/indian-express-malayalam/media/media_files/vja2Cny7KSRWuhRCEvLG.jpg)
എംആർ അജിത് കുമാറിനെ മാറ്റണമെന്നാവശ്യപ്പെട്ട് സിപിഐ ആദ്യമുതലേ രംഗത്തുണ്ടായിരുന്നു
തിരുവനന്തപുരം: എഡിജിപി എം ആർ അജിത് കുമാറിനെ ക്രമസമാധാന ചുമതലയിൽ നിന്ന് മാറ്റിയതിൽ പ്രതികരിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. നടപടി സ്വാഗതം ചെയ്യുന്നതായും എൽഡിഎഫിന്റെ രാഷ്ട്രീയ വിജയമാണിതെന്നും അദ്ദേഹം പറഞ്ഞു.
"എഡിജിപി ആർഎസ്എസ് നേതാക്കളെ കണ്ട കാര്യം ശ്രദ്ധയിൽ പെട്ടപ്പോൾ തന്നെ പറഞ്ഞതാണ് അദ്ദേഹത്തെ മാറ്റണമെന്ന്. സിപിഐയുടെ ആവശ്യം നിറവേറ്റപ്പെട്ടിരിക്കുന്നു". ഉചിതമായ നടപടിയെന്ന് പറഞ്ഞ ബിനോയ് വിശ്വം നടപടി വൈകിയോ എന്ന ചോദ്യത്തിന് പ്രസക്തിയില്ലെന്നും പറഞ്ഞു.
"കേരളത്തിലെ സർക്കാരിന് ഒരു രാഷ്ട്രീയ അടിത്തറയുണ്ട്. ആ രാഷ്ട്രീയം ആർഎസ്എസ് രാഷ്ട്രീയത്തിന്റെ വിപരീത ഭാഗത്താണ്. സർക്കാരിന്റെ പ്രധാനപ്പെട്ട ചുമതലകളിലൊന്നാണ് ക്രമസമാധാന ചുമതല. ആ ചുമതല വഹിക്കുന്ന ഉദ്യോഗസ്ഥൻ ദുരൂഹ സാഹചര്യത്തിൽ രണ്ട് തവണ ആർഎസ്എസ് നേതാക്കളെ കണ്ടതായി വെളിച്ചത്തുവരുമ്പോൾ, അതിൽ ഇടതുപക്ഷ സർക്കാരിന് ഉത്തരം പറയേണ്ട കടമയുണ്ട്, ആ ഉത്തരമാണ് ഈ നടപടി"-ബിനോയ് വിശ്വം പറഞ്ഞു.
എംആർ അജിത് കുമാറിനെ മാറ്റണമെന്നാവശ്യപ്പെട്ട് സിപിഐ ആദ്യമുതലേ രംഗത്തുണ്ടായിരുന്നു. തിങ്കളാഴ്ച നിയമസഭാ സമ്മേളനം ചേരാനിരിക്കെ ഞായറാഴ്ച രാത്രിതന്നെ എഡിജിപിയെ മാറ്റിയതിന് പിന്നിൽ സർക്കാരിന് മേലുള്ള സിപിഐയുടെ സമ്മർദ്ദവും ഘടകമായിട്ടുണ്ട്. കെ പ്രകാശ് ബാബു, വിഎസ് സുനിൽ കുമാർ, മന്ത്രി കെ രാജൻ തുടങ്ങിയ സിപിഐ നേതാക്കളും നേരത്തെ എഡിഡിപിയെ മാറ്റണമെന്നാവശ്യമുമായി രംഗത്തെത്തിയിരുന്നു.
Read More
- ഒടുവിൽ നടപടി: എംആർ അജിത് കുമാറിനെ ക്രമസമാധാന ചുമതലകളിൽ നിന്ന് നീക്കി
- മലബാറിൽ പുതിയ ജില്ല വേണം;നയം വ്യക്തമാക്കി അൻവറിന്റെ സംഘടന
- അൻവറുമായി സംഖ്യത്തിനില്ല;നിലപാട് വ്യക്തമാക്കി ഡിഎംകെ
- കെടി ജലീലിന്റെ നികൃഷ്ടമായ പ്രസ്താവനയെന്ന് മുസ്ലിം ലീഗ്
- കരിപ്പൂരിൽ സ്വർണക്കടത്തിൽ പിടിക്കപ്പെടുന്നവരിൽ ഭൂരിപക്ഷവും മുസ്ലിങ്ങൾ: കെ.ടി.ജലീൽ
- എം.ടിയുടെ വീട്ടിൽനിന്നും 26 പവൻ സ്വർണം കവർന്നത് പാചകക്കാരിയും ബന്ധുവും, പൊലീസ് പിടിയിൽ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.