/indian-express-malayalam/media/media_files/GPkEQGI1o0LEpo3p0e6J.jpg)
നിങ്ങളുടെ ഇന്നത്തെ ദിവസം എങ്ങനെയെന്ന് പീറ്റര്‍ വിഡല്‍ എഴുതുന്നു
മേടം രാശി (മാർച്ച് 21 – ഏപ്രിൽ 20)
കഠിനാധ്വാനം ഒരു പരിധിവരെ അനിവാര്യമാണെന്ന് തോന്നുന്നു, അതിനാൽ അത് ചെയ്യുന്ന ആളുകളോട് അസൂയപ്പെടരുത്. അഭിലാഷങ്ങളുമായി മുന്നോട്ട് പോകുന്നതിനും ലഭ്യമായ സമയത്ത് നിങ്ങൾക്ക് കഴിയുന്നത്ര നേട്ടങ്ങൾ കൈവരിക്കുന്നതിനും ചാന്ദ്ര സ്വാധീനം പരമാവധി പ്രയോജനപ്പെടുത്തുക. കഴിഞ്ഞ രണ്ടാഴ്ചകളിലോ മറ്റോ നടന്ന സംഭവങ്ങളെത്തുടര്‍ന്ന് ഒരു അടുത്ത സുഹൃത്ത് നിങ്ങളെ നിസാരമായി കാണുന്നത് വേദനാജനകമാണ്.
ഇടവം രാശി (ഏപ്രിൽ 21 – മേയ് 21)
അടുത്ത ആറ് ദിവസങ്ങൾ കൂടുതല്‍ ശ്രദ്ധപുലര്‍ത്തേണ്ട ആവശ്യമുണ്ട്. കൂടാതെ ആഴ്ചയുടെ മധ്യത്തോടെ ആശയവിനിമയത്തിന്റെ ഗ്രഹമായ ബുധൻ വളരെ അനുകൂലമായിരിക്കും. തടഞ്ഞുവച്ചിരിക്കുന്ന പദ്ധതികളും ക്രമീകരണങ്ങളും വാരാന്ത്യത്തോടെ നടക്കുമെന്നാണ് തോന്നുന്നത്. വൈകാരികമായ കാര്യങ്ങള്‍ മറ്റുള്ളവരുമായി പങ്കു വയ്ക്കുക.
മിഥുനം രാശി (മേയ് 22 – ജൂൺ 21)
എല്ലാവരും ആത്മാർത്ഥമായി സംസാരിക്കുമെന്ന് പ്രതീക്ഷിക്കരുത്. അതിന്റെ കാരണം തെറ്റിദ്ധരിപ്പിക്കാനുള്ള ബോധപൂർവമായ ഉദ്ദേശമുണ്ടെന്നല്ല, മറിച്ച് സംഭവിക്കുന്ന നിസാരമായ കാര്യമായാലും അതിന്റെ യഥാർത്ഥ പ്രാധാന്യമോ സ്വഭാവമോ സംബന്ധിച്ച് ആശയകുഴപ്പം ഉണ്ടായേക്കുമെന്നാണ്. ചെറിയ സംഭവങ്ങൾ പോലും വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാക്കിയേക്കും.
കർക്കിടകം രാശി (ജൂൺ 22 – ജൂലൈ 23)
മഹത്തായ ജ്യോതിഷ പ്രക്ഷുബ്ധതയുടെ കാലങ്ങളിൽ നിന്നാണ് മനുഷ്യന്റെ എല്ലാ മുന്നേറ്റങ്ങൾക്കും ഫലം ലഭിക്കുന്നത്. നിങ്ങളെ സംബന്ധിച്ചിടത്തോളം, കഴിഞ്ഞുപോയതെല്ലാം മറക്കാൻ നിങ്ങൾ ആത്മാർത്ഥമായി തയ്യാറാണെങ്കിൽ നിലവിലെ വൈകാരിക സമ്മർദ്ദങ്ങൾ നന്നായി ആസ്വദിക്കാം. എന്നാൽ അതിൽ തന്നെ തൂങ്ങി കിടക്കുകയാണെങ്കിൽ കൂടുതൽ ബുദ്ധിമുട്ടാകും.
ചിങ്ങം രാശി (ജൂലൈ 24 – ഓഗസ്റ്റ് 23)
ഓരോ പ്രവർത്തനത്തിനും അതിന്റേതായ മൂല്യമുണ്ട്, നിങ്ങളുടെ ജീവിതത്തിന്റെ ഇപ്പോഴത്തെ അവസ്ഥയ്ക്ക് അപ്രസക്തമായേക്കാവുന്ന പ്രതിബദ്ധതകൾക്ക് നിങ്ങൾ പണം നൽകണം. നിങ്ങൾക്ക് ലഭിക്കാനുള്ള പണം ചോദിക്കുകയും നിങ്ങൾ തീർക്കാനുള്ള കടങ്ങൾ തീർക്കുകയും വേണം. എല്ലാ കാര്യങ്ങളും എത്രയും വേഗം പരിഹരിക്കുന്നുവോ നിങ്ങൾക്ക് അത്രയും എളുപ്പത്തിൽ വൈകാരികമായ ചോദ്യങ്ങളെ നേരിടാനാകും.
- Weekly Horoscope (June 30– July 06, 2024): ഈ ആഴ്ച നിങ്ങൾക്കെങ്ങനെ?
- വാരഫലം, അശ്വതി മുതൽ രേവതി വരെ; June 30-July 06 08, 2024, Weekly Horoscope
- മിഥുനമാസത്തെ നക്ഷത്രഫലം, അശ്വതി മുതൽ രേവതി വരെ
- ശുക്രൻ കർക്കടകം രാശിയിലേക്ക്; അശ്വതി മുതൽ രേവതി വരെ: Venus Transit
കന്നി രാശി (ഓഗസ്റ്റ് 24 – സെപ്റ്റംബർ 23)
നിങ്ങൾക്ക് സാധാരണയേക്കാൾ കൂടുതൽ വിശദമായി സാമ്പത്തിക പ്രശ്നങ്ങൾ കൈകാര്യം ചെയ്യേണ്ടി വന്നേക്കാം. സാമ്പത്തിക ആശങ്കയുടെ കാലഘട്ടം കഴിഞ്ഞ വര്‍ഷത്തേക്കാള്‍ അൽപ്പം നേരത്തെ എത്തുന്നു. മാത്രമല്ല കൂടുതൽ ശുഭകരവുമാണ്. നിങ്ങൾ ഒരു ചെറിയ കവലയിൽ നിൽക്കുകയാണ്. ഒരു വശത്ത് നിങ്ങൾക്ക് ദേജാവുവിന്റെ ഒരു തോന്നൽ അനുഭവപ്പെടും.
തുലാം രാശി (സെപ്റ്റംബർ 24 – ഒക്ടോബർ 23)
നിങ്ങളുടെ അടുത്തുള്ള ആളുകൾ അവരുടെ ഉത്തരവാദിത്വങ്ങള്‍ നിറവേറ്റുന്നില്ലെന്ന് നിങ്ങൾ ഇപ്പോഴും ആശങ്കപ്പെട്ടേക്കാം. ശ്രദ്ധിക്കുക, അത്തരം പ്രശ്നങ്ങൾ കൈകാര്യം ചെയ്യാൻ ഒരു എളുപ്പവഴിയുണ്ട്, അത് സ്വയം ഏറ്റെടുക്കേണ്ട കാര്യമല്ല. എല്ലാത്തിനുമുപരി, മറ്റുള്ളവർ സ്വയം തീരുമാനമെടുക്കാന്‍ പഠിച്ചാൽ ലോകം വളരെ മികച്ചതാകും.
വൃശ്ചികം രാശി (ഒക്ടോബർ 24 – നവംബർ 22)
നിങ്ങൾക്കും നിങ്ങളുടെ ക്ഷേമത്തിൽ താൽപ്പര്യമുള്ള എല്ലാവർക്കും മുന്നിലുള്ള ഏറ്റവും നല്ല മാർഗം നഗ്നമായ സ്വാർത്ഥതാൽപ്പര്യത്തെ ഒരു വശത്ത് നിർത്തുക എന്നതാണ്. മറ്റുള്ളവരുടെ യഥാർത്ഥവും വൈകാരികവുമായ ആവശ്യങ്ങൾ മനസിലാക്കി അവരെ തൃപ്തിപ്പെടുത്താൻ പരമാവധി ശ്രമിക്കുക.
ധനു രാശി (നവംബർ 23 – ഡിസംബർ 22)
ജോലിസ്ഥലത്തെ തര്‍ക്കങ്ങളും സംഘട്ടനങ്ങളും നിങ്ങളുടെ മുന്നേറ്റത്തില്‍ അനിവാര്യമായ പ്രക്രിയയുടെ ഭാഗമാണ്. പുതിയ ആളുകൾക്കും പുതിയ ആശയങ്ങൾക്കും എപ്പോഴും ക്രമീകരണം ആവശ്യമാണ്, അത് താത്കാലികമാണെങ്കിലും ബുദ്ധിമുട്ടായിരിക്കും. എല്ലാം കഴിയുമ്പോഴാണ് സന്തോഷം വരുന്നത്.
മകരം രാശി (ഡിസംബർ 23 – ജനുവരി 20)
നിങ്ങളുടെ ജീവിതം സന്തുലിതാവസ്ഥയിലെത്തിക്കാനുള്ള അവസരമാണിത്. എന്നിരുന്നാലും, നിങ്ങളുടെ പരാതികൾ മറ്റുള്ളവർ സ്വീകരിക്കുമെന്ന് സങ്കൽപ്പിക്കുന്നത് നിഷ്കളങ്കമായിരിക്കും. ഒരു വ്യക്തിപരമായ കാര്യത്തിലെ വിജയത്തിലേക്ക് നിങ്ങൾ എത്രമാത്രം അടുത്തെത്തിയെന്ന് മനസിലാക്കണം.
കുംഭം രാശി (ജനുവരി 21 – ഫെബ്രുവരി 19)
നിങ്ങൾ തെറ്റിദ്ധരിക്കപ്പെട്ടിട്ടില്ല, പക്ഷേ നിങ്ങളെ തെറ്റായി അറിയിച്ചിരിക്കാം. എന്നിരുന്നാലും, ബുധന്റെ സ്ഥാനം മാറുന്നതിനാല്‍ നിങ്ങൾക്ക് വീണ്ടും വിശാലമായ ചിത്രം കാണാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു, ഇത് സമതുലിതമായ കാഴ്ചപ്പാട് പുനസ്ഥാപിക്കുന്നു. അടിസ്ഥാന വസ്‌തുതകളിൽ നിങ്ങൾ കൂടുതൽ ശ്രദ്ധാലുവായിരിക്കും.
മീനം രാശി (ഫെബ്രുവരി 20 – മാർച്ച് 20)
നിങ്ങൾക്ക് വിശ്രമിക്കുന്നതിന് മുമ്പ് വീട്ടിൽ ഇനിയും ഒരുപാട് കാര്യങ്ങൾ ചെയ്യാനുണ്ട്. ഇന്നത്തെ ചാന്ദ്ര സ്വാധീനം സൂചിപ്പിക്കുന്നത് നിങ്ങളുടെ സന്തോഷത്തിനും സുരക്ഷിതത്വത്തിനും നിങ്ങൾ പലപ്പോഴും കരുതുന്നതിനേക്കാള്‍ നിങ്ങളുടെ കുടുംബമാണ് പ്രധാനമെന്ന്. നിങ്ങളുടെ സൗന്ദര്യബോധം അതിന്റെ ഉച്ചസ്ഥായിയിലാണ്, നിങ്ങൾ ഒരു വൈകാരികമായ, യോജിപ്പുള്ള അന്തരീക്ഷം സൃഷ്ടിക്കും.
To read more Horoscope columns click here
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.