/indian-express-malayalam/media/media_files/vktitpk1uhjnBgu0GYYG.jpg)
ചിത്രം: കേരള ടൂറിസം
പത്തനംതിട്ട: ആറന്മുള ഉത്രട്ടാതി വള്ളംകളി ഇന്ന്. 52 കരകളിലെ പള്ളിയോടങ്ങൾ പങ്കെടുക്കുന്ന ജലമേള ഉച്ചയ്ക്ക് ഒന്നിന് പമ്പയാറ്റിൽ നടക്കും. രാവിലെ ഒൻപതരയോടെ കളക്ടർ പതാക ഉയർത്തും. ഉച്ചയ്ക്ക് ഒന്നരയോടെ ജല ഘോഷയാത്രയും തുടർന്ന് മത്സര വള്ളംകളിയും നടക്കും. ആദ്യം എ ബാച്ചിലെ വള്ളങ്ങളുടെ മത്സര വള്ളംകളിയും, അതിനുശേഷം ബി ബാച്ച് വള്ളങ്ങളുടെ മത്സരവുമാണ് നടക്കുക.
എ ബാച്ചിൽ 35 പള്ളിയോടങ്ങളും, ബി ബാച്ചിൽ 17 പള്ളിയോടങ്ങളുമാണുള്ളത്. നെഹ്റു ട്രോഫി മാതൃകയിൽ ടൈമിങ് അടിസ്ഥാനത്തിലാണ് ഇത്തവണ വള്ളംകളി നടക്കുക. ഇരു വിഭാഗങ്ങളിലായി 49 പള്ളിയോടങ്ങളാണ് ഇത്തവണ മത്സര വള്ളംകളിയിൽ പങ്കെടുക്കുക. രണ്ടു പതിറ്റാണ്ടിന് ശേഷം 52 പള്ളിയോടങ്ങൾ പങ്കെടുക്കുന്ന ഘോഷയാത്രയാകും ഇത്തവണ നടക്കുക.
കേന്ദ്ര മന്ത്രി ജോർജ് കുര്യൻ, സംസ്ഥാന മന്ത്രിമാരായ കെ.എൻ ബാലഗോപാൽ, മുഹമ്മദ് റിയാസ്, വീണാ ജോർജ്, റോഷി അഗസ്റ്റിൻ, പി. പ്രസാദ്, വി.എൻ. വാസവൻ തുടങ്ങിയവർ ജലമേളയിൽ പങ്കെടുക്കും. അതേസമയം, ജലമേള നടക്കുന്നതിനാൽ ബുധനാഴ്ച പത്തനംതിട്ട ജില്ലയിലെ എല്ലാ സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. പൊതുപരീക്ഷകൾക്ക് മാറ്റമില്ല. ജില്ലാ കളക്ടറുടേതാണ് ഉത്തരവ്.
Read More
- നിപ; മലപ്പുറത്ത് മൂന്നു പേരുടെ ഫലങ്ങള്‍ കൂടി നെഗറ്റീവ്; സമ്പർക്കപ്പട്ടികയിൽ 255 പേർ
- വയനാട് ദുരന്തം; മെമ്മോറാണ്ടം തയ്യാറാക്കിയതിൽ വലിയ അപാകത: വിഡി സതീശൻ
- പൾസർ സുനിക്ക് സുപ്രീം കോടതി ജാമ്യം അനുവദിച്ചു
- അർജുനായുള്ള തിരച്ചിൽ പുരരാരംഭിക്കും; ഡ്രജ്ജർ പുറപ്പെട്ടു
- ആശ്വാസം; നിപ പരിശോധനയിൽ 13 പേർ നെഗറ്റീവ്
- മലപ്പുറത്ത് എം പോക്സ് രോഗ ലക്ഷണം; മഞ്ചേരി മെഡിക്കല്‍ കോളേജിൽ യുവാവ് നിരീക്ഷണത്തിൽ
- ഓണത്തിരക്ക്; അധിക സർവ്വീസുകളുമായി കെഎസ്ആർടിസി
- നിപ; സമ്പർക്കപ്പട്ടികയിലുള്ള 49 പേർ പനി ബാധിതർ
- മലപ്പുറത്ത് നിപ ബാധിച്ച് മരിച്ച യുവാവിന്റെ റൂട്ട് മാപ്പ് പുറത്തുവിട്ടു; 104 പേർ ഹൈ റിസ്ക് കാറ്റഗറിയിൽ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.