/indian-express-malayalam/media/media_files/aV17zf7vn2AhPGh3sUd2.jpg)
പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: തിരുവനന്തപുരത്ത് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് അഞ്ചുപേർ ചികിത്സയിൽ തുടരുന്നു. രണ്ട് പേർ രോഗലക്ഷണങ്ങളോടെ ആശുപത്രിയിൽ നിരീക്ഷണത്തിൽ ഉണ്ട്. ഇവരുടെ ഫലം ബുധനാഴ്ച ലഭിക്കും. അതേസമയം, നെയ്യാറ്റിൻകര നെല്ലിമൂടിൽ 39 പേർ നിരീക്ഷണത്തിലാണെന്നാണ് ആരോഗ്യ വകുപ്പ് നൽകുന്ന വിവരം.
നെല്ലിമൂട് സ്വദേശികളായ അഖിൽ (23), സജീവ് (24) എന്നിവരെയാണ് കഴിഞ്ഞദിവസം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.നേരത്തെ ചികിത്സയിലുള്ള യുവാക്കൾക്കൊപ്പം മരുതംകോട് കുളത്തിൽ കുളിച്ചവരാണ് ഇവരും. ആശുപത്രിയിലുള്ളവരുടെ എണ്ണം ഏഴായതോടെ പ്രത്യേക ഐസിയു ക്രമീകരിക്കാനാണ് ആരോഗ്യവകുപ്പ് ഉദ്ദേശിക്കുന്നത്. അതേസമയം, ചികിത്സയിലുള്ള പേരുർക്കട സ്വദേശി നിജിലിന്റെ നില ഗുരുതരമായി തുടരുകയാണ്. ജൂലായ് 23ന് മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരിച്ച അതിയന്നൂർ മരുതംകോട് കണ്ണറവിളയിൽ അഖിലിനൊപ്പം മരുതംകോട് കാവിൽകുളത്തിൽ കുളിച്ചവരാണ് നിജിത്ത് ഒഴികെ ചികിത്സയിലുള്ള മറ്റുള്ളവർ. നിജിത്തിനെ അവശനിലയിൽ ആശുപത്രിയിലെത്തിച്ചതിനാൽ വിവരങ്ങൾ ചോദിച്ചറിയാനായിട്ടില്ല.
കടുത്ത പനിയും തലവേദനയുമായി ചികിത്സ തേടിയ അതിയന്നൂർ മരുതംകോട് കണ്ണറവിള അനുലാൽ ഭവനിൽ അഖിൽ (27) കഴിഞ്ഞമാസം 23നാണ് മരിച്ചത്.പിന്നാലെയാണ് ഒപ്പം കുളിച്ചവരും ലക്ഷണങ്ങളോടെ മെഡിക്കൽ കോളേജിൽ ചികിത്സ തേടിയത് അതേസമയം കുളത്തിലെ വെള്ളം പരിശോധിച്ചതിൽ വൈറസിന്റെ സാന്നിദ്ധ്യം കണ്ടെത്താനായിട്ടില്ലെങ്കിലും രോഗബാധിതരെല്ലാം പൊതുവായി മുങ്ങിക്കുളിച്ച സ്ഥലമായതിനാൽ വൈറസിന്റെ ഉറവിടം കാവിൻകുളമാണെന്ന് ഉറപ്പിക്കുകയാണ് ആരോഗ്യവകുപ്പ്. വെള്ളത്തിന്റെ അടിത്തട്ടിലെ കൂടുതൽ സാമ്പിളുകൾ ശേഖരിച്ച് വിശദമായ പരിശോധന നടത്തുമെന്നും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു.
ജാഗ്രത വേണം
തിരുവനന്തപുരത്ത് അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ച സാഹചര്യത്തിൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. പായൽ പിടിച്ചു കിടക്കുന്നതോ മൃഗങ്ങളെ കുളിപ്പിക്കുന്നതോ ആയ കുളങ്ങളിലെ വെള്ളം ഉപയോഗിക്കുന്നവ മുൻകരുതലുകളെടുക്കണം. മലിനമായ വെള്ളത്തിൽ കുളിക്കുകയോ മുഖം കഴുകുകയോ ചെയ്യരുത്.
ഇത്തരം കുളങ്ങളിൽ കുളിക്കുന്നവർക്ക് തീവ്രമായ തലവേദന, പനി, ഓക്കാനം, ഛർദി, കഴുത്ത് തിരിക്കാൻ ബുദ്ധിമുട്ട് തുടങ്ങിയ രോഗലക്ഷണങ്ങൾ കണ്ടാൽ അത് പറഞ്ഞ് ചികിത്സ തേടേണ്ടതാണ്. അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസുമായി ബന്ധപ്പെട്ടുള്ള പ്രതിരോധം, രോഗനിർണയം, ചികിത്സ എന്നിവ സംബന്ധിച്ച സാങ്കേതിക മാർഗരേഖ അടുത്തിടെ രാജ്യത്ത് ആദ്യമായി പുറത്തിറക്കിയിരുന്നു. ഈ മാർഗരേഖ അനുസരിച്ചായിരിക്കും ചികിത്സ. അവബോധം ശക്തമാക്കാനും മന്ത്രി നിർദേശം നൽകി.
Read More
- വയനാട് ദുരന്തം; ഉറ്റവർക്കായി ഒൻപതാം നാളും തിരച്ചിൽ
- ദുരന്തത്തിനിരയായവരെ അപമാനിക്കുന്ന പ്രസ്താവന, ഭൂപേന്ദർ യാദവിനെതിരെ മുഖ്യമന്ത്രി
- മുണ്ടക്കൈയിൽ 20 ദിവസത്തിനുള്ളിൽ ക്ലാസുകൾ പുനരാരംഭിക്കുമെന്ന് വി ശിവൻകുട്ടി
- വയനാട്ടിലെ ദുരന്തബാധിതരുടെ പുനരധിവാസം വേഗത്തിലാക്കും: കെ രാജൻ
- എട്ടാം നാളും തുടരുന്ന തിരച്ചിൽ; എയർലിഫ്റ്റിങ് വഴി സ്പോട്ടിലെത്തും
- ആരെന്ന് അറിയാതെ അവർ ഒന്നിച്ച് മടങ്ങി
- വയനാട് ഉരുൾപൊട്ടൽ: കാണാതായവർക്കായുള്ള തിരച്ചിൽ നിർത്തിയിട്ടില്ലെന്ന് മന്ത്രി കെ.രാജൻ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.