scorecardresearch

എഡിജിപി വിഷയം;മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ബിനോയ് വിശ്വം

നിയമസഭാ സമ്മേളനം തുടങ്ങുന്നതിന് മുമ്പേ എഡിജിപിയെ പദവികളിൽ നിന്ന് മാറ്റിനിർത്തണമെന്നായിരുന്നു സിപിഐ ആവശ്യപ്പെടുന്നത്. വെള്ളിയാഴ്ച നിയമസഭാ സമ്മേളനം തുടങ്ങും

നിയമസഭാ സമ്മേളനം തുടങ്ങുന്നതിന് മുമ്പേ എഡിജിപിയെ പദവികളിൽ നിന്ന് മാറ്റിനിർത്തണമെന്നായിരുന്നു സിപിഐ ആവശ്യപ്പെടുന്നത്. വെള്ളിയാഴ്ച നിയമസഭാ സമ്മേളനം തുടങ്ങും

author-image
WebDesk
New Update
bin

മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ബിനോയ് വിശ്വം

തിരുവനന്തപുരം:നിയമസഭാ സമ്മേളനത്തിന് മുമ്പേ എഡിജിപി അജിത് കുമാറിനെ നിലവിലെ പദവികളിൽ നിന്ന് മാറ്റിനിർത്തണമെന്ന് സിപിഐ ആവശ്യപ്പെട്ടിരിക്കെ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. വെള്ളിയാഴ്ച നിയമസഭാ സമ്മേളനം തുടങ്ങാനിരിക്കെയാണ് ഇരുവരും എകെജി സെന്റെറിൽ കൂടിക്കാഴ്ച നടത്തിയത്.

Advertisment

എഡിജിപിയെ മാറ്റുന്നത് ഉൾപ്പടെയുള്ള കാര്യങ്ങൾ കൂടിക്കാഴ്ചയിൽ ചർച്ചയായി. എഡിജിപി എംആർ അജിത് കുമാറിനെതിരെയുള്ള അന്വേഷണറിപ്പോർട്ട് നാളെയാണ് ഡിജിപി ദർവേഷ് സാഹിബ് മുഖ്യമന്ത്രിക്ക് സമർപ്പിക്കുന്നത്. അന്വേഷണത്തിൽ കുറ്റക്കാരനാണെന്ന് കണ്ടാൽ പദവിയിൽനിന്ന് മാറ്റാം എന്നാണ് മുഖ്യമന്ത്രിയെടുത്ത നിലപാട്. അതേ നിലാപാട് തന്നെയാണ് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനും മാധ്യമങ്ങളോട് പറഞ്ഞത്.

പോലീസ് തലപ്പത്തെ രണ്ടാമൻ ആർഎസ്എസ് നേതാക്കളുമായി കൂടിക്കാഴ്ച്ച നടത്തിയത് വലിയ രാഷ്ട്രീയ വിവാദത്തിന് തിരികൊളുത്തിയിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന് വേണ്ടിയാണ് എഡിജിപി ആർഎസ്എസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയെന്നാണ് പ്രതിപക്ഷത്തിന്റെ പ്രധാന ആരോപണം. എഡിജിപിക്കെതിരെ നടപടി എടുക്കാത്തതിൽ എൽഡിഎഫിൽ തന്നെ വിമർശനം ഉയർന്നിരുന്നു.

2023 മെയ് 22 നാണ് ആർഎസ്എസ് ജനറൽ സെക്രട്ടറി ദത്താത്രേയ ഹൊസബാലെയുമായി കൂടിക്കാഴ്ച നടത്തിയിരുന്നത്. 2023 ജൂൺ രണ്ടിന് റാം മാധവുമായും എഡിജിപി കൂടിക്കാഴ്ച നടത്തിയിരുന്നു. പത്ത് ദിവസത്തെ ഇടവേളയിലാണ് കൂടിക്കാഴ്ചകൾ നടന്നത്. എന്നാൽ ആർഎസ്എസ് നേതൃത്വവുമായുള്ള കൂടിക്കാഴ്ച വ്യക്തിപരമെന്നായിരുന്നു അജിത് കുമാർ അന്വേഷണസംഘത്തിന് മൊഴി നൽകിയത്.

Read More

Advertisment
Pinarayi Vijayan Binoy Vishwam

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: