scorecardresearch

വർഷഫലം: വിശാഖക്കാർക്ക് വീട്ടിൽ സമാധാനം കുറയും, അനിഴക്കാർക്ക് ഗൃഹനിർമ്മാണത്തിന് തടസം, തൃക്കേട്ടക്കാർക്ക് വിവാഹ തീരുമാനം നീളും

Malayalam New Year Prediction: വിശാഖം, അനിഴം, തൃക്കേട്ട എന്നീ നക്ഷത്രങ്ങളിൽ ജനിച്ചവരുടെ വര്‍ഷ ഫലം എങ്ങിനെയെന്ന് ശ്രീനിവാസ് അയ്യർ എഴുതുന്നു

Malayalam New Year Prediction: വിശാഖം, അനിഴം, തൃക്കേട്ട എന്നീ നക്ഷത്രങ്ങളിൽ ജനിച്ചവരുടെ വര്‍ഷ ഫലം എങ്ങിനെയെന്ന് ശ്രീനിവാസ് അയ്യർ എഴുതുന്നു

author-image
S. Sreenivas Iyer
New Update
Dream House

Source: Freepik

വിശാഖം

തുലാം - വൃശ്ചികം രാശികളിലായി വരുന്ന നക്ഷത്രമാണ് വ്യാഴം. തുലാക്കൂറുകാർക്ക് കൂടുതൽ അനുകൂലമായ സാഹചര്യം സംജാതമാകുന്നതാണ്. ഭാഗ്യപുഷ്ടിയുണ്ടാവും. തൊഴിൽ മുന്നേറ്റം വരും. ബാങ്കിൽ നിന്നും വായ്പ ലഭിക്കുന്നതാണ്. ചിട്ടി, നറുക്കെടുപ്പ്, ഇൻഷ്വറൻസ് മുതലായവയിൽ നിന്നും പണവരവ് ഉണ്ടാവും. വിദ്യാഭ്യാസാർത്ഥം അന്യദേശവാസം പ്രതീക്ഷിക്കാം. പ്രവാസികളുടെ തൊഴിൽ പ്രശ്നങ്ങൾ പരിഹൃതമാവും. 

Advertisment

അഞ്ചാം ഭാവത്തിലെ രാഹു ചിലപ്പോൾ ആശയക്കുഴപ്പം സൃഷ്ടിക്കും. വേണോ വേണ്ടയോ എന്ന ചിന്തയിൽ വലയാം. ഫ്ളാറ്റ് വാങ്ങാൻ ശ്രമം തുടങ്ങിയേക്കും. നാട്ടിലെ വസ്തുവിൽക്കാൻ തടസ്സങ്ങൾ വന്നെത്തും. വൃശ്ചികക്കൂറുകാർക്ക് ഗൃഹത്തിൽ സമാധാനം കുറയുന്നതാണ്. വാടകവീട് മാറാനിടയുണ്ട്. മക്കളുടെ ശാഠ്യശീലങ്ങൾ വിഷമിപ്പിച്ചേക്കും.  ബന്ധുക്കളുമായി വിരോധിക്കാം. സ്വാശ്രയ തൊഴിലിൽ മുന്നേറ്റം മെല്ലെയാവും. അനുരാഗം മൊട്ടിടാൻ സാഹചര്യം ഉണ്ടായേക്കും.

Also Read:ചിങ്ങ മാസത്തെ സമ്പൂർണ്ണ നക്ഷത്രഫലം, അശ്വതി മുതൽ രേവതി വരെ

അനിഴം

എട്ടാമെടത്തിലും ഒമ്പതാമെടത്തിലുമായി വ്യാഴം സഞ്ചരിക്കുന്നു. നാലിൽ രാഹുവും അഞ്ചിൽ ശനിയും വർഷം മുഴുവനും ഉണ്ട്. അതിനാൽ ഗുണം കുറഞ്ഞും ദോഷം അല്പം  കൂടുതലായും അനുഭവപ്പെടുന്ന വർഷമാണിത്. അനായാസമായി നേടേണ്ടവ പ്രയത്നത്തിലൂടെ മാത്രമായിരിക്കും കരഗതമാവുക. കടം വാങ്ങി ബിസിനസ്സിൽ നിക്ഷേപിക്കുന്നത് പ്രയോജനം ചെയ്യില്ല. അന്യനാട്ടിൽ പഠനം /  തൊഴിൽ ഇവയ്ക്ക് അവസരം സംജാതമാകും. 

Also Read: ഓഗസ്റ്റ് മാസത്തെ സമ്പൂർണ നക്ഷത്രഫലം, അശ്വതി മുതൽ രേവതിവരെ

യാഥാർത്ഥ്യങ്ങൾ മനസ്സിലാക്കാതെ സ്വപ്നത്തിൽ ജീവിക്കും. വിശ്വസ്തരെന്ന് കരുതിയവർ ഉപജാപം നടത്തുന്നതിന് നേതൃത്വം വഹിക്കാം. പ്രാധാന്യമുള്ള രേഖകൾ/ പ്രമാണങ്ങൾ തുടങ്ങിയവ നഷ്ടപ്പെടാനിടയുണ്ട്. ഗൃഹനിർമ്മാണത്തിന് പണം കണ്ടെത്താൻ വിഷമിക്കും. വാഹനം ഉപയോഗിക്കുന്നതിൽ ജാഗ്രത കുറയരുത്. അർഹതയുള്ള വിവാഹബന്ധം ലഭിക്കാനായി അന്വേഷണം തുടരേണ്ടതുണ്ട്. സാമ്പത്തിക അച്ചടക്കം അനിവാര്യമാണ്.

Advertisment

തൃക്കേട്ട

വ്യാഴം അഷ്ടമ നവമഭാവങ്ങളിലാണ്. കണ്ടകശനിദോഷമില്ല. നാലാമെടത്ത് രാഹു സഞ്ചരിക്കുന്നു. ഭാഗ്യാനുഭവങ്ങൾ ചിലപ്പോൾ മറഞ്ഞും ഇടയ്ക്ക് തെളിഞ്ഞും വന്നെത്തും. വെല്ലുവിളികൾ നിറഞ്ഞ ചുമതലകൾ ധൈര്യപൂർവ്വം ഏറ്റെടുക്കും. അന്യനാട്ടിൽ പഠിപ്പിനനുസരിച്ചുള്ള ജോലി ലഭിക്കാനിടയുണ്ട്. വൈകിയാണെങ്കിലും കഴിവുകൾ മറ്റുള്ളവർ മനസ്സിലാക്കും. കുടുംബത്തിൽ നിന്നും സ്വീകാര്യത കൈവരുന്നതാണ്. സ്വന്തമായി കമ്പനി/ സ്ഥാപനം തുടങ്ങാൻ ആഗ്രഹിക്കുന്നവർക്കും അവസരം സിദ്ധിക്കും. 

Also Read:ശുക്രൻ കർക്കടകം, ചിങ്ങം രാശികളിലേക്ക്; അശ്വതി മുതൽ രേവതി വരെ

നാലാമെടത്തിൽ രാഹു സഞ്ചരിക്കുകയാൽ മനശ്ശക്തി ചിലപ്പോൾ ക്ഷീണിക്കാം. വീടുവാങ്ങുക/വീടുനിർമ്മിക്കുക തുടങ്ങിയവയിൽ തടസ്സങ്ങൾ വരുന്നതാണ്. വാഹനത്തിൻ്റെ കാര്യത്തിലും ഇതുതന്നെയാവും ഒട്ടൊക്കെ അനുഭവം. മക്കളുടെ പ്രവർത്തനങ്ങൾ ദുരൂഹമായി തോന്നാം. തന്മൂലം വിഷമിച്ചേക്കും. അനുരാഗികൾക്കിടയിൽ കൂടുതൽ ഹൃദയൈക്യം വരുന്നതാണ്. വിവാഹ തീരുമാനം നീളുന്നതായിരിക്കും. ചിങ്ങം, കന്നി, ധനു, മകരം, മേടം, കർക്കടകം എന്നീ മാസങ്ങൾ കൂടുതൽ ശുഭഫലങ്ങൾ നൽകും.

Read More:നിങ്ങളുടെ ജീവിതപങ്കാളി എങ്ങനെയുള്ള ആളാവും?

Horoscope Astrology

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: