/indian-express-malayalam/media/media_files/KAvrWXrXdtOAXl2RMLHB.jpg)
ഈ ആഴ്‌ച നിങ്ങൾക്കെങ്ങനെയെന്ന് പീറ്റര്‍ വിഡല്‍ എഴുതുന്നു. Weekly Horoscope (February 18– February 24, 2024):
മേടം രാശി (മാര്‍ച്ച് 21- ഏപ്രില്‍ 20)
വ്യക്തിപരമായ പല തീരുമാനമെടുക്കാനും നിങ്ങള്‍ക്കീ ആഴ്ച അധിക സമ്മർദ്ദം ഉണ്ടായേക്കാം. പിന്നീട് അതിൽ ദുഃഖിക്കുന്ന രീതിയിലേക്ക് കാര്യങ്ങള്‍ ചെയ്ത് സമയം കളയരുത്. ഇനി തീരുമാനം പങ്കാളികളെക്കൂടി ആശ്രയിച്ചാണ് തീരുമാനമെടുക്കേണ്ടതെങ്കില്‍ ഉചിതമായ വഴി സ്വീകരിക്കുക. പരിചയമുള്ള വ്യക്തികള്‍ നിര്‍ബന്ധിക്കുന്നുണ്ടെങ്കില്‍ക്കൂടി വ്യാപാര ഇടപാടുകള്‍ക്ക് അനുയോജ്യമായ ആഴ്ചയാണെന്ന് മനസിലാക്കി, ഉചിതമായ തീരുമാനമെടുക്കുക
ഇടവം രാശി (ഏപ്രില്‍ 21- മേയ് 21)
സുഹൃത്തുക്കളുടെ വിചിത്രമായ പെരുമാറ്റത്തിലോ, പ്രവര്‍ത്തിയിലോ നിങ്ങൾക്കെന്തെങ്കിലും മനോവിഷമം സംഭവിച്ചിട്ടുണ്ടെങ്കിൽ, അതൊക്കെ മറക്കാനുള്ള സമയമാണ്. പകരം പുതിയ ഒരു വഴി തിരഞ്ഞെടുത്തു ദൃഢനിശ്ചയത്തിലൂടെയും ജീവിത വിജയത്തിലൂടെയും മറ്റുള്ളവരെ അമ്പരിപ്പിക്കുക. നിങ്ങള്‍ക്ക് സന്തോഷം തരുന്ന, അല്ലെങ്കില്‍ അത്ര വലുതല്ലാത്ത ആഗ്രഹങ്ങള്‍ നേടിയെടുക്കാന്‍ അനുയോജ്യമായ ആഴ്ചയാണിതെന്ന് മറക്കരുത്.
മിഥുനം രാശി (മേയ് 22- ജൂണ്‍ 21)
മറ്റുള്ളവരെ സഹായിക്കുന്നതിലൂടെ നിങ്ങള്‍ക്ക് തന്നെ പ്രയോജനം കിട്ടിയേക്കാവുന്ന ദിവസമാണിന്ന്. ക്രമേണ ഒരു മാറ്റം നടക്കുന്നു, നിങ്ങളുടെ താത്പര്യങ്ങൾ പെരുപ്പിച്ചു കാണിക്കാനുള്ള പ്രലോഭനത്തിൽ നിന്ന്, സാധ്യതകളെ കുറച്ചുകാണുന്ന പ്രവണതയിലേക്ക് നിങ്ങളെ നയിക്കുന്നു. ഇതൊരു വിവേകപൂർണ്ണമായ നീക്കമായിരിക്കാം, പക്ഷേ പങ്കാളികളുടെ തികച്ചും ലളിതമായ ഉദ്ദേശ്യങ്ങളെ തെറ്റിദ്ധരിക്കരുത്. അവർ നിങ്ങൾക്ക് ഏറ്റവും മികച്ചത് മാത്രം ആഗ്രഹിച്ചേക്കാം.
കര്‍ക്കിടകം രാശി (ജൂണ്‍ 22- ജൂലൈ 23)
കഴിഞ്ഞ കാലങ്ങളില്‍ ആവശ്യത്തിലധികം ബാധ്യതകള്‍ ഉണ്ടാക്കിയിട്ടുള്ളതിനാല്‍, ചെലവിനുള്ള പദ്ധതികള്‍ തയ്യാറാക്കുമ്പോള്‍ കൂടുതല്‍ ശ്രദ്ധ വേണം. എന്നിരുന്നാലും ശരിയായ തീരുമാനങ്ങളിലേക്കെത്താന്‍ ആവശ്യത്തിലധികം സമ്മര്‍ദ്ദം അനുഭവിക്കേണ്ടതില്ല. നിങ്ങളേക്കാള്‍ പ്രായം കുറഞ്ഞവര്‍ സഹായം ചോദിച്ച് വരുമ്പോള്‍ ചെയ്ത് കൊടുക്കുക.
- സമ്പൂർണ്ണ വാരഫലം, അശ്വതി മുതൽ രേവതി വരെ; February 18-24, 2024, Weekly Horoscope
- ഈ ആഴ്ച നിങ്ങളെ കാത്തിരിക്കുന്നതെന്ത്? സംഖ്യാശാസ്ത്ര ഫലങ്ങളിങ്ങനെ: Numerology Predictions 2024 February 05 to February 11
- വീട് പണി എന്ന് തുടങ്ങാം? 2024ൽ വീട് വയ്ക്കാൻ പറ്റുമോ? ഗ്രഹസ്ഥിതി അറിയാം
- ജോലിയാണോ ലക്ഷ്യം, 2024 നിങ്ങൾക്ക് എങ്ങനെ?
- പുതുവര്‍ഷത്തില്‍ തൊഴിലും പഠനവും മെച്ചപ്പെടുമോ? ജ്യോതിഷം പറയുന്നത്
- പുതുവർഷത്തിൽ 'മാംഗല്യം തന്തുനാനേന' ആർക്കൊക്കെ? ജ്യോതിഷം പറയുന്നു
ചിങ്ങം രാശി (ജൂലൈ 24- ഓഗസ്റ്റ് 23)
യാത്രയ്ക്ക് ഒട്ടും യോജിച്ച ആഴ്ചയല്ലാത്തതിനാല്‍ കഴിയുന്നതും ഒഴിവാക്കുക. ഇനി ഒഴിവാക്കാനാവാത്ത യാത്രയാണെങ്കില്‍ ആവശ്യമായ മുന്‍കരുതലെടുക്കുക. അടുത്ത കുറച്ച് ദിവസങ്ങളിലെ സംഭവവികാസങ്ങൾ നിങ്ങളുടെ മികവ് പരിശോധിച്ചേക്കാം, അടുത്ത നാല് ആഴ്‌ചയിലെ സംഭവങ്ങൾ നിങ്ങൾ ശരിയാണോ അല്ലയോ എന്ന് നിങ്ങൾക്ക് കാണിച്ചുതരും.
കന്നി രാശി (ഓഗസ്റ്റ് 24 - സെപ്റ്റംബർ 23)
അടുത്തിടെ നടത്തി പരിശ്രമങ്ങളെല്ലാം വിഫലമായ് എന്ന് പറയുന്നത് തെറ്റാണ്. എന്നാലും എങ്ങോട്ടാണ് പോകുന്നതെന്നോര്‍ത്ത് നിങ്ങളും അല്‍ഭുതപ്പെട്ടേക്കാം. കാര്യങ്ങളെ വിശാലമായ രീതിയില്‍ കാണാന്‍ ശ്രമിക്കാം. വീട്ടിലെയും ജോലിസ്ഥലത്തെയും അവസ്ഥ പൂർണ്ണമായും തലകീഴായി മാറുമെന്ന് നിങ്ങൾ പ്രതീക്ഷിക്കണം. ഇതെല്ലാം നിങ്ങൾക്ക് അനുകൂലമായി പ്രവർത്തിക്കുമെന്ന് പ്രതീക്ഷിച്ച് മുന്നോട്ട് നീങ്ങുക.
തുലാം രാശി (സെപ്റ്റംബർ 24- ഒക്ടോബർ 23)
നിങ്ങളൊരു സ്വതന്ത്ര ചിന്താഗതിയുള്ള വ്യക്തിയാണെന്ന് പൊതുവെ അഭിപ്രായമില്ലെങ്കിലും ഗ്രഹനിലയിലെ മാറ്റങ്ങളനുസരിച്ച് അത്തരത്തിലുള്ളൊരു ജീവിത രീതിയിലേക്ക് മാറേണ്ടി വന്നേക്കാം. അതുപോലെ തന്നെ പുതിയ ലക്ഷ്യങ്ങളും ജീവിതരീതികളും ഉടലെടുക്കാനും സാധ്യതയുണ്ട്. എല്ലാ രീതിയിലും പുതിയ തുടക്കത്തിന് സാധ്യതയുള്ള ആഴ്ചയാണിത്.
വൃശ്ചികം രാശി (ഒക്ടോബര്‍ 24- നവംബര്‍ 22)
സുഗമമായ ഒരു പാതയിലൂടെയാണ് ഇപ്പോള്‍ സഞ്ചരിക്കുന്നതെന്ന് നിങ്ങള്‍ക്കുള്ള തോന്നല്‍ ഈ രാശിക്കാരുടെ പ്രത്യേകതയാണ്. അതുപോലെ തന്നെ കുറച്ച് കൂടി വിശ്വസ്തത വളര്‍ത്തിയെടുക്കേണ്ട സമയമാണ്. നിങ്ങൾക്ക് ചെയ്യാൻ കഴിയുന്ന നിരവധി കാര്യങ്ങളുണ്ട്. ഒരു തുടക്കത്തിനായി, ഇത് അർഹിക്കുന്ന സ്വാതന്ത്ര്യത്തെ നിങ്ങൾക്ക് വിലമതിക്കാം. കൂടാതെ, നിങ്ങൾ ഭൂമിയിലേക്ക് ഇറങ്ങുന്ന സ്ഥലം തിരഞ്ഞെടുക്കാം.
- പുതുവര്‍ഷത്തില്‍ തൊഴിലും പഠനവും മെച്ചപ്പെടുമോ? ജ്യോതിഷം പറയുന്നത്
- പുതുവർഷത്തിൽ 'മാംഗല്യം തന്തുനാനേന' ആർക്കൊക്കെ? ജ്യോതിഷം പറയുന്നു
- സമ്പൂർണ്ണ വാരഫലം, അശ്വതി മുതൽ രേവതി വരെ; February 18-24, 2024, Weekly Horoscope
- ഈ ആഴ്ച നിങ്ങളെ കാത്തിരിക്കുന്നതെന്ത്? സംഖ്യാശാസ്ത്ര ഫലങ്ങളിങ്ങനെ: Numerology Predictions 2024 February 05 to February 11
ധനു രാശി (നവംബര്‍ 23-ഡിസംബർ 22)
വളരെക്കാലം മുമ്പുള്ള ഒരു ഭയം അല്ലെങ്കിൽ വേവലാതിയിൽ നിങ്ങൾ ഇപ്പോഴും അസ്വസ്ഥരാണെന്ന് തോന്നുന്നു. മുന്നോട്ടുള്ള കുതിപ്പിന് ഈ സ്വാധീനങ്ങളെല്ലാം പ്രേരകമാക്കാന്‍ ശ്രമിക്കുക. വ്യാപാര ഇടപാടില്‍ വലിയ നേട്ടങ്ങള്‍ കൈവരിക്കാന്‍ സാധ്യതയുള്ളതിനാല്‍ ഓരോ ചുവട് വയ്ക്കുമ്പോഴും കരുതല്‍ വേണം.
മകരം രാശി (ഡിസംബർ 23 - ജനുവരി 20)
മറ്റുള്ളവര്‍ അവഗണിക്കുന്നതായി നിങ്ങള്‍ക്ക് ഇപ്പോള്‍ തോന്നുന്നുണ്ടെങ്കിലും അവരുടെ ഉദ്ദേശം മാനിക്കത്തക്കതാണ്. എല്ലാ കാര്യത്തിലും മറ്റുള്ളവര്‍ നിങ്ങളെ അംഗീകരിക്കണമെന്നുള്ള നിങ്ങളുടെ ബോധ്യത്തെ തകര്‍ക്കുന്നതിന് ഇത് ഉപകരിക്കും. എന്റെ പ്രധാന ആശങ്കകളിലൊന്ന്, നിങ്ങൾ അൽപ്പം അപകട സാധ്യതയുള്ളയാളാകുന്നു എന്നതാണ്, പ്രധാനമായും നിങ്ങൾ അവിവേകികളും ആവേശകരമായ പ്രവർത്തനങ്ങളിൽ കൂടുതൽ ചായ്‌വുള്ളവരായതു കൊണ്ടുമാണ്.
കുംഭം രാശി (ജനുവരി 21- ഫെബ്രുവരി 19)
തിരിഞ്ഞു നോക്കുമ്പോള്‍ കഴിഞ്ഞ വര്‍ഷം നേട്ടങ്ങള്‍ക്കും അംഗീകാരങ്ങള്‍ക്കുമൊപ്പം ധാരാളം സംഘര്‍ഷങ്ങളും ബുദ്ധിമുട്ടുകളും തന്നിട്ടുള്ളതായി കാണാം. നിങ്ങള്‍ക്കു കൈവന്ന പക്വതയും അനുഭവസമ്പത്തിന്‍റെ ആഴവുമാണ് പ്രധാനപ്പെട്ട നേട്ടം. മുന്നോട്ടുള്ള ജീവിതത്തില്‍ ജയം ഉറപ്പിക്കാന്‍ അത് ധാരാളമാണ്.
മീനം രാശി (ഫെബ്രുവരി 20 - മാർച്ച് 20)
ഗാര്‍ഹിക കാര്യങ്ങള്‍ കൈകാര്യം ചെയ്യാനുള്ള നിങ്ങളുടെ കഴിവും പരിചയവും എല്ലാവരിലും മതിപ്പുളവാക്കും. പ്രശ്നങ്ങള്‍ പൂര്‍ണമായി പരിഹരിക്കാത്തതിനാല്‍ അലംഭാവത്തോടെയിരിക്കാന്‍ സമയമില്ല. നിങ്ങളുടെ ആന്തരീക-ആത്മീയ ഉന്നമനത്തിനുള്ള കാര്യങ്ങള്‍ ചെയ്യുന്നത് മാറ്റം കൊണ്ടുവന്നേക്കാം.
Read MoreHoroscope:
- Weekly Horoscope (February 18– February 24, 2024): ഈ ആഴ്‌ച നിങ്ങൾക്കെങ്ങനെ?
- സമ്പൂർണ്ണ വാരഫലം, അശ്വതി മുതൽ രേവതി വരെ; February 18-24, 2024, Weekly Horoscope
- ഈ ആഴ്ച നിങ്ങളെ കാത്തിരിക്കുന്നതെന്ത്? സംഖ്യാശാസ്ത്ര ഫലങ്ങളിങ്ങനെ: Numerology Predictions 2024 February 05 to February 11
- ഫെബ്രുവരി 2024 നക്ഷത്രഫലം: February 2024 Horoscope
- Monthly Horoscope for Makaram: 1199 മകരമാസത്തെ സമ്പൂർണ്ണ നക്ഷത്രഫലം അശ്വതി മുതൽ രേവതി വരെ
- Monthly Horoscope for Makaram: 1199 മകരമാസത്തെ നക്ഷത്രഫലം; മൂലം മുതൽ രേവതി വരെ
- മകരമാസ നക്ഷത്രഫലം, മകം മുതൽ തൃക്കേട്ട വരെ: 1199 Monthly Horoscope for Makaram
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.