scorecardresearch

Mars Transit 2024: ചൊവ്വ ഇടവം രാശിയിൽ, മകം മുതൽ തൃക്കേട്ട വരെ

Mars In Idavam Rashi 2024: മേടക്കൂറ് മുതൽ മീനക്കൂറ് വരെയുള്ള പന്ത്രണ്ട് കൂറുകളിൽ വരുന്ന മകം മുതൽ തൃക്കേട്ട വരെയുള്ള 9 നക്ഷത്രങ്ങളിൽ ജനിച്ചവർക്ക് ചൊവ്വയുടെ ഇടവം രാശിയിലെ സഞ്ചാരം സൃഷ്ടിക്കുന്ന അനുഭവങ്ങൾ ചുവടെ വിശദമായി വിശകലനം ചെയ്യുന്നു

Mars In Idavam Rashi 2024: മേടക്കൂറ് മുതൽ മീനക്കൂറ് വരെയുള്ള പന്ത്രണ്ട് കൂറുകളിൽ വരുന്ന മകം മുതൽ തൃക്കേട്ട വരെയുള്ള 9 നക്ഷത്രങ്ങളിൽ ജനിച്ചവർക്ക് ചൊവ്വയുടെ ഇടവം രാശിയിലെ സഞ്ചാരം സൃഷ്ടിക്കുന്ന അനുഭവങ്ങൾ ചുവടെ വിശദമായി വിശകലനം ചെയ്യുന്നു

author-image
S. Sreenivas Iyer
New Update
Horoscope | Astrology

Mars In Idavam Rashi 2024 Star Predictions

2024 ജൂലൈ 12 ന് (1199 മിഥുനം 28 ന്)  ചൊവ്വ (Mars) മേടം രാശിയിൽ നിന്നും ഇടവം രാശിയിലേക്ക് സംക്രമിക്കുന്നു. ഓഗസ്റ്റ് 26 (1200 ചിങ്ങം  10) വരെ, ഏതാണ്ട് 45 ദിവസങ്ങൾ,  ചൊവ്വ ഇടവം രാശിയിൽ തുടരും. ഇടവം രാശിയിൽ കാർത്തിക, രോഹിണി, മകയിരം എന്നീ മൂന്നു നക്ഷത്ര മണ്ഡലങ്ങളുണ്ട്. അവയിലൂടെയാവും കുജൻ്റെ യാത്ര. ജൂലൈ 27 വരെ കാർത്തികയിലും ആഗസ്റ്റ് 17 വരെ രോഹിണിയിലും അതിനുശേഷം മകയിരം നക്ഷത്രത്തിലുമായി ചൊവ്വ സഞ്ചരിക്കുന്നു. 

Advertisment

ഇടവം രാശി ചൊവ്വയുടെ 'സമൻ' ആയി കരുതപ്പെടുന്ന ശുക്രൻ്റെ സ്വക്ഷേത്രമാണ്. അവിടെ ചൊവ്വയുടെ ബന്ധുവായ വ്യാഴം സഞ്ചരിക്കുന്നു. ജ്യോതിഷ ഭാഷയിൽ ഇതിനെ 'ഗുരുമംഗല യോഗം'  എന്നാണ് വിശേഷിപ്പിക്കുക. (ഗുരു = വ്യാഴം, മംഗലൻ = ചൊവ്വ). ചൊവ്വയുടെ കാഠിന്യത്തെ ഒരു പരിധി വരെ കുറയ്ക്കാൻ ഗുരുവിന് കഴിയുന്നതാണ്. അതിനാൽ ഇടവം രാശിയിൽ ചൊവ്വ സഞ്ചരിക്കുമ്പോൾ ഏതൊക്കെ കൂറുകളിൽ ജനിച്ചവർക്കാണോ, പ്രതികൂലത വരിക, ആ ദോഷം അത്ര കഠിനമാവില്ലെന്ന് ചുരുക്കം. ഇക്കാര്യം പ്രത്യേകം ഓർമ്മിക്കേണ്ടതുണ്ട്. 

ചൊവ്വ അഥവാ കുജൻ ഗോചരസഞ്ചാരത്തിൽ അനുകൂലമാവുന്നത് 3, 6, 11 എന്നീ കൂറുകളിൽ ജനിച്ചവർക്ക് മാത്രമാണ്. അതായത് ചൊവ്വ ഇടവം രാശിയിൽ സഞ്ചരിക്കുമ്പോൾ ഇടവം 3,6,11 രാശികളായി വരുന്ന മീനം, ധനു, കർക്കിടകം എന്നീ കൂറുകളിൽ ജനിച്ചവർക്കാണ്. അവർക്കാണ് ഇടവച്ചൊവ്വ ഉന്നതമായ ഗുണാനുഭവങ്ങൾ സമ്മാനിക്കുന്നത്.

ജന്മം, എട്ട്, പന്ത്രണ്ട് എന്നിങ്ങനെ മൂന്ന് രാശികളിൽ ചൊവ്വ സഞ്ചരിക്കുമ്പോഴാവും ദോഷഫലങ്ങൾ കൂടുതലായി വരിക. അതായത് ചൊവ്വ സഞ്ചരിക്കുന്ന ഇടവം രാശി കൂറായി വരുന്ന ഇടവക്കൂറുകാർക്കും, ഇടവം രാശി എട്ടാമെടമായി വരുന്ന  തുലാക്കൂറുകാർക്കും, ഇടവം രാശി പന്ത്രണ്ടാമെടമായി വരുന്ന മിഥുനക്കൂറുകാർക്കും ദോഷാനുഭവങ്ങൾ അധികമായിരിക്കും എന്ന് സാരം. മറ്റുള്ള ആറ് കൂറുകാർക്ക് ഗുണവും ദോഷവും ഏറിയും കുറഞ്ഞും അനുഭവപ്പെടുന്നതാണ്. 

Advertisment

ചിങ്ങക്കൂറ് മുതൽ വൃശ്ചികക്കൂറ് വരെയുള്ള നാലു കൂറുകളിൽ വരുന്ന മകം മുതൽ തൃക്കേട്ട വരെയുള്ള 9 നക്ഷത്രങ്ങളിൽ ജനിച്ചവർക്ക് ചൊവ്വയുടെ ഇടവം രാശിയിലെ സഞ്ചാരം സൃഷ്ടിക്കുന്ന അനുഭവങ്ങൾ ചുവടെ വിശദമായി വിശകലനം ചെയ്യുന്നു.

ചിങ്ങക്കൂറിന് (മകം, പൂരം, ഉത്രം ഒന്നാം പാദം)

പത്താം ഭാവത്തിലായാണ് ചൊവ്വ സഞ്ചരിക്കുന്നത്. മുഖ്യമായും കർമ്മരംഗം ബാധിക്കപ്പെടാം. പ്രതീക്ഷിച്ച ലോണോ മറ്റു ധനസഹായമോ വൈകാനിടയുണ്ട്. പുതുസംരംഭങ്ങൾ തുടങ്ങാൻ കാലാനുകൂലത ഇല്ല. നിലവിലെ തൊഴിൽ ഉപേക്ഷിച്ചിട്ട് പുതുതൊഴിൽ തേടുന്നതും ആശാസ്യമാവില്ല. സ്ഥാനക്കയറ്റം പ്രതീക്ഷിച്ചവർക്ക് അനർഹർക്ക് ആ പദവിയിലേക്ക് കയറ്റം കിട്ടുന്നതു കണ്ടു സങ്കടപ്പെടേണ്ട സ്ഥിതി വരാം. രാഷ്ട്രീയ പ്രവർത്തകരുടെ സ്വാധീനം താത്കാലികമായി കുറഞ്ഞെന്നുവരാം. മത്സരങ്ങളിൽ പരാജയത്തിൻ്റെ കയ്പുനീർ കുടിക്കപ്പെടാം. വീടുമാറ്റത്തിന് സാധ്യതയുണ്ട്. തീർത്ഥാടനങ്ങൾക്കുള്ള ശ്രമം നീട്ടിവെക്കേണ്ട സ്ഥിതിയുണ്ടാവാം. ആരോഗ്യപരമായി ജാഗ്രത വേണം.

കന്നിക്കൂറിന് (ഉത്രം 2,3,4 പാദങ്ങൾ, അത്തം, ചിത്തിര 1,2 പാദങ്ങൾ)

ചൊവ്വ എട്ടാമെടമായ മേടം രാശിയിൽ നിന്നും ഒമ്പതാം രാശിയിലേക്ക് വരുന്നു. കുറച്ചൊക്കെ അനുകൂലത പ്രതീക്ഷിക്കാം. ഒമ്പതിലെ വ്യാഴത്തിനൊപ്പം ചേരുകയാൽ വ്യാഴം നൽകുന്ന ഗുണഫലങ്ങൾ കുറെശ്ശൊന്ന് മന്ദീഭവിക്കാം.  പ്രതീക്ഷകൾ നിറവേറാൻ താമസമുണ്ടാവും. പിതാവിൻ്റെ ആരോഗ്യസ്ഥിതി ബാധിക്കപ്പെടാം. ദൈവീക കാര്യങ്ങളും ഉപാസനാദികളും തടസ്സപ്പെടാനിടയുണ്ട്. തീർത്ഥാടനാദികൾ മാറ്റിവെച്ചേക്കാം. പൈതൃക സ്വത്ത് സംബന്ധിച്ച തർക്കങ്ങൾക്കും സാധ്യതയുണ്ട്. സഹായ വാഗ്ദാനങ്ങൾ പിൻവലിക്കപ്പെടാം. തൊഴിൽ രംഗത്ത് പുരോഗതി പതുക്കെയാവും. വിയർപ്പൊഴുക്കി നേടിയ വിജയത്തിന് തിളക്കം കുറവായി തോന്നും. ഭാവി സംബന്ധിച്ച് തെറ്റായ തീരുമാനങ്ങൾ കൈക്കൊണ്ടെന്ന് വരാവുന്നതാണ്.

തുലാക്കൂറിന് (ചിത്തിര 3,4 പാദങ്ങൾ, ചോതി, വിശാഖം 1,2,3 പാദങ്ങൾ)

ചൊവ്വയുടെ കാഠിന്യം ഏറ്റവും കൂടുതൽ വരുന്ന ഭാവങ്ങളിലൊന്ന് എട്ടാമെടമാണ്. തുലാക്കൂറുകാരുടെ എട്ടാമെടമായ ഇടവം രാശിയിലാണ് ചൊവ്വയുടെ സഞ്ചാരം. അകാരണമായ ഭയപ്പാടുകൾ ഉണ്ടാവും. ദുസ്സ്വപ്നങ്ങൾ കാണും. ശത്രുക്കളുടെ ഉപദ്രവം വർദ്ധിക്കുന്നതായി അനുഭവപ്പെടാം. കർമ്മരംഗത്ത് ദുർഘടത്വമേറും.  വാക്കുറപ്പിച്ചിരുന്ന ഭൂമി വ്യാപാരം മുടങ്ങാനിടയുണ്ട്. ചെലവ് അധികരിക്കാം. സഹോദരരുടെ പിന്തുണ കുറയുന്നതായി തോന്നും. മുൻപ് സുലഭമായിരുന്നവ ഇപ്പോൾ ദുർലഭമായി അനുഭവപ്പെടും. വീഴ്ച, അപകടം ഇവ സാധ്യതകളാണ്. വാഹനം, അഗ്നി, വൈദ്യുതി, യന്ത്രം എന്നിവ കൈകാര്യം ചെയ്യുന്നതിൽ ഏറ്റവും ശ്രദ്ധയുണ്ടാവണം. കടബാധ്യതകൾ വലയ്ക്കുന്നതാണ്. ആരോഗ്യപരിപാലന ത്തിൽ ജാഗ്രത അനിവാര്യം.

വൃശ്ചികക്കൂറിന് (വിശാഖം നാലാം പാദം, അനിഴം, തൃക്കേട്ട)

ഏഴാമെടത്തിലാണ് ചൊവ്വ സഞ്ചരിക്കുന്നത്. ഏഴാമെടം മുഖ്യമായും വിവാഹം, പ്രണയം, ദാമ്പത്യം തുടങ്ങിയ ഭാവങ്ങളെ സൂചിപ്പിക്കുന്നു. അവയെ വിപരീതമായി ബാധിക്കുന്നു, ചൊവ്വ. പ്രണയത്തിൽ തടസ്സമോ തകർച്ചയോ സംഭവിക്കാം. അവിവാഹിതരുടെ വിവാഹാലോചനകൾക്കും താൽകാലികമായ വിളംബം ഭവിക്കാനിടയുണ്ട്. ഭാര്യാഭർത്താക്കന്മാർ അനൈക്യത്തിലാവാനും കലഹിക്കാനും സാധ്യത കാണുന്നു. കൂട്ടുബിസിനസ്സുകളിൽ സമ്മർദ്ദം ഉണ്ടാകും. പങ്കാളികൾ തമ്മിൽ അഭിപ്രായ ഭിന്നതകൾ ഉടലെടുക്കാം. വ്യാപാരയാത്രകളാൽ പറയത്തക്ക പ്രയോജനം ഉണ്ടായില്ലെന്ന് വരാം. വിദേശത്ത് പോകാൻ ആഗ്രഹിക്കുന്നവർക്ക് യാത്രാനുമതി വൈകുന്നതാണ്. പണമെടപാടുകളിൽ അമളി വരാം.

Read More

Astrology Horoscope

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: