scorecardresearch

സിപിഎം പ്രവർത്തകൻ അഷ്റഫ് വധക്കേസ്: നാല് ആർഎസ്എസ് പ്രവർത്തകർക്ക് ജീവപര്യന്തം

2011ൽ അഷ്റഫിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിലാണ് തലശ്ശേരി അഡീഷണൽ സെഷൻസ് കോടതിയുടെ വിധി

2011ൽ അഷ്റഫിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിലാണ് തലശ്ശേരി അഡീഷണൽ സെഷൻസ് കോടതിയുടെ വിധി

author-image
WebDesk
New Update
Court, FP

പ്രതീകാത്മക ചിത്രം

കണ്ണൂർ: സിപിഎം പ്രവർത്തകനായ അഷ്റഫ് വധക്കേസിൽ ആർഎസ്എസ് പ്രവർത്തകരായ പ്രതികൾ കുറ്റക്കാരെന്ന് കോടതി. നാലു പ്രതികൾക്ക് ജീവപര്യന്തം തടവും, എൺപതിനായിരം രൂപ പിഴയും കോടതി വിധിച്ചു. പിഴ മരിച്ച അഷ്‌റഫിന്റെ കുടുംബത്തിന് നൽകണം. 2011ൽ അഷ്റഫിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിലാണ് തലശ്ശേരി അഡീഷണൽ സെഷൻസ് കോടതിയുടെ വിധി.

Advertisment

പ്രതികളായ പുത്തൻകണ്ടം സ്വദേശി പ്രനു ബാബു, ഷിജിൽ, മാവിലായി സ്വദേശി ആർ.വി നിധീഷ്, പാനുണ്ട സ്വദേശി കെ.ഉജേഷ് എന്നിവരാണ് ശിക്ഷിക്കപ്പെട്ടത്. ഒന്നു മുതൽ നാലുവരെയുള്ള പ്രതികളാണിവർ. രാഷ്ട്രീയ വിരോധത്തെ തുടർന്നായിരുന്നു കണ്ണൂർ, പിണറായി എരുവട്ടി സ്വദേശിയായ അഷ്‌റഫിനെ ആർഎസ്എസ് പ്രവർത്തകർ കൊലപ്പെടുത്തുന്നത്.

എട്ടു പ്രതികളായിരുന്നു കേസിൽ ഉൾപ്പെട്ടത്. ശ്രീജിത്ത്, ടി.ബിജീഷ് എന്നിവരെ കോടതി വെറുതെവിട്ടു. വിചാരണയ്ക്കു മുമ്പ് രണ്ടുപേർ മരിച്ചിരുന്നു. ശരീരമാസകലം വെട്ടേറ്റ്‌ ഗുരുതരമായി പരിക്കേറ്റ അഷറഫ്‌ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്. 26 സാക്ഷികളെയാണ് കേസിൽ പ്രോസിക്യൂഷൻ വിസ്‌തരിച്ചത്.

Read More

Cpim Rss Kannur

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: