/indian-express-malayalam/media/media_files/s72YCvxB1TADGLof6b1n.jpg)
വിഡി സതീശൻ
കൊച്ചി: വയനാട് ദുരന്തവുമായി ബന്ധപ്പെട്ട് സാധാരണക്കാരുടെ സാമാന്യ ബുദ്ധിക്ക് പോലും നിരക്കാത്ത കണക്കുകളാണ് സർക്കാർ തയ്യാറാക്കിയതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. "സാമാന്യയുക്തിക്ക് പോലും നിരക്കാത്ത കണക്കുകൾ എഴുതി വെച്ചാൽ ഇതെല്ലാം കണ്ടു പരിചയിച്ച കേന്ദ്രസർക്കാർ ഉദ്യോഗസ്ഥർ ഇത് ഗൗരവത്തിലെടുക്കുമോ. മെമ്മൊറാണ്ടം തയ്യാറാക്കേണ്ടത് ഇങ്ങനെ അല്ല. ഇങ്ങനെ മെമ്മോറാണ്ടം നൽകിയാൽ കിട്ടേണ്ട തുക കൂടി കിട്ടില്ല. ശ്രദ്ധയോട് കൂടി മെമ്മോറാണ്ടം തയാറാക്കിയാൽ തന്നെ ഇതിനേക്കാൾ തുക ന്യായമായി കേന്ദ്ര സർക്കാരിൽ നിന്ന് വാങ്ങിച്ചെടുക്കാം"-പ്രതിപക്ഷ നേതാവ് പറഞ്ഞു.
"പുറത്തു വന്നത് മെമ്മോറാണ്ടം നൽകിയതിലെ കണക്കാണെന്നാണ് മുഖ്യമന്ത്രിയുടെ ഓഫീസ് പറയുന്നത്. എന്നാൽപ്പോലും ഇതിൽ വലിയ അപാകതകളുണ്ടായി. വിശ്വാസത്തിന് ഭംഗമുണ്ടായി. ആരാണ് ഇത്തരത്തിലൊരു മൊമ്മോറാണ്ടം തയ്യാറാക്കി കൊടുക്കാൻ പ്രവർത്തിച്ചത് എന്നു കണ്ടെത്തി അവർക്കെതിരെ നടപടി സ്വീകരിക്കണം. 1600 കോടിയുടെ കണക്കാണ് നൽകിയിട്ടുള്ളത്".
"പുനരധിവാസം, വീടു നിർമ്മാണം അടക്കമുള്ള വിഷയങ്ങൾ കൂടി ഉൾപ്പെടുത്തി 2000 കോടിയുടെ പദ്ധതി തയ്യാറാക്കി കേന്ദ്രത്തിന് സമർപ്പിക്കണം. സംസ്ഥാന സർക്കാർ പുനരാലോചന നടത്തണം. പുനർചിന്തനം നടത്തി, ആളുകളെ മാറ്റി താമസിക്കുന്നത്, മുന്നറിയിപ്പ് സംവിധാനം ഒരുക്കൽ അടക്കമുള്ള കാര്യങ്ങൾ കൂടി പരിഗണിച്ച്, എസ്ഡിആർഎഫ് റൂൾ അനുസരിച്ച് പുതിയ മെമ്മോറാണ്ടം നൽകണം"-പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.
"ദുരന്തത്തിൽപ്പെട്ടവരെ സംസ്‌കരിക്കുന്നതിന് ഭൂമി അവിടത്തെ എൻഎസ്എസ് യൂണിയൻ പ്രസിഡന്റും മകനും ചേർന്ന് വിട്ടു നൽകുകയായിരുന്നു. കുഴി കുഴിക്കുന്നത് അടക്കം സന്നദ്ധപ്രവർത്തകരാണ് ചെയ്തത്. എന്നിട്ടും ഒരു മൃതദേഹം സംസ്‌കരിക്കാൻ 75,000 രൂപയായി എന്നു പറയുന്നത് എന്തു കണക്കാണ്?വൊളണ്ടിയർമാർക്ക് ഭക്ഷണം കൊടുത്തത് ഹോട്ടൽ ആന്റ് റസ്റ്റോറന്റ് അസോസിയേഷനും സന്നദ്ധ പ്രവർത്തകരും ചേർന്നാണ്. മെമ്മോറാണ്ടം തയ്യാറാക്കിയതിൽ തന്നെ വലിയ അപാതകയാണ് ഉണ്ടായത്. എസ്ഡിആർഎഫ് ചട്ടപ്രകാരമല്ല മെമ്മോറാണ്ടം തയ്യാറാക്കിയത്. എവിടെയോ ആരോ തയ്യാറാക്കിയതാണ്. അങ്ങനെയല്ല ഒരു സംസ്ഥാന സർക്കാർ കൊടുക്കേണ്ടത്"- പ്രതിപക്ഷ നേതാവ് പറഞ്ഞു.
Read More
- പൾസർ സുനിക്ക് സുപ്രീം കോടതി ജാമ്യം അനുവദിച്ചു
- അർജുനായുള്ള തിരച്ചിൽ പുരരാരംഭിക്കും; ഡ്രജ്ജർ പുറപ്പെട്ടു
- ആശ്വാസം; നിപ പരിശോധനയിൽ 13 പേർ നെഗറ്റീവ്
- മലപ്പുറത്ത് എം പോക്സ് രോഗ ലക്ഷണം; മഞ്ചേരി മെഡിക്കല് കോളേജിൽ യുവാവ് നിരീക്ഷണത്തിൽ
- ഓണത്തിരക്ക്; അധിക സർവ്വീസുകളുമായി കെഎസ്ആർടിസി
- നിപ; സമ്പർക്കപ്പട്ടികയിലുള്ള 49 പേർ പനി ബാധിതർ
- മലപ്പുറത്ത് നിപ ബാധിച്ച് മരിച്ച യുവാവിന്റെ റൂട്ട് മാപ്പ് പുറത്തുവിട്ടു; 104 പേർ ഹൈ റിസ്ക് കാറ്റഗറിയിൽ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.