/indian-express-malayalam/media/media_files/uploads/2017/02/dfd.jpg)
പരിക്കേറ്റവരെ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു
മലപ്പുറം: പെരുമ്പടപ്പിൽ പുറങ്ങിൽ വീടിന് തീപിടിച്ച് അഞ്ച് പേർക്ക് പൊള്ളലേറ്റു. മൂന്നുപേരുടെ നില ഗുരുതരമെന്നാണ് വിവരം. പുറങ്ങ് പള്ളിപ്പടി തൂക്ക് പാലത്തിന് സമീപത്ത് താമസിക്കുന്ന ഏറാട്ട് വീട്ടിൽ സരസ്വതി, മകൻ മണികണ്ഠൻ, ഭാര്യ റീന, മക്കളായ അനിരുദ്ധൻ, നന്ദന എന്നിവർക്കാണ് പൊള്ളലേറ്റത്.
ബുധനാഴ്ച പുലർച്ചെ ഒരു മണിയോടെ വീടിന്റെ ഒരു മുറിയിലാണ് തീപിടുത്തം ഉണ്ടായത്. ബഹളം കേട്ട് ഓടിയെത്തിയ നാട്ടുകാർ വാതിൽ ചവിട്ടി പൊളിച്ചാണ് ഇവരെ പുറത്തെടുത്തത്. പരിക്കേറ്റവരെ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പൊള്ളലേറ്റവരിൽ മണികണ്ഠൻ, റീന, സരസ്വതി എന്നിവരുടെ നില ഗുരുതരമെന്നാണ് ലഭിക്കുന്ന വിവരം. ഇവർക്ക് 90 ശതമാനത്തിലേറെ പൊള്ളലേറ്റിട്ടുണ്ട്. ബേൺസ് ഐസിയുവിൽ മൂന്ന് പേരും ചികിത്സയിൽ കഴിയുകയാണ്.
തൃശൂരിൽ ഫർണീച്ചർ കടയിൽ തീപിടുത്തം
തൃശൂർ: മരത്താക്കരയിൽ ഫർണീച്ചർ കടയിൽ തീപിടുത്തം. പുലർച്ചെ നാലു മണിയോടെയാണ് തീ പടർന്നത്. തൃശ്ശൂരിൽ നിന്നും പുതുക്കാട് നിന്നും ഫയർ ഫോഴ്‌സിന്റെ അഞ്ച് യൂണിറ്റുകൾ വിവരമറിഞ്ഞ് സ്ഥലത്തെത്തി. ഏറെ നേരത്തെ ശ്രമത്തിനൊടുവിൽ തീയണച്ചു.
ഫർണീച്ചർ കട പൂർണമായി കത്തിനശിച്ചിട്ടുണ്ട്. ലക്ഷങ്ങളുടെ നാശനഷ്ടം ഉണ്ടായെന്നാണ് സംശയിക്കുന്നത്. അപകട സമയത്ത് ശക്തമായ മഴ പെയ്തതിനാൽ തീ കൂടുതൽ പ്രദേശങ്ങളിലേക്ക് വ്യാപിച്ചില്ല. അപകടത്തിന്റെ കാരണം സംബന്ധിച്ച് വിശദമായ പരിശോധന നടത്തും.
Read More
- പാപ്പനംകോട് തീപിടിത്തം; കൊലപാതകമെന്ന് സ്ഥിരീകരിച്ച് പോലീസ്
- തിരുവനന്തപുരത്ത് ഇൻഷുറൻസ് കമ്പനിയിൽ തീപിടുത്തം;രണ്ട് പേർ മരിച്ചു
- മുഖ്യമന്ത്രിയെ കണ്ടതിന് ശേഷം അൻവർ: 'എന്റെ ഉത്തരവാദിത്വം അവസാനിച്ചു'
- പിവി അൻവറിന് പിന്തുണയുമായി സിപിഎം എംഎൽഎ
- എഡിജിപി അജിത് കുമാറിനെ മാറ്റില്ല;ഡിജിപി നേരിട്ട് അന്വേഷിക്കും
- ആരോപണവുമായി വീണ്ടും പിവി അൻവർ; അന്വേഷണം നടക്കട്ടെയെന്ന് എഡിജിപി അജിത് കുമാർ
- പിവി അൻവർ ഉയർത്തിയ ആരോപണങ്ങൾ;അന്വേഷണം പ്രഖ്യാപിച്ച് മുഖ്യമന്ത്രി
- പരാതി പിൻവലിക്കാൻ എംഎൽഎയെ വിളിച്ച സംഭവം;എസ്പി സുജിത് ദാസ് സർവ്വീസ് ചട്ടം ലംഘിച്ചെന്ന് റിപ്പോർട്ട്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us