/indian-express-malayalam/media/media_files/33x78v7LnWa5sGpy9hGv.jpg)
ചിത്രം: യൂട്യൂബ്
തിരുവനന്തപുരം: സിനിമയിൽ സ്ത്രീകൾക്ക് നിർഭയമായി ജോലി ചെയ്യാൻ കഴിയണമെന്നും, കലാകാരികളുടെ മുമ്പിൽ ഉപാധികൾ ഉണ്ടാകരുതെന്നും മുഖ്യമന്ത്രി പണറായി വിജയൻ. സിനിമയിലെ ഓരോ അംശവും ജനങ്ങളെ സ്വാധീനിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ശ്രീകുമാരന്‍ തമ്പി ഫൗണ്ടേഷന്‍ പുരസ്‌കാരം നടൻ മോഹൻലാലിന് നൽകിക്കൊണ്ട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
സിനിമ ഈ കാലത്തിന്റെ ഏറ്റവും വലിയ ജനകീയ മാധ്യമമാണ്. ഇത്ര ശക്തമായി മറ്റോതെങ്കിലും ഒരു കല ജനങ്ങളെ സ്വാധീനിക്കുമെന്ന് പറയാനാകില്ല. അതിലെ ഓരോ അംശവും ജനമനസുകളെ ബാധിക്കും. മനുഷ്യനെ മലിനമാക്കുന്ന കാര്യങ്ങൾ സിനിമയിലായാലും സിനിമ രംഗത്തായാലും ഉണ്ടാകുന്നില്ലെന്ന് ഉറപ്പാക്കേണ്ട ഉത്തരവാദിത്തം ആ രംഗത്തു പ്രവർത്തിക്കുന്നവർക്കുണ്ട്.
ജനങ്ങൾ നൽകുന്ന ആരാധനയും സ്നേഹവും തിരിച്ചുകൊടുക്കേണ്ട ഉത്തരവാദിത്തം ചലച്ചിത്ര പ്രവർത്തകർക്കുണ്ട്. സ്ത്രീകൾക്ക് നിർഭയമായി കടന്നുവന്ന് കഴിവു തെളിയിക്കാനുള്ള അവസരം സിനിമ രംഗത്തുണ്ടാകണം. കലാകാരികളുടെ മുമ്പിൽ ഒരുതരത്തിലുള്ള ഉപാധികളും ഉണ്ടാകരുത്. കലേതരമായ ഒരു വ്യവസ്ഥയും പാടില്ല. ഇക്കാര്യത്തിൽ സർക്കാരിന് നിർബന്ധമുണ്ട്.
അതുകൊണ്ടു തന്നെയാണ് പരാതികൾ ലഭിച്ചതനുസരിച്ച് കമ്മിറ്റിയെ നിയോഗിച്ചത്. ഇത്തരം ഒരു നടപടി കേരളത്തിൽ മാത്രമാണ് ഉണ്ടായത്. സ്ത്രീകളുടെ തൊഴിലവകാശത്തിനും അഭിമാന സംരക്ഷണത്തിനും സർക്കാർ വിട്ടുവീഴ്ചയില്ലാത്ത നിലപാടു കൈക്കൊള്ളുന്നു. സ്ത്രീകൾക്ക് സിനിമയിൽ നിർഭയമായി ജോലി ചെയ്യാൻ കഴിയണം, മുഖ്യമന്ത്രി പറഞ്ഞു.
ഒരു വിശേഷണവും ആവശ്യമില്ലാതെ മലയാളികളുടെ മനസ്സിൽ തെളിഞ്ഞു വരുന്ന മുഖമാണ് മോഹൻലാലെന്ന് ചടങ്ങിൽ മുഖ്യമന്ത്രി പറഞ്ഞു. മോഹൻലാൽ മലയാളം സിനിമയുടെ യശസ്സ് ഉയർത്തുന്ന കലാകാരനാണ്. കേരളം മോഹൻലാലിനോട് കടപ്പെട്ടിരിക്കുന്നു. കേരളത്തെ നെഞ്ചോട് ചേർത്തു നിർത്തിയ നടന്നാണ് മോഹൻലാലെന്നും മുഖ്യമന്ത്രി പറഞ്ഞു.
Read More
- അമ്മയിലെ ചില നടൻമാർ സംയുക്ത വാർത്താസമ്മേളനത്തെ എതിർത്തു:ബി ഉണ്ണികൃഷ്ണൻ
- മുകേഷ് എംഎല്‍എ സ്ഥാനം ഒഴിയേണ്ടതില്ലെന്ന് സിപിഎം
- പവർ ഗ്രൂപ്പിൽ ഞാനില്ല, മലയാള സിനിമയെ തകർക്കരുത്: മോഹൻലാൽ
- ആരോപണങ്ങൾക്ക് പുതിയ മാനം; രാധികയുടെയും സുപർണയുടെയും വെളിപ്പെടുത്തൽ ഞെട്ടിക്കുന്നത്
- മഞ്ജു ഒരിക്കലും ഡബ്ല്യുസിസിയെ തള്ളി പറഞ്ഞിട്ടില്ല, ഒന്നിച്ച് നിൽക്കേണ്ടിടത്തെല്ലാം കൂടെ നിന്നിട്ടുണ്ട്: സജിത മഠത്തിൽ
- ഹേമ കമ്മിറ്റി റിപ്പോർട്ട് ഹൃദയഭേദകം, ബോളിവുഡിലും സമാന അവസ്ഥ: സ്വര ഭാസ്കർ
- മുകേഷും ബി.ഉണ്ണികൃഷ്ണനും നയരൂപീകരണ കമ്മിറ്റിയിൽനിന്ന് പുറത്തേക്ക്?
- സംഘടനയിൽ കുറ്റാരോപിതരുണ്ടെങ്കിൽ വലിപ്പച്ചെറുപ്പമില്ലാതെ നടപടി; പ്രതികരിച്ച് ഫെഫ്ക
- സൂപ്പർസ്റ്റാർ പീഡകരെക്കുറിച്ച് ആരാണ് സംസാരിക്കുക? ചിന്മയി ചോദിക്കുന്നു
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.