/indian-express-malayalam/media/media_files/rL5NFrIjaMVQ7UM5jnhz.jpg)
നിങ്ങളുടെ ഇന്നത്തെ ദിവസം എങ്ങനെയെന്ന് പീറ്റര്‍ വിഡല്‍ എഴുതുന്നു
മേടം രാശി (മാർച്ച് 21 – ഏപ്രിൽ 20)
നിങ്ങൾക്ക് സമാധാനം നിലനിർത്താൻ ഇപ്പോൾ ഒരു മാർഗവുമില്ലായിരിക്കാം. തർക്കങ്ങളും പരുഷമായ വാക്കുകളും അനിവാര്യമായ സന്ദർഭങ്ങൾ ഉണ്ടെന്ന് അറിയുക. നിങ്ങൾ ആരുടെയെങ്കിലും പരിഹരിക്കേണ്ടി വരികയാണെങ്കിൽ ഇത് ഉപകാരപ്രദമാവും. ശരിയായ വ്യക്തികളെ നിങ്ങൾ കണ്ടെത്തുമെന്ന് നിങ്ങൾ ഉറപ്പിക്കേണ്ടതുണ്ട്.
ഇടവം രാശി (ഏപ്രിൽ 21 – മേയ് 21)
നിങ്ങളുടെ അഭിലാഷങ്ങളിൻമേലുള്ള നിങ്ങളുടെ കടുംപിടുത്തം വളരെയധികം സംഘർഷങ്ങൾക്ക് കാരണമാകാം. വിവിധ പ്രശ്‌നങ്ങൾ നിർബന്ധമായും ചെയ്യേണ്ട സമയമാണിതെന്നോ അല്ലെങ്കിൽ അവയിൽ നിങ്ങളുടെ സമയം ചെലവഴിക്കുന്നതാണ് നല്ലതെന്നോ നിങ്ങൾ കരുതുന്നുണ്ടോ? നിങ്ങൾക്ക് നന്നായി ചെയ്യാൻ കഴിയുമെങ്കിലും ജാഗ്രതയുടെ കാര്യത്തിൽ തെറ്റ് പറ്റാം.
മിഥുനം രാശി (മേയ് 22 – ജൂൺ 21)
ചന്ദ്രൻ ഇപ്പോൾ നിങ്ങൾക്ക് നേട്ടം നൽകുന്നു, കാരണം നിങ്ങളെപ്പോലെ ചിന്തിക്കാൻ അത് എല്ലാവരെയും നിർബന്ധിക്കുന്നു. പഴയ വഴികളിൽ തുടരുന്നവർ നിങ്ങളുടെ ബുദ്ധിയും സാഹചര്യത്തെക്കുറിച്ചുള്ള സഹജമായ ഗ്രാഹ്യവും ആർജിച്ച് മിടുക്കരാകും. എന്നാൽ നിങ്ങൾ ശരിക്കും ചെയ്യേണ്ടത് വിശാലമായ സാഹചര്യം പരിശോധിക്കുക എന്നതാണ്.
കർക്കിടകം രാശി (ജൂൺ 22 – ജൂലൈ 23)
അബോധാവസ്ഥയിൽ നിന്ന് വിചിത്രമായ ചിന്തകളും അവ്യക്തമായ പ്രതീക്ഷകളും യുക്തിരഹിതമായ ആകുലതകളും ഉണർത്തുകയാണ് കേതു എന്ന ആ ഗ്രഹം. ഒരു ബന്ധത്തെ നിശ്ചലതയിൽ നിന്ന് കരകയറ്റാൻ പണം കാരണമാകാം. എന്നാൽ ജോലിയുടെ കാര്യത്തിൽ നിങ്ങൾക്ക് അൽപ്പം അസ്വസ്ഥതയുണ്ടാകാം.
ചിങ്ങം രാശി (ജൂലൈ 24 – ഓഗസ്റ്റ് 23)
വിശ്രമത്തിന് സമാനമാണ് മാറ്റങ്ങളെന്ന് പറയപ്പെടുന്നു. നിങ്ങളുടെ ഗ്രഹാധിപനായ സൂര്യൻ മീനം രാശിയിലൂടെ സഞ്ചരിക്കുന്നു. ഭാരിച്ച ഉത്തരവാദിത്തങ്ങൾ ഒരു വശത്തേക്ക് മാറ്റിവച്ച് നിങ്ങളുടെ കാലുകൾക്ക് വിശ്രമം നല്‍കുക. എന്നിരുന്നാലും സാമ്പത്തിക കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തുക.
കന്നി രാശി (ഓഗസ്റ്റ് 24 – സെപ്റ്റംബർ 23)
ബുധന്റെ സ്ഥാനത്തിന് മാറ്റം വന്നതിനാല്‍ ജോലിഭാരം എളുപ്പമാക്കുന്നതിനുള്ള പുതിയ പദ്ധതികള്‍ നിങ്ങള്‍ ആവിഷ്കരിച്ചേക്കാം. ആളുകളെ വിലയിരുത്തുന്നതില്‍ നിങ്ങള്‍ക്ക് തെറ്റ് സംഭവിച്ചിട്ടുണ്ട്. അവരുമായുള്ള സഹകരണമാണ് നിങ്ങള്‍ക്ക് തിരിച്ചടിയായിരിക്കുന്നത്.
- MonthlyHoroscopeMarch 2025: മാർച്ച് മാസഫലം, അശ്വതി മുതൽ രേവതി വരെ
- ആദ്യാനുരാഗം മൊട്ടിടാം, പ്രണയം ഭാഗ്യം കൊണ്ടുവരാൻ സാധ്യത; ഈ 9 നാളുകാർ അറിയുക
- Mercury Transit 2025: ബുധൻ നീചാവസ്ഥയിൽ; ദോഷം ആർക്കൊക്കെ? അശ്വതി മുതൽ രേവതി വരെ
- നക്ഷത്രങ്ങളിൽ തെളിയുന്ന സ്ത്രീ മനസ്സ്-അശ്വതി മുതൽ ആയില്യംവരെ
തുലാം രാശി (സെപ്റ്റംബർ 24 – ഒക്ടോബർ 23)
അസാധാരണമായ അളവിലുള്ള ഗ്രഹ പ്രവർത്തനം നിങ്ങളെ ഒരു ഉറച്ച പാഠം പഠിപ്പിക്കുന്നു. അതായത് അസ്ഥിരമായ ഒന്നും പ്രവർത്തിക്കില്ല എന്ന പാഠം. കൂടുതൽ സ്ഥിരത കൈവരിക്കേണ്ട സമയമാണിത്. ഒരർത്ഥത്തിൽ, നിങ്ങൾ യഥാർത്ഥ ലോകത്തെ അഭിമുഖീകരിക്കേണ്ടതുണ്ട്.
വൃശ്ചികം രാശി (ഒക്ടോബർ 24 – നവംബർ 22)
ഒരു പ്രത്യേക ഇടപെടൽ അവസാനിപ്പിക്കുന്നതിനെക്കുറിച്ച് നിങ്ങൾ ചിന്തിക്കേണ്ട സമയം അതിവേഗം ആസന്നമായിരിക്കുന്നു. അന്തിമ തീരുമാനം എടുക്കുന്നതിനും വാർത്തകൾ പുറത്തറിയിക്കുന്നതിനും ഇപ്പോഴുള്ളതിനേക്കാൾ മികച്ച സമയമായിരിക്കാം വാരാന്ത്യം. എന്നാൽ അടുത്ത ആഴ്ച ഇതിലും മികച്ചതായിരിക്കുമെന്ന് നിങ്ങളിൽ ചിലർ തീരുമാനിച്ചേക്കാം.
ധനു രാശി (നവംബർ 23 – ഡിസംബർ 22)
ഒരു വിരൽ ഞൊടിയിൽ വേണ്ടതെല്ലാം കിട്ടുമെന്ന് നിങ്ങൾക്ക് തോന്നുന്നു. എന്തുകൊണ്ട് അങ്ങനെ ചിന്തിച്ചുകൂടാ? എന്നാലും ഇപ്പോൾ നിങ്ങൾക്ക് ഉൾക്കൊള്ളാവുന്ന ഒരു പാഠമുണ്ടെങ്കിൽ, അത് മറ്റുള്ളവരെ ആശ്രയിക്കാതെ നിങ്ങളുടെ ആശയങ്ങൾ സ്വയം പ്രാവർത്തികമാക്കാൻ തയ്യാറായിരിക്കണം എന്നതാണ്.
മകരം രാശി (ഡിസംബർ 23 – ജനുവരി 20)
ചന്ദ്രൻ വ്യാഴവുമായി വളരെ അടുത്ത ബന്ധത്തിലാണ്. ഇത് വന്യമായ ശുഭാപ്തിവിശ്വാസം മുതൽ അശ്രദ്ധമായ അമിതാവേശം വരെയുള്ള സാധ്യമായ നിരവധി വികാരങ്ങൾക്ക് കാരണമാകുന്നു. അമിത പ്രതീക്ഷകൾകൊണ്ടുള്ള ഒരേയൊരു അപകടസാധ്യത അവ യാഥാർത്ഥ്യത്തിൽ സാധ്യമായ കാര്യങ്ങൾക്ക് പുറത്തായിരിക്കാം എന്നതാണ്.
കുംഭം രാശി (ജനുവരി 21 – ഫെബ്രുവരി 19)
നിങ്ങൾ ഒരു കുംഭ രാശി വ്യക്തി ആണ്. അതിനാൽ നിങ്ങൾ അനുവദിക്കുന്നില്ലെങ്കിൽ ആർക്കും നിങ്ങളെ ഒരിടത്ത് തളയ്ക്കാനോ നിങ്ങളുടെ ആത്മവിശ്വാസം തകർക്കാനോ കഴിയില്ല. എന്നിരുന്നാലും, ഇപ്പോൾ നൽകിയിട്ടുള്ള ന്യായമായ ഇളവുകൾ ആ ശ്രമത്തിൽ നിന്ന് അവരെ തടയും. നിങ്ങളുടെ വിധിയും സമയവും നിർണായകമാണ്. നിങ്ങൾ ഒന്ന് മുറുകെപ്പിടിച്ച് നടക്കുമെന്ന് ഞാൻ കരുതുന്നു.
മീനം രാശി (ഫെബ്രുവരി 20 – മാർച്ച് 20)
നിങ്ങൾ ലക്ഷ്യത്തിൽ ശ്രദ്ധ പുലർത്തുന്നിടത്തോളം, ആഴ്‌ചയിൽ നിങ്ങൾക്ക് നല്ല തുടക്കം ലഭിക്കും. ദിവസങ്ങൾ കടന്നുപോകുമ്പോൾ, പ്രകോപനത്തിന്റെയോ സമ്മർദ്ദത്തിന്റെയോ നിമിഷങ്ങളിൽ പൊട്ടിപ്പുറപ്പെടുന്ന രഹസ്യ ആശങ്കകളും നിരാശാജനകമായ ചിന്തകളും നിരീക്ഷിക്കുക. നിങ്ങൾക്ക് ഉറപ്പ് വേണമെങ്കിൽ സുഹൃത്തുക്കളോടും നന്നായി അറിയാവുന്നവരോടും സംസാരിക്കുക.
Read More
- നക്ഷത്രങ്ങളിൽ തെളിയുന്ന സ്ത്രീ മനസ്സ്-മകം മുതൽ തൃക്കേട്ടവരെ
- Saturn Transit 2025: 2025ലെ ശനിയുടെ രാശി മാറ്റം; കണ്ടക ശനി, ഏഴര ശനി, അഷ്ടമ ശനി ആർക്കൊക്കെ?
- കുംഭ മാസത്തെ നക്ഷത്രഫലം, അശ്വതി മുതൽ രേവതിവരെ
- പ്രണയ സൗരഭ്യം വേഗം തേടിവരും, മനസിനിണങ്ങിയ ജീവിത പങ്കാളിയെ കണ്ടെത്തും; 8 നാളുകാരുടെ പ്രണയഫലം
- അശ്വതിക്കാർക്ക് ഇണങ്ങുന്ന കാമുകിയെ കണ്ടുമുട്ടാനാവും, ഭരണിക്കാർ ഏതു നിമിഷവും പ്രണയത്തിൽ വീഴാം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.