/indian-express-malayalam/media/media_files/2025/02/24/love-ashwathy-ga-04-105291.jpg)
അശ്വതി: അശ്വതി മേടക്കൂറിൽ വരുന്ന നക്ഷത്രമാണ്. പ്രണയത്തെയും ദാമ്പത്യത്തെയും സൂചിപ്പിക്കുന്ന ഏഴാമെടം തുലാം രാശിയാണ്. അതിൻ്റെ അധിപൻ ശുക്രൻ ആണ്. അതിനാൽ പ്രണയത്തിൻ്റെ പരാഗങ്ങൾ ഇവരുടെ ഹൃദയ പുഷ്പത്തിൽ എളുപ്പം വന്നുവീഴും. മേടം രാശിയുടെ അധിപൻ ചൊവ്വയും തുലാം രാശിയുടെ അധിപൻ ശുക്രനും സമന്മാരാണ്.
/indian-express-malayalam/media/media_files/2025/02/24/love-ashwathy-ga-05-238024.jpg)
അശ്വതി: രൂപം, വയസ്സ്, വിദ്യാഭ്യാസം, തൊഴിൽ എന്നിവയിൽ തനിക്ക് ഇണങ്ങുന്നതായ കാമുകിയെ / കാമുകനെ ഇവർക്ക് എളുപ്പം കണ്ടുമുട്ടാനാവും. ചൊവ്വയാണ് കൂറിൻ്റെ അധിപൻ എന്നതിനാൽ ചൊവ്വയുടെ ആധിപത്യ ശീലം (Dominating Nature) ആണായാലും പെണ്ണായാലും ഇവരിൽ സഹജമായിരിക്കും.
/indian-express-malayalam/media/media_files/2025/02/24/love-ashwathy-ga-03-746488.jpg)
അശ്വതി: അശ്വതി പുരുഷ നക്ഷത്രം എന്ന വിഭാഗത്തിൽ വരുന്നു. അശ്വതിയുടെ നക്ഷത്രമൃഗം ആൺകുതിരയാണ്. നക്ഷത്ര വൃക്ഷമാകട്ടെ കാഞ്ഞിരവും. പുരുഷൻ്റെ ഞാനെന്ന ഭാവവും, കുതിരയുടെ പ്രവർത്തനത്തിലെ അതിവേഗശീലവും കാഞ്ഞിരത്തിൻ്റെ കയ്പൻ സ്വഭാവവും ഇവരെ പ്രണയത്തിലും ഗാർഹസ്ഥ്യത്തിലും പരാജയപ്പെടുത്തും. ഇവർ ദാമ്പത്യത്തെ ഒരു മത്സരമായി കാണാനിടയുണ്ട്. പ്രണയം ഉണ്ടായാലും ഇവരുടെ 'ഭരിക്കാൻ പിറന്നവർ' എന്ന മനോഭാവം പ്രണയത്തെ ശുഷ്കമാക്കും. ദാമ്പത്യത്തിൽ ഏർപ്പെട്ടാലും പിരിയാൻ സാധ്യത ഏറെയാണ്. തുടർന്നാലോ? സ്നേഹം അഭിനയിക്കും. അശ്വതിക്കാർക്ക് ഏപ്രിൽ തൊട്ട് ജൂലായ് വരെ അനുരാഗത്തിൻ്റെ പരാഗങ്ങൾ നെഞ്ചേറ്റാനാവും. അതിനു മുന്നിലെ മാസങ്ങളിൽ നിലവിലെ ബന്ധം ഉള്ളുപൊള്ളയാണെന്ന ഉൾവിളി തോന്നാൻ ഇടയുണ്ട്. കയ്പുരസം വെറുതെ കുടിക്കാൻ ആരാഗ്രഹിക്കും?
/indian-express-malayalam/media/media_files/2025/02/24/love-ashwathy-ga-06-654104.jpg)
ഭരണി: ചൊവ്വ ഭരിക്കുന്ന മേടക്കൂറിൽ വരുന്ന നക്ഷത്രമാണ് ഭരണി. എന്നാൽ ഭരണിയുടെ നക്ഷത്രനാഥൻ പ്രണയത്തിൻ്റെ പരദേവതയായ ശുക്രനാകുന്നു. കാമുകനെ/ കാമുകിയെ സൂചിപ്പിക്കുന്ന ഏഴാമെടം തുലാം രാശി. അതാകട്ടെ ശുക്രൻ്റെ സ്വക്ഷേത്രവും. അതിനാൽ പ്രണയത്തിൻ്റെ ശ്രീകോവിൽ ഉള്ളിൽ പണിഞ്ഞുവെച്ച് അവിടെ പ്രതിഷ്ഠിക്കാൻ പ്രണയിയെ ഹൃദയപൂർവ്വം കാത്തിരിക്കുന്ന ശീലം കൗമാരത്തിൽ തന്നെ ഇവരിൽ മൊട്ടിടും.
/indian-express-malayalam/media/media_files/2025/02/24/love-ashwathy-ga-02-983854.jpg)
ഭരണി: മനുഷ്യഗണക്കാരാകയാൽ എന്തിലുമെന്ന പോലെ പ്രണയത്തിലും വേഗം ഇണങ്ങാൻ ഇവർക്ക് സാധിക്കുന്നതാണ്. മധുരവാക്കുകൾ പറയും. കലകളിലുള്ള താല്പര്യം കൂടിയാവുമ്പോൾ പ്രണയത്തിൻ്റെ അന്തരീക്ഷം സ്വാഭാവികമായി വിരിഞ്ഞുവരും. നെല്ലിയാണ് നക്ഷത്രവൃക്ഷം. ആദ്യം കയ്പും ചവർപ്പും അനുഭവപ്പെട്ടാലും പ്രണയത്തിൻ്റെ നെല്ലിക്ക മധുരമുള്ളതാവും. ആരോഗ്യകരമായ ദാമ്പത്യത്തിന് അടിത്തറപാകും.
/indian-express-malayalam/media/media_files/2025/02/24/love-ashwathy-ga-01-339612.jpg)
ഭരണി: ശുക്രൻ ഉച്ചനാകയാൽ പ്രണയ ദേവതകൾ ഇപ്പോൾ ഭരണിയുടെ ചുറ്റും നൃത്തം ചവിട്ടുന്നുണ്ട്. ഏതു നിമിഷവും പ്രണയ നക്ഷത്രം ഹൃദയാകാശത്തിൽ ഉദിക്കാം. വർഷപ്പകുതിവരെ ആ സാധ്യത നിലനിൽക്കും. പിന്നെ മനസ്സ് മാറാനിടയുണ്ട്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us