/indian-express-malayalam/media/media_files/ppZzeRXApb818OqAgpXy.jpg)
ഈ ആഴ്ച നിങ്ങൾക്കെങ്ങനെയെന്ന് പീറ്റര്‍ വിഡല്‍ എഴുതുന്നു
മേടം രാശി (മാർച്ച് 21 - ഏപ്രിൽ 20)
എന്ത് കാര്യം ചെയ്യുമ്പോഴും ആശയക്കുഴപ്പം ഉണ്ടാകും. വിമർശനങ്ങളെ യുക്തിഭരിതമായി നേരിടും. സുഹൃത്തുക്കൾ, സഹപ്രവർത്തകർ തുടങ്ങിയവരിൽ നിന്ന് അംഗീകാരങ്ങൾ ലഭിക്കും. സാമ്പത്തിക ചെലവുകൾ വർധിക്കും. ആരോഗ്യകാര്യങ്ങളിൽ കുടുതൽ ശ്രദ്ധ പുലർത്തും. ഗൃഹനിർമാണത്തെപ്പറ്റി ആലോചനകൾ തുടങ്ങും.
ഇടവം രാശി (ഏപ്രിൽ 21 - മെയ് 21)
ജോലി, പഠന സംബന്ധമായി അനുയോജ്യമായ സമയമാണ്. ഏറ്റെടുത്ത ചുമതലകൾ കൃത്യസമയത്ത് പൂർത്തികരിക്കാനാകും. മേലധികാരികളിൽ നിന്ന് അനുമോദനങ്ങൾ ലഭിക്കും. സാമ്പത്തിക കാര്യങ്ങളിൽ അച്ചടക്കം പുലർത്തുന്നത് നല്ലതാണ്. ജീവിതപങ്കാളിയുമായി തർക്കങ്ങൾ ഉണ്ടാകുമെങ്കിലും വേഗത്തിൽ അവ പരിഹരിക്കും. പഴയകാല സുഹൃത്തുക്കളെ കാണാൻ ഇടയാകും.
Also Read:ചിങ്ങ മാസത്തെ സമ്പൂർണ്ണ നക്ഷത്രഫലം, അശ്വതി മുതൽ രേവതി വരെ
മിഥുനം രാശി (മെയ് 22 - ജൂൺ 21)
കോടതി വ്യവഹാരങ്ങൾക്ക് ശാശ്വതപരിഹാരം ഉണ്ടാകും. സാഹസിക പ്രവൃത്തികളിൽ ഏർപ്പെടാൻ സാധ്യതയുണ്ട്. കുടുംബജീവിതത്തിൽ സ്വസ്ഥതയും സമാധാനവും വർധിക്കും. ചൂതാട്ടം, വാതുവെപ്പ് തുടങ്ങിയവയിൽ ധനനഷ്ടമുണ്ടാകാൻ സാധ്യതയുണ്ട്. ദൂരയാത്രകൾ നടത്താൻ യോഗമുണ്ട്. അലച്ചിൽ വർധിക്കും.
കർക്കടകം രാശി (ജൂൺ 22 - ജൂലൈ 23)
നിർണായക തീരുമാനങ്ങൾ എടുക്കുമ്പോൾ ആശയക്കുഴപ്പം വർധിക്കും. ആത്മീയ കാര്യങ്ങളിലുള്ള താത്പര്യം വർധിക്കും. പുതിയ തൊഴിൽ മേഖലയ്ക്കായുള്ള അന്വേഷണങ്ങൾ ആരംഭിക്കും. സുഹൃത്തുക്കളിൽ നിന്ന് സാമ്പത്തിക സഹായങ്ങൾ ലഭിക്കും. ജീവിതപങ്കാളിയുടെ ആവശ്യങ്ങൾ നിറവേറ്റി നൽകും. തീർഥാടനങ്ങൾക്ക് പ്രാധാന്യം നൽകും.
Also Read:വർഷഫലം: മൂലക്കാർക്ക് വീട് വയ്ക്കാൻ തടസം, പൂരാടക്കാർക്ക് മനം മടുക്കാം, ഉത്രാടക്കാർക്ക് കണ്ടകശനിക്കാലം
ചിങ്ങം രാശി (ജൂലൈ 24 - ഓഗസ്റ്റ് 23)
സാമ്പത്തിക വാഗ്ദാനങ്ങളുമായി പലരും നിങ്ങളെ സമീപിക്കാൻ സാധ്യയുണ്ടെങ്കിലും അവരെ ശ്രദ്ധയോടെ വിലയിരുത്തിയതിന് ശേഷം മാത്രം സഹായം സ്വീകരിക്കുക. ബന്ധുക്കളുടെ ആവശ്യങ്ങൾക്കായി ദൂരയാത്രകൾ ചെയ്യാൻ ഇടയുണ്ട്. തൊഴിലിടത്തിൽ ജോലി സമ്മർദ്ദം വർധിക്കും. പുതിയ കരാറുകളിൽ ഏർപ്പെടാൻ സാധ്യതയുണ്ട്. മുൻകോപം നിയന്ത്രിക്കണം.
കന്നി രാശി (ഓഗസ്റ്റ് 24 - സെപ്റ്റംബർ 23)
പുതിയ സൗഹൃദങ്ങൾ ഉടലെടുക്കും. പുതിയ തൊഴിലിനായുള്ള അന്വേഷണങ്ങൾ ആരംഭിക്കും. സാമ്പത്തിക നേട്ടമുണ്ടാകുമെങ്കിലും ചെലവുകൾ വർധിക്കും. ജീവിത പങ്കാളിയുടെ ഉപദേശങ്ങൾ സ്വീകരിക്കും. സാമൂഹിക പ്രവർത്തനങ്ങൾക്ക് കുടുതൽ സമയം ചെലവഴിക്കും. വ്യവഹാരങ്ങളിൽ ഏർപ്പെടാൻ സാധ്യതയുള്ളതിനാൽ ശ്രദ്ധവേണം.
Also Read: വർഷഫലം; അശ്വതി മുതൽ രേവതി വരെ
തുലാം രാശി (സെപ്റ്റംബർ 24 - ഒക്ടോബർ 23)
ജീവിതപങ്കാളിയുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിന് പ്രഥമ പരിഗണന നൽകും. തൊഴിലിടത്തിൽ അധികസമയം ചെലവഴിക്കും. അപ്രതീക്ഷിത ധനനേട്ടത്തിന് യോഗമുണ്ട്. സുഹൃത്തുക്കളുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് മധ്യസ്ഥത വഹിക്കും. ഭക്ഷണത്തിൽ നിയന്ത്രണം ഏർപ്പെടുത്തും. അലച്ചിൽ വർധിക്കും.
വൃശ്ചികം രാശി (ഒക്ടോബർ 24 - നവംബർ 22)
സഹപ്രവർത്തകരുടെ ഉത്തരവാദിത്വങ്ങൾ അവരുടെ അഭാവത്തിൽ ഏറ്റെടുക്കും. മുൻകോപം നിയന്ത്രിക്കണം. പുതിയ സംരഭങ്ങൾ തുടങ്ങുന്നതിന് അനുയോജ്യമായ സമയമാണ്. സാമ്പത്തിക നഷ്ടങ്ങൾ ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ ഇടപാടുകൾ ശ്രദ്ധയോടെ മാത്രം നിർവ്വഹിക്കുക. ബന്ധുക്കളുടെ ആവശ്യങ്ങൾക്കായി ദൂരയാത്രകൾ നടത്തും.
ധനു രാശി (നവംബർ 23 - ഡിസംബർ 22)
കുടുംബത്തിലെ കാര്യങ്ങൾക്ക് കുടുതൽ ശ്രദ്ധ നൽകും. പരീക്ഷ, അഭിമുഖം എന്നിവയിൽ വിജയിക്കും. തൊഴിലിടത്തിൽ നിന്ന് വിമർശനങ്ങൾ നേരിടുമെങ്കിലും നിലപാടുകളിൽ നിന്ന് വ്യതിചലിക്കില്ല. അലച്ചിൽ വർധിക്കും. സാമ്പത്തിക അച്ചടക്കം പുലർത്തും. മക്കളിൽ നിന്ന് നേട്ടങ്ങൾ ഉണ്ടാകും.
മകരം രാശി (ഡിസംബർ 23 - ജനുവരി 20)
യുക്തിഭരിതമായ തീരുമാനങ്ങൾക്ക് പ്രാധാന്യം നൽകും. പുതിയ ഉത്തരവാദിത്വങ്ങൾ ഏറ്റെടുക്കും. ജീവിതപങ്കാളിയുടെ പ്രവൃത്തികളിൽ അനിഷ്ടം ഉണ്ടാകും. വാഹനം ഉപയോഗിക്കുമ്പോൾ കുടുതൽ ശ്രദ്ധ പുലർത്തണം. കടം കൊടുത്ത പണം തിരികെ ലഭിക്കാൻ യോഗമുണ്ട്. പൂർവ്വിക സ്വത്തുക്കൾ ലഭിക്കാൻ ഇടയുണ്ട്.
Also Read: വാരഫലം, അശ്വതി മുതൽ രേവതിവരെ
കുംഭം രാശി (ജനുവരി 21 - ഫെബ്രുവരി 19)
സാമ്പത്തിക പ്രതിസന്ധികൾക്ക് ഒരുപരിധി വരെ പരിഹാരം ഉണ്ടാകും. കടം കൊടുത്ത പണം തിരികെ ലഭിക്കാൻ യോഗമുണ്ട്. തൊഴിലിടത്തിൽ പുതിയ ഉത്തരവാദിത്വങ്ങൾ ഏറ്റെടുക്കും. ബന്ധുക്കളുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിന് ആത്മാർഥമായി പരിശ്രമിക്കും. പുതിയ സൗഹൃദങ്ങൾ ഉടലെടുക്കും.
മീനം രാശി (ഫെബ്രുവരി 20 - മാർച്ച് 20)
പഴയകാല സുഹൃത്തുക്കളെ കാണാനും സൗഹൃദം പുതുക്കാൻ ഇടയുണ്ട്. സാമ്പത്തിക നേട്ടങ്ങൾ ഉണ്ടാകും. തൊഴിലിടത്തിൽ സമ്മർദ്ദം വർധിക്കും. ജീവിത പങ്കാളിയുടെ വാക്കുകൾ അവഗണിക്കും. പുതിയ സംരഭങ്ങൾ തുടങ്ങാൻ അനുയോജ്യമായ സമയമല്ല. സന്നദ്ധ പ്രവർത്തനങ്ങൾക്ക് കൂടുതൽ സമയം വിനിയോഗിക്കും.
Read More: ഓഗസ്റ്റ് മാസത്തെ സമ്പൂർണ നക്ഷത്രഫലം, അശ്വതി മുതൽ രേവതിവരെ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.