/indian-express-malayalam/media/media_files/2025/08/23/varshaphalam-2025-08-23-09-55-57.jpg)
Source: Freepik
മൂലം
വ്യാഴം ഏഴിലും എട്ടിലും, ശനി നാലിലും, രാഹു മൂന്നിലും സ്ഥിതിചെയ്യുകയാൽ ഈ വർഷം പലതരം നേട്ടങ്ങൾ വന്നെത്തും. പ്രവർത്തന മേഖല വിപുലീകരിക്കാനാവും. പൊതുരംഗത്ത് സക്രിയമാവാനും ആദരം നേടാനും അവസരം ലഭിക്കും. തൊഴിൽ തേടുന്നവർക്ക് നാട്ടിൽ/ വിദേശത്ത് അവസരങ്ങൾ സംജാതമാകുന്നതാണ്. ഭൂമിയിൽ നിന്നും കൃഷി/ വാടക ഇത്യാദികളിലൂടെ ആദായം വന്നെത്തും. കൂട്ടുബിസിനസ്സിൽ വിജയിക്കാനാവും. ഉപജാപം, ദുഷ്പ്രേരണകൾ എന്നിവകളെ തുച്ഛീകരിച്ചുകൊണ്ടു മുന്നേറണം.
പുതിയ വീട് വെക്കാൻ തടസ്സങ്ങൾ ഉണ്ടാവും. നാലിലെ ശനി/ കണ്ടകശനി കാലതാമസം സൃഷ്ടിക്കുന്നതാണ്. സെക്കൻഹാൻഡ് വാഹനം വാങ്ങാനിടയുണ്ട്. പ്രണയാനുഭവം ജീവിതത്തെ മാറ്റിമറിക്കാം. അവിവാഹിതർക്ക് വിവാഹ ജീവിതത്തിൽ പ്രവേശിക്കാൻ ഏഴാംഭാവത്തിലെ വ്യാഴം വഴിയൊരുക്കും. മൂന്നാം ഭാവത്തിലെ രാഹു കടബാധ്യതകൾ പരിഹരിക്കാനുള്ള സാഹചരം രൂപപ്പെടുത്തുന്നതാണ്. ചിങ്ങം, കന്നി, തുലാം, കുംഭം, മേടം, ഇടവം എന്നീ മാസങ്ങൾക്ക് മേന്മയേറും.
Also Read: ചിങ്ങ മാസത്തെ സമ്പൂർണ്ണ നക്ഷത്രഫലം, അശ്വതി മുതൽ രേവതി വരെ
പൂരാടം
ഗ്രഹനില പൊതുവേ അനുകൂലമായിട്ടുള്ള വർഷമാണ്. ജീവിതത്തിൽ മുന്നേറാൻ അവസരം ഒരുങ്ങും. എന്നാൽ കണ്ടകശ്ശനിക്കാലം ആകയാൽ തടസ്സങ്ങളെ അതിജീവിക്കേണ്ടി വരുന്നതാണ്. ജോലി തേടുന്നവർക്ക് കഴിവിനൊത്ത ഉപജീവന മാർഗം തെളിയും. സ്വന്തം ബിസിനസ്സിൽ വിപുലീകരണം സാധ്യമാകും. ആവശ്യമായ ബാങ്ക് വായ്പകൾ ലഭിക്കുന്നതാണ്. പുതിയ വീട് നിർമ്മിക്കാൻ തടസ്സങ്ങൾ ഉണ്ടായിക്കൊണ്ടേയിരിക്കും.
മനം മടുക്കാം. അതിനാൽ തുടർ ശ്രമങ്ങൾ അനിവാര്യമാണ്. വാഹനം ഉപയോഗിക്കുന്നവർ കൂടുതൽ ജാഗ്രത കാട്ടണം. അറ്റകുറ്റപ്പണികൾ ആവർത്തിക്കുന്നതാണ്. രോഗക്ലേശിതർക്ക് പുനർ ചികിൽസയിലൂടെ ആരോഗ്യം വീണ്ടെടുക്കാൻ കഴിഞ്ഞേക്കും. ഏഴിലെ വ്യാഴം അനുരാഗ ഭാവങ്ങളെ പുഷ്കലമാക്കും. ദാമ്പത്യത്തിൽ പ്രവേശിക്കാനാവും. ഗാർഹിക ജീവിതത്തിൽ സംതൃപ്തി പ്രതീക്ഷിക്കാം. വിദേശയാത്ര സാധ്യതയാണ്.
Also Read: ഓഗസ്റ്റ് മാസത്തെ സമ്പൂർണ നക്ഷത്രഫലം, അശ്വതി മുതൽ രേവതിവരെ
ഉത്രാടം
ധനുക്കൂറും മകരക്കൂറുമായി വരുന്നു, ഉത്രാടം നക്ഷത്രം. പൊതുവേ പറഞ്ഞാൽ വ്യാഴാനുകൂല്യം ഉള്ളതിനാൽ ഉത്രാടം ഒന്നാം പാദത്തിൽ / ധനുക്കൂറിൽ ജനിച്ചവർക്ക് ഈയ്യാണ്ട് അഭീഷ്ടങ്ങൾ നിറവേറപ്പെടുന്നതാണ്. പുതിയ ജോലിയിൽ പ്രവേശിക്കാനാവും. രാഷ്ട്രീയത്തിലൂടെ അധികാരലബ്ധി കൈവരും. പാർട്ണർഷിപ്പ് ബിസിനസ്സിൽ ലാഭം ഉയരുന്നതാണ്. കാലത്തിൻ്റെ മാറ്റം തിരിച്ചറിഞ്ഞ് സ്വയം മാറാനുള്ള മനസ്സുണ്ടാവും. കണ്ടകശനിക്കാലമാകയാൽ ചില തടസ്സങ്ങൾ ലക്ഷ്യത്തെ പിന്നോട്ടു വലിക്കാനിടയുണ്ട്. അക്കാര്യം എപ്പോഴും ഓർമ്മിക്കണം.
Also Read: ശുക്രൻ കർക്കടകം, ചിങ്ങം രാശികളിലേക്ക്; അശ്വതി മുതൽ രേവതി വരെ
മകരക്കൂറുകാർക്ക്, അധ്വാനഭാരം കൂടിയേക്കാം. സംരംഭങ്ങൾ സമാരംഭിക്കാൻ പലതരം കടമ്പകൾ കടക്കേണ്ടി വന്നേക്കും. ഗൃഹനിർമ്മാണം/ ജീർണ്ണോദ്ധാരണം സാധ്യമാകുന്നതാണ്. മൂന്നാം ഭാവത്തിലെ ശനി മെല്ലെയാണെങ്കിലും സ്ഥിരവളർച്ചക്ക് വഴിതുറന്നു തരും. പ്രണയികൾ വിഘ്നങ്ങളെ നേരിടും. വേർപിരിയലുകൾ വിഷമമുണ്ടാക്കും. വരുമാന മാർഗം ഉയരുമെങ്കിലും നിക്ഷേപ സമാഹരണം സാധ്യമായേക്കില്ല.
Read More: നിങ്ങളുടെ ജീവിതപങ്കാളി എങ്ങനെയുള്ള ആളാവും?
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.