിൽനിന്ന് എത്തിക്കുന്നത്.
പതിനഞ്ച് അടി താഴ്ച വരെ മണ്ണ് ഇളക്കാൻ ഈ ഡ്രജറിന് സാധിക്കും. ഗോവയിൽനിന്നു ഡ്രജർ കൊണ്ടു വരാൻ ഉള്ള ചെലവ് പൂർണമായും കർണാടക സർക്കാരാണ് വഹിക്കുക. ഇതു സംബന്ധിച്ച് അർജുന്റെ കുടുംബത്തിനു മുഖ്യമന്ത്രി സിദ്ധരാമയ്യ ഉറപ്പു നൽകിയിരുന്നു. ഒരു കോടി രൂപയാണ് ഡ്രജറിന് ചെലവ് പ്രതീക്ഷിക്കുന്നത്.
ബുധനാഴ്ച വൈകീട്ടോടെ ഡ്രഡ്ജർ സംഭവസ്ഥലത്ത് എത്തിക്കാൻ കഴിയുവെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. തിരച്ചിന്റെ അടുത്ത ഘട്ടം സംബന്ധിച്ച് ചർച്ചചെയ്യാൻ അതിന് ശേഷം ജില്ലാ ഭരണകൂടം യോഗം ചേരും.ഈശ്വർ മൽപെയുടെ സേവനം തുടർന്നും തിരച്ചിലിന് ഉപയോഗിക്കുന്നത് സംബന്ധിച്ചും യോഗത്തിൽ ചർച്ചചെയ്യും.
കഴിഞ്ഞ മാസം 16നാണ് അർജുനായുള്ള തിരച്ചിൽ അവസാനിപ്പിച്ചത്. കാലാവസ്ഥ പ്രതികൂലമായതിനെ തുടർന്ന് തിരച്ചിൽ അവസാനിപ്പിക്കുകയായിരുന്നു. തുടർന്ന് അർജുന്റെ മാതാപിതാക്കൾ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയെ നേരിട്ടുകണ്ട് തിരച്ചിൽ പുനരാരംഭിക്കണമെന്ന് അഭ്യർത്ഥിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ കൂടിയാണ് സാങ്കേതിക പ്രശ്‌നങ്ങൾ പരിഹരിച്ച് തിരച്ചില് പുനരാരംഭിക്കാന് സർക്കാർ തീരുമാനിച്ചത്.
Read More
- ആശ്വാസം; നിപ പരിശോധനയിൽ 13 പേർ നെഗറ്റീവ്
- മലപ്പുറത്ത് എം പോക്സ് രോഗ ലക്ഷണം; മഞ്ചേരി മെഡിക്കല് കോളേജിൽ യുവാവ് നിരീക്ഷണത്തിൽ
- ഓണത്തിരക്ക്; അധിക സർവ്വീസുകളുമായി കെഎസ്ആർടിസി
- നിപ; സമ്പർക്കപ്പട്ടികയിലുള്ള 49 പേർ പനി ബാധിതർ
- മലപ്പുറത്ത് നിപ ബാധിച്ച് മരിച്ച യുവാവിന്റെ റൂട്ട് മാപ്പ് പുറത്തുവിട്ടു; 104 പേർ ഹൈ റിസ്ക് കാറ്റഗറിയിൽ
- 'പ്രോഗ്രസീവ് ഫിലിം മേക്കേഴ്സ്;' മലയാള സിനിമയിൽ പുതിയ സംഘടന വരുന്നു
- സ്കൂട്ടർ യാത്രക്കാരുടെ ദേഹത്തുകൂടി കാർ കയറ്റിയിറക്കി; ഒരാൾ പിടിയിൽ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.