/indian-express-malayalam/media/media_files/7jzoUqPSADRXw7kb8UHv.jpg)
പത്തനംതിട്ട: അർബുദത്തെ പുഞ്ചിരിയോടെ നേരിട്ട്, ഒടുവിൽ മരണത്തിന് കീഴടങ്ങിയ ഇരുപത്തിയാറുകാരിയെപ്പറ്റിയുള്ള ഫെയ്‌സബുക്ക് കുറിപ്പ് നൊമ്പരക്കുറിപ്പായി മാറുന്നു. രണ്ട് തവണ മജ്ജ മാറ്റിവെയ്ക്കൽ ശസ്ത്രക്രിയ നടത്തിയിട്ടും സ്‌നേഹ അന്ന ജോസ് എന്ന 26കാരിയെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാനായില്ല. ഇനി തിരിച്ചു വരില്ലെന്ന് ഉറപ്പായതോടെ സ്‌നേഹ അറിയിച്ച അവസാന ആഗ്രഹങ്ങളെ കുറിച്ചുള്ള ബന്ധു ഷാജി കെ മാത്തൻറെ കുറിപ്പാണ് ഏവരെയും കണ്ണീരണിയിക്കുന്നത്.
ഇത് എന്റെ സ്‌നേഹ മോൾ എന്ന് പറഞ്ഞാണ് കുറിപ്പ് ആരംഭിക്കുന്നത്. എൻജിനിയറിങ് പഠനം അവസാന വർഷമെത്തിയപ്പോഴാണ് സ്‌നേഹയുടെ അസുഖം തിരിച്ചറിഞ്ഞത്. പിടികൂടിയ അസുഖം ചെറുതല്ലെന്നറിഞ്ഞിട്ടും പുഞ്ചിരിയോടെ നേരിട്ട സ്‌നേഹ, പരീക്ഷയിൽ 90 ശതമാനത്തിലധികം മാർക്ക് നേടി. വസ്തു വിറ്റോ കടം വാങ്ങിയോ തന്നെ ചികിത്സിക്കാൻ അവൾ വീട്ടുകാരോട് പറഞ്ഞു. ജോലി കിട്ടുമ്പോൾ വീട്ടാമെന്ന ആത്മവിശ്വാസം സ്‌നേഹയ്ക്കുണ്ടായിരുന്നു. മജ്ജ മാറ്റിവെയ്ക്കലിന് ശേഷം ജീവിതം വീണ്ടും പഴയ പോലെയായി. ആഗ്രഹിച്ച ജോലി കിട്ടി. പക്ഷേ രണ്ടര വർഷത്തിനിപ്പുറം അതേ അസുഖം വീണ്ടും സ്‌നേഹയെ തേടി വന്നു. രണ്ടാമതും മജ്ജ മാറ്റിവച്ചെങ്കിലും എല്ലാ പ്രാർത്ഥനകളും വിഫലമാക്കി സ്‌നേഹ യാത്രയായി.
/indian-express-malayalam/media/media_files/90h7DMjIs6v1fA9y5Jot.jpg)
ഇനിയില്ലെന്ന് തിരിച്ചറിഞ്ഞ അവസാന കാലത്ത്, മരിച്ചാൽ പത്രത്തിൽ കൊടുക്കേണ്ട ഫോട്ടോയും ഫ്‌ലക്‌സ് വെക്കുകയാണങ്കിൽ കൊടുക്കേണ്ട ഫോട്ടോയുമെല്ലാം സ്‌നേഹ പറഞ്ഞുവെച്ചു. പുതിയ സെറ്റ് ഉടുപ്പിക്കണമെന്നും ചുറ്റും റോസാ പൂക്കൾ വേണമെന്നും അവൾ ആവശ്യപ്പെട്ടു. 'ഇനി ചെയ്തു തീർക്കുവാൻ നിൻറെ കൊച്ചു കൊച്ചു സ്വപ്നങ്ങൾ മാത്രം' എന്ന് പറഞ്ഞാണ് ഷാജി മാത്തൻ കുറിപ്പ് അവസാനിപ്പിച്ചത്.
കുറിപ്പിൻറെ പൂർണരൂപം
"ഈ ഫോട്ടോ വേണം പത്രത്തിൽ കൊടുക്കുവാൻ.ഇത് എന്റെ സ്‌നേഹമോൾ..എന്റെ സഹോദരി ഷീജയുടെ ഒരേയൊരു മകൾ..സ്‌നേഹയെന്ന പേരു തിരഞ്ഞെടുത്തത് ഞാനായിരുന്നു.പേരുപോലെ തന്നെ സ്‌നേഹവും, അച്ചടക്കവും, വിനയവുമുള്ളവൾ.പത്താംതരം വരെ പഠനത്തിൽ മെല്ലെപ്പോക്ക്.പിന്നീടവൾ സ്വപ്നം കാണുവാൻ തുടങ്ങി..11, 12 ൽ മികച്ച മാർക്കുകൾ,എഞ്ചിനിയറിങ്ങ് അവസാനവർഷമെത്തുമ്പോൾ അസുഖബാധിതയായിട്ടും 90% ലധികം മാർക്ക് .അവളെ പിടികൂടിയ അസുഖം ചെറുതല്ല ന്നറിഞ്ഞിട്ടും അവൾ പുഞ്ചിരിച്ചു.
ഗൂഗിളിൽ കയറി മരുന്നുകളും, ചികിത്സകളും മനസിലാക്കി അപ്പനോട് പറഞ്ഞു വസ്തുവിറ്റോ, കടം വാങ്ങിയോ എന്നെ ചികിത്സിക്കാമോ ..ജോലി കിട്ടുമ്പോൾ ഞാൻ വീട്ടാം.അങ്ങനെ മജ്ജ മാറ്റിവെച്ചു...ശേഷം അവൾ സ്വപ്നം കണ്ട ചെറിയ ജോലിയിൽ കയറി .ചെറുചിരികളുമായി സന്തോഷം പങ്കിട്ടു പോന്നപ്പോൾരണ്ടര വർഷത്തിനു ശേഷം അവളെ തേടി വീണ്ടുമതെ അസുഖമെത്തി...ചില ക്യാൻസറങ്ങനെയാണ്.രണ്ടാമതും മജ്ജ മാറ്റിവെച്ചു.
അവൾക്കായി എല്ലാ ചികിത്സകളും ചെയ്തുഇന്നിപ്പോൾ എല്ലാം വിഫലം..ഇനിയും കുറച്ച് ആഗ്രഹങ്ങൾ ബാക്കിയുണ്ട്.പത്രത്തിൽ കൊടുക്കേണ്ടതായ ഫോട്ടോ ഇതായിരിക്കണം..ഫ്‌ലക്‌സ് വെക്കുകയാണങ്കിൽ ഈ ഫോട്ടോ തന്നെ വേണം..പുതിയ സെറ്റ് ഉടുപ്പിക്കണം..ചുറ്റും റോസാ പൂക്കൾ വേണം..ഇനി ഞങ്ങൾക്ക് ചെയ്തു തീർക്കുവാൻ നിന്റെ കൊച്ചു കൊച്ചു സ്വപ്നങ്ങൾ മാത്രം..ധാരാളം മെസേജുകളും, വിളികളും വരുന്നതിനാൽവ്യക്തമായ ഒരു പോസ്റ്റിടുകയാണ്...ഫോണെടുക്കുവാൻ പലപ്പോഴും കഴിയാറില്ല...ക്ഷമിക്കുക".
Read More
- മലബാറിൽ പുതിയ ജില്ല വേണം;നയം വ്യക്തമാക്കി അൻവറിന്റെ സംഘടന
- അൻവറുമായി സംഖ്യത്തിനില്ല;നിലപാട് വ്യക്തമാക്കി ഡിഎംകെ
- കെടി ജലീലിന്റെ നികൃഷ്ടമായ പ്രസ്താവനയെന്ന് മുസ്ലിം ലീഗ്
- കരിപ്പൂരിൽ സ്വർണക്കടത്തിൽ പിടിക്കപ്പെടുന്നവരിൽ ഭൂരിപക്ഷവും മുസ്ലിങ്ങൾ: കെ.ടി.ജലീൽ
- എം.ടിയുടെ വീട്ടിൽനിന്നും 26 പവൻ സ്വർണം കവർന്നത് പാചകക്കാരിയും ബന്ധുവും, പൊലീസ് പിടിയിൽ
- നിവൃത്തിയില്ലെങ്കിൽ എംഎൽഎ സ്ഥാനം വിടും, എന്നെ അറസ്റ്റ് ചെയ്തേക്കാം: പി.വി.അൻവർ
- മതേതര പോരാട്ടത്തിനാണ് ഒരുങ്ങുന്നതെന്ന് അൻവർ; പുതിയ സംഘടനയുടെ രൂപീകരണം ഇന്ന്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us