scorecardresearch

സംസ്ഥാനത്ത് ഇന്ന് രാത്രി വൈദ്യുതി നിയന്ത്രണം

സംസ്ഥാനത്ത് വൈദ്യുതി ഉപയോഗത്തിൽ ഗണ്യമായ വർധനവ് ഉണ്ടായ സാഹചര്യത്തിലും ജാർഖണ്ഡിലെ വൈദ്യുതി നിലയത്തിലെ തകരാറുമാണ് നിയന്ത്രണം ഏർപ്പെടുത്താൻ കാരണമെന്ന് കെഎസ്ഇബി പറഞ്ഞു

സംസ്ഥാനത്ത് വൈദ്യുതി ഉപയോഗത്തിൽ ഗണ്യമായ വർധനവ് ഉണ്ടായ സാഹചര്യത്തിലും ജാർഖണ്ഡിലെ വൈദ്യുതി നിലയത്തിലെ തകരാറുമാണ് നിയന്ത്രണം ഏർപ്പെടുത്താൻ കാരണമെന്ന് കെഎസ്ഇബി പറഞ്ഞു

author-image
WebDesk
New Update
KSEB, Power Supply, Load Shedding, Kerala, Technical error to cause load shedding

രാത്രി ഏഴ് മുതൽ പതിനൊന്ന് മണി വരെയാണ് നിയന്ത്രണം

കൊച്ചി: സംസ്ഥാനത്ത് ബുധനാഴ്ച രാത്രി വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തി. രാത്രി ഏഴ് മുതൽ പതിനൊന്ന് മണി വരെയാണ് കെഎസ്ഇബി വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. സംസ്ഥാനത്ത് വൈദ്യുതി ഉപയോഗത്തിൽ ഗണ്യമായ വർധനവ് ഉണ്ടായ സാഹചര്യത്തിലാണ് വൈദ്യുതി നിയന്ത്രണം.ഇതിനൊപ്പം ജാർഖണ്ഡിലെ മൈത്തോൺ വൈദ്യുത നിലയത്തിലെ ഒരു ജനറേറ്റർ തകരാറിലായതും വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തുന്നതിന് കാരണമായി.

Advertisment

മൈത്തോൺ വൈദ്യുതി നിലയത്തിലെ തകരാർ കാരണം വൈദ്യുതി ലഭ്യതയിൽ 500 മെഗാവാട്ട് മുതൽ 650 മെഗാവാട്ട് വരെ കുറവാണ് കെഎസ്ഇബി പ്രതീക്ഷിക്കുന്നത്.  പവർ എക്‌സ്‌ചേഞ്ച് മാർക്കറ്റിലെ വൈദ്യുതി ലഭ്യതയുടെ പരിമിതി കണക്കിലെടുത്ത് കുറവ് നിറവേറ്റുന്നതിനായി വൈദ്യുതി നിയന്ത്രണം ആവശ്യമായി വന്നേക്കാമെന്നും കെഎസ്ഇബി അറിയിച്ചു.പൊതുജനങ്ങൾ വൈകീട്ട് ഏഴ്  മണി മുതൽ രാത്രി 11 വരെ വൈദ്യുതി ഉപഭോഗം പരമാവധി കുറച്ച് സഹകരിക്കണമെന്നും കെഎസ്ഇബി പറഞ്ഞു.

Read More

Kseb Kerala

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: