/indian-express-malayalam/media/media_files/aV17zf7vn2AhPGh3sUd2.jpg)
പ്രതീകാത്മക ചിത്രം
കോഴിക്കോട്: കോഴിക്കോട് വീണ്ടും അമീബിക് മസ്തിഷ്കജ്വരം സ്ഥിരീകരിച്ചു. ജില്ലയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിൽ കഴിയുന്ന നാലുവയസുകാരനാണ് രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ 10 ദിവസമായി രോഗ ലക്ഷണങ്ങളോടെ കുട്ടി ചികിത്സയിലാണ്.
ആശുപത്രിയിൽ നടത്തിയ പ്രാഥമിക പരിശോധനയിൽ രോഗം കണ്ടെത്തിയിരുന്നു. തുടർന്ന് പ്രോട്ടോക്കോൾ പ്രകാരം പോണ്ടിച്ചേരി വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. നിലവിൽ കുട്ടിയുടെ നില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. അതേ സമയം, അമീബിക് മസ്തിഷ്കജ്വരം സ്ഥിരീകരിച്ച കണ്ണൂർ തളിപ്പറമ്പ് സ്വദേശിയായ മൂന്നര വയസ്സുകാരൻ വെന്റിലേറ്ററില്‍ തുടരുകയാണ്.
അമീബിക് മസ്തിഷ്‌ക ജ്വരം ചികിത്സയ്ക്കായി ജര്‍മനിയില്‍നിന്ന് മരുന്നെത്തിച്ചു
അമീബിക് മസ്തിഷ്‌ക ജ്വരം ബാധിക്കുന്നവരുടെ ചികിത്സയ്ക്കായി ജര്‍മനിയില്‍ നിന്നെത്തിച്ച മരുന്ന് വിപിഎസ് ഹെല്‍ത്ത് കെയര്‍ ഗ്രൂപ്പില്‍ നിന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് തിരുവനന്തപുരത്ത് ഏറ്റുവാങ്ങി. 3.19 ലക്ഷം രൂപ വിലമതിക്കുന്ന മരുന്നുകളാണ് സംസ്ഥാനത്ത് എത്തിച്ചത്.
എന്താണ് മസ്തിഷ്ക ജ്വരം
നെയ്‌ഗ്ലേരിയ ഫൗളറി അഥവാ ബ്രെയിൻ ഈറ്റിങ് അമീബ മൂലമുണ്ടാകുന്ന അപൂർവ അണുബാധയായ പ്രൈമറി അമീബിക് മെനിംഗോ എൻസെഫലൈറ്റിസ് (പിഎഎം). കുളിക്കുമ്പോഴും മറ്റും മൂക്കിലെ നേർത്ത തൊലിയിലൂടെയാണ് അമീബ മനുഷ്യശരീരത്തിൽ കടക്കുന്നത്. രോഗം തലച്ചോറിനെയാണ് ഗുരുതരമായി ബാധിക്കുന്നത്, അതിനാൽ മരണനിരക്ക് വളരെ കൂടുതലാണെന്ന് ഡോക്ടർമാർ പറയുന്നു. രോഗാണുക്കൾ ശരീരത്തിലെത്തിയാൽ ലക്ഷണങ്ങൾ കണ്ടുതുടങ്ങാൻ പരമാവധി ഒരാഴ്ച എടുക്കും. എന്നാൽ രോഗം ഒരാളിൽ നിന്ന് മറ്റൊരാളിലേക്ക് പകരില്ല
രോഗ ലക്ഷണങ്ങൾ
കടുത്ത തലവേദന, പനി, ഛർദ്ദി എന്നിവയാണ് രോഗ ലക്ഷണങ്ങൾ.
എടുക്കേണ്ട മുൻകരുതൽ
വൃത്തിഹീനമായ വെള്ളക്കെട്ടുകളിൽ കുളിക്കാതിരിക്കുക,ചെറിയ കുളങ്ങൾ, കിണറുകൾ, സ്വിമ്മിങ് പൂളുകൾ എന്നിവിടങ്ങളിൽ ക്ലോറിനേഷൻ നടത്തുക, ജലാശയങ്ങളിൽ കുളിക്കുമ്പോൾ മൂക്കിൽ വെള്ളം കയറാതിരിക്കാൻ ശ്രദ്ധിക്കുക.
Read More
- പെരുംമഴ: നദികളിൽ ജലനിരപ്പുയർന്നു,വ്യാപക നാശനഷ്ടം
- അർജുനായുള്ള തിരച്ചിൽ; ഡ്രഡ്ജർ ഉപയോഗിക്കുന്നതിന് തടസ്സമായി കുത്തൊഴുക്ക്
- ഷിരൂർ ദൗത്യം താൽകാലികമായി അവസാനിപ്പിച്ചു; തുടരണമെന്ന്കേരളം, മുഖ്യമന്ത്രിക്ക് കത്ത്
- മൂന്നാമതും പിണറായി അധികാരത്തിൽ എത്തുമെന്ന് വെള്ളാപ്പള്ളി
- സിപിഎമ്മിനെതിരെ തുറന്നടിച്ച് മുൻ സംസ്ഥാന കമ്മറ്റിയംഗം
- കോടതി വിധികൾ സ്വാഗതം ചെയ്ത ഗവർണ്ണർ
- വെല്ലുവിളിയായി അടിയൊഴുക്ക്; അർജുനായുള്ള ഇന്നത്തെ തിരച്ചിൽ നിർത്തി
- നിപ; നാലുപേരുടെ ഫലം കൂടി നെഗറ്റീവ്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.