/indian-express-malayalam/media/media_files/GeA3zGBQujUIl0I1vhTQ.jpg)
ചിത്രം: ഇൻസ്റ്റഗ്രാം
തിരുവനന്തപുരം: ഹേമ കമ്മറ്റി റിപ്പോർട്ടിനെ തുടർന്ന് സിനിമ മേഖലയിൽ നിന്ന് ഉയരുന്ന ആരോപണങ്ങളും വെളിപ്പെടുത്തലുകളും അന്വേഷിക്കാൻ സർക്കാർ. വിഷയത്തിൽ പ്രഥമിക അന്വേഷണത്തിനാണ് സർക്കാർ ഒരുങ്ങുന്നത്. പ്രത്യേക അന്വേഷണ സംഘത്തെ ഇതിനായി നിയോഗിക്കും.
ഹേമ കമ്മറ്റി റിപ്പോർട്ടിലും തുടർന്നുണ്ടായ വെളിപ്പെടുത്തലുകളിലും പരാതി ഉയർന്നാൽ മാത്രം അന്വേഷണം എന്ന നിലപാടിലായിരുന്നു സർക്കാർ. ഇതിരെതിരെ വ്യാപക വിമർശനം ഉയരുന്ന സാഹചര്യത്തിലാണ് സർക്കാരിന്റെ സുപ്രധാന നീക്കം. നിലവിൽ നടൻ സിദ്ദിഖിനും, സംവിധായകൻ രഞ്ജിത്തിനും എതിരെയുള്ള ആരോപണങ്ങൾ അന്വേഷിക്കും എന്നാണ് വിവരം.
സിനിമാ രംഗത്ത് ദുരനുഭവങ്ങള്‍ വിവരക്കുന്ന വനിത ചലച്ചിത്ര പ്രവർത്തകരുടെ അഭിമുഖങ്ങളും പ്രസ്താവനകളും പുറത്തിവന്നതിന്റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രി ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ ഒരു യോഗം ചേർന്നിരുന്നു.
പരാതികളും വെളിപ്പെടുത്തലുകളും അന്വേഷിക്കാന്‍ പൊലീസ് ഐജി സ്പര്‍ജന്‍ കുമാറിന്റെ നേതൃത്വത്തില്‍ ഉയര്‍ന്ന വനിതാ പൊലീസ് ഓഫീസര്‍മാര്‍ ഉള്‍പ്പെടുന്ന പ്രത്യേക അന്വേഷണ സംഘത്തെയാണ് രൂപീകരിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. ക്രൈംബ്രാഞ്ച് എ.ഡി.ജി.പി എച്ച്. വെങ്കിടേഷിന്റെ മേല്‍നോട്ടത്തിലാണ് അന്വേഷണം.
പ്രത്യേക അന്വേഷണ സംഘത്തിന്റെ പ്രഥമിക അന്വേഷണത്തിന് ശേഷം കുറ്റക്കാർക്കെതിരെ കേസെടുക്കാനാണ് നീക്കം. സാമൂഹിക മാധ്യമങ്ങളിൽ അടക്കം വരുന്ന പരാതികൾ സ്വീകരിക്കാനാണ് തീരുമാനം. അതേ സമയം ഹേമ കമ്മറ്റി റിപ്പോർട്ടിൽ നേരിട്ട് കേസെടുക്കില്ല. എന്നാൽ പരാതിക്കാർക്ക് അന്വേഷണ സംഘത്തെ സമീപിക്കാം.
ആരോപണം ഉന്നയിച്ചവരിൽ നിന്നുൾപ്പെടെ മോഴി ശേഖരിക്കും. പരാതിയുണ്ടായാൽ കേസെടുത്ത് അന്വേഷണം നടത്താനാണ് നിർദേശം. അന്വേഷണം നടത്തുന്നതുമായി ബന്ധപ്പെട്ട് സർക്കാർ നിയമോപദേശം തേടിയിരുന്നു. ഇതിനു പിന്നാലെയാണ് നടപടി.
Read More
- മുകേഷിന് എതിരെ ലൈംഗിക ആരോപണവുമായി കാസ്റ്റിങ് ഡയറക്ടര്‍; ആരോപണം തള്ളി നടൻ
- റിയാസ് ഖാൻ ഫോണിലൂടെ അശ്ലീലം പറഞ്ഞു; ആരോപണവുമായി യുവനടി
- നിയമ നടപടിക്കില്ലെന്ന് ശ്രീലേഖ;ആരോപണം നിഷേധിച്ച് വീണ്ടും രഞ്ജിത്ത്
- സമ്മർദ്ദത്തിന് ഒടുവിൽ പടിയിറക്കം; രഞ്ജിത്ത് രാജിവെച്ചു
- ലൈംഗികാരോപണം; അമ്മ ജനറൽ സെക്രട്ടറി സിദ്ദിഖ് രാജിവെച്ചു
- നടൻ സിദ്ദിഖിന് എതിരെ ഗുരുതര ആരോപണവുമായി യുവനടി
- രഞ്ജിത്തിനെതിരായ ആരോപണം:സർക്കാരിനോട് റിപ്പോർട്ട് തേടുമെന്ന് വനിതാ കമ്മിഷൻ
- രഞ്ജിത്തിനെതിരെ പ്രതിഷേധം ശക്തം
- രഞ്ജിത്തിനെതിരായ ആക്ഷേപത്തിൽ കേസെടുക്കില്ല: പരാതി വരട്ടെ: സജി ചെറിയാൻ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us