/indian-express-malayalam/media/media_files/t2EiJ0gHmw1NKXrP66Ir.jpg)
വെള്ളിയാഴ്ചയാണ് നിയമസഭ സമ്മേളനത്തിന് തുടക്കമാകുന്നത്
തിരുവനന്തപുരം: നിയമസഭ സമ്മേളനത്തിൽ വിവാദ വിഷയങ്ങൾ വെട്ടിനിരത്തിയെന്ന് സ്പീക്കർക്ക് പ്രതിപക്ഷ നേതാവ് വിഡി സതീശൻ പരാതി നൽകി. എഡിജിപി-ആർഎസ്എസ് നേതാവ് കൂടിക്കാഴ്ച, പൂരം കലക്കൽ, കാഫിർ സ്‌ക്രീൻഷോട്ട് അടക്കമുള്ള ചോദ്യങ്ങൾ ഒഴിവാക്കി. 49 ചോദ്യങ്ങൾക്ക് മുഖ്യമന്ത്രി നേരിട്ട് സഭയിൽ മറുപടി പറയേണ്ട സാഹചര്യം ഒഴിവാക്കിയെന്നും പരാതിയിൽ പറയുന്നു.
നിയമസഭയിൽ നക്ഷത്ര ചിഹ്നമുള്ള ചോദ്യങ്ങളിൽ മുഖ്യമന്ത്രിയും മന്ത്രിമാരും നേരിട്ട് മറുപടി നൽകേണ്ടതാണ്. അങ്ങനെ പ്രതിപക്ഷം നൽകിയ ചോദ്യങ്ങളിൽ ബഹുഭൂരിപക്ഷവും മുഖ്യമന്ത്രി മറുപടി പറയേണ്ടവയാണ്. അത് നിയമസഭ സെക്രട്ടേറിയറ്റ് ബോധപൂർവം ഒഴിവാക്കി നക്ഷത്ര ചിഹ്നമിടാത്ത ചോദ്യമാക്കി മാറ്റിയെന്ന് പരാതിയിൽ പറയുന്നു.
ഈ നടപടി സ്പീക്കറുടെ മുൻകാല റൂളിങ്ങിന് വിരുദ്ധമാണ്. ഇതിൽ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിപക്ഷം സ്പീക്കർക്ക് കത്തു നൽകിയത്. ഈ വിഷയം നിയമസഭയ്ക്ക് അകത്തും ഉയർത്തിക്കാട്ടാനാണ് പ്രതിപക്ഷത്തിന്റെ ആലോചന. വെള്ളിയാഴ്ചയാണ് നിയമസഭ സമ്മേളനത്തിന് തുടക്കമാകുന്നത്.
Read More
- അൻവറിനെതിരെ പാർട്ടി പറഞ്ഞാൽ പ്രചാരണത്തിനിറങ്ങും:കെടി ജലീൽ
- മുഖ്യമന്ത്രിക്ക് പിആർ ഏജൻസിയുടെ ആവശ്യമില്ല, മലപ്പുറത്തെ അപമാനിച്ചിട്ടില്ല: മുഹമ്മദ് റിയാസ്
- വ്യാജ ഡോക്ടറുടെ ചികിത്സയിൽ രോഗിമരിച്ച സംഭവം; രജിസ്ട്രേഷന് ഇല്ലാതെയുള്ള പ്രാക്ടീസ് കുറ്റകരമെന്ന് ആരോഗ്യമന്ത്രി
- നഗരം മുഴുവൻ അനധികൃത ബോർഡ്, റോഡിൽ കുഴി; സര്‍ക്കാരിനെതിരെ ഹൈക്കോടതി
- ഏതെങ്കിലും മതവിഭാഗത്തെയോ ജില്ലയേയോ കുറ്റപ്പെടുത്തിയിട്ടില്ല; വിശദീകരണവുമായി മുഖ്യമന്ത്രി
- സ്വർണക്കടത്തിൽ പങ്കുപറ്റുന്നു; പി.ശശിക്കെതിരായ പരാതി പുറത്തുവിട്ട് അൻവർ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.