scorecardresearch

Daily Horoscope July 01, 2024: നിങ്ങളുടെ ഇന്നത്തെ ദിവസം, രാശി ഫലം

ജോലി സ്ഥലത്തെ സാഹചര്യങ്ങൾ മനസിലാക്കാൻ ബുദ്ധിമുട്ടായിരിക്കും, കൂടുതൽ സമ്മർദ്ദം തോന്നുന്നത് സാമ്പത്തിക കാര്യങ്ങളിലായിരിക്കും. നിങ്ങളുടെ ഇന്നത്തെ ദിവസം എങ്ങനെയെന്ന് പീറ്റര്‍ വിഡല്‍ എഴുതുന്നു

ജോലി സ്ഥലത്തെ സാഹചര്യങ്ങൾ മനസിലാക്കാൻ ബുദ്ധിമുട്ടായിരിക്കും, കൂടുതൽ സമ്മർദ്ദം തോന്നുന്നത് സാമ്പത്തിക കാര്യങ്ങളിലായിരിക്കും. നിങ്ങളുടെ ഇന്നത്തെ ദിവസം എങ്ങനെയെന്ന് പീറ്റര്‍ വിഡല്‍ എഴുതുന്നു

author-image
Peter Vidal
New Update
Horoscope | Astrology

നിങ്ങളുടെ ഇന്നത്തെ ദിവസം എങ്ങനെയെന്ന് പീറ്റര്‍ വിഡല്‍ എഴുതുന്നു

മേടം രാശി (മാർച്ച് 21 – ഏപ്രിൽ 20)
നിങ്ങളുടെ നിലവിലെ ഗ്രഹ വിന്യാസങ്ങളിൽ നിന്ന് പുറപ്പെടുന്ന ആവേശം നിങ്ങൾക്ക് ഇതിനകം തന്നെ അനുഭവപ്പെട്ടേക്കാം. നിങ്ങളുടെ എല്ലാ വൈകാരികവും ബൗദ്ധികവും ജീവശാസ്ത്രപരവുമായ ചക്രങ്ങൾ ഒരു വഴിത്തിരിവിലേക്ക് എത്തുന്നു. സംഭവങ്ങളുടെ പൊതുവായ വേലിയേറ്റം നിങ്ങൾക്ക് അനുകൂലമാണ്, എന്നിരുന്നാലും നിലവിലുള്ള എല്ലാ പദ്ധതികളുടെയും അഭിലാഷങ്ങളുടെയും ധാർമ്മികവും നിയമപരവുമായ മാനങ്ങൾ എത്ര നിസ്സാരമാണെങ്കിലും പരിഗണിക്കാൻ ഞാൻ നിങ്ങളെ ശക്തമായി ഉപദേശിക്കുന്നു.

Advertisment

ഇടവം രാശി (ഏപ്രിൽ 21 – മേയ് 21)
പണം എറിയുന്നതിലൂടെ പ്രശ്‌നങ്ങൾ പരിഹരിക്കാനാവില്ലെന്നത് ശരിയല്ല. സ്വയം അറ്റങ്ങളിലേക്ക് തള്ളിവിടുന്നതിനേക്കാൾ വിശ്രമിക്കാനുള്ള എല്ലാ അവസരങ്ങളും പ്രയോജനപ്പെടുത്തുക എന്നതാണ് പ്രധാനം. ഇന്ന് ഇഷ്ടമുള്ള കാര്യങ്ങൾ വാങ്ങാൻ ശ്രമിക്കുക. അല്ലെങ്കിൽ നിങ്ങളുടെ പണം വിനിയോഗിക്കാൻ നിഷ്‌കളങ്കമായ മറ്റെന്തെങ്കിലും മാർഗം കണ്ടെത്തുക. എത്ര ചെറുതാണെങ്കിലും, നിങ്ങൾ ഒരുപക്ഷേ അതിനായി നിങ്ങളെത്തന്നെ ധൈര്യപ്പെടുത്തും. 

മിഥുനം രാശി (മേയ് 22 – ജൂൺ 21)
ജോലി സ്ഥലത്തെ സാഹചര്യങ്ങൾ മനസിലാക്കാൻ ബുദ്ധിമുട്ടായിരിക്കും, കൂടുതൽ സമ്മർദ്ദം തോന്നുന്നത് സാമ്പത്തിക കാര്യങ്ങളിലായിരിക്കും. ഏതെങ്കിലും കൊടുക്കൽ വാങ്ങലുകളിൽ നിർഭാഗ്യകരമായ വാർത്തകൾ കേട്ടിട്ടുണ്ടെങ്കിൽ, തോൽവിയുടെ വക്കിൽ നിന്ന് ഇനിയും ഒരു വിജയം തട്ടിയെടുക്കാൻ സാധ്യതയുണ്ട്.

കർക്കിടകം രാശി (ജൂൺ 22 – ജൂലൈ 23)
നിങ്ങളുടെ മനസിനെ കീഴ്‌പ്പെടുത്തിയിരിക്കുന്ന എന്തെങ്കിലും സംശയങ്ങളോ വിഭ്രാന്തികളോ ഉണ്ടെങ്കിൽ അവ ഇന്നു തന്നെ ഇല്ലാതെയാകും. ഒരു തടസം പൂർണമായും മാറുകയും നിങ്ങൾ ഉടൻ സ്വതന്ത്രരാവുകയും ചെയ്യും. എന്നാലും സ്വാതന്ത്ര്യം, തത്ത്വചിന്തകർ ഞങ്ങളോട് പറയുന്നത് പോലെ, ഭയപ്പെടുത്തുന്ന ഒരു കാര്യമാണ്, കാരണം അത് പെട്ടെന്ന് നിങ്ങൾക്ക് മുൻപിൽ തിരഞ്ഞെടുപ്പിന്റെ ഒരു ലോകം തുറക്കും.

Advertisment

ചിങ്ങം രാശി (ജൂലൈ 24 – ഓഗസ്റ്റ് 23)
നിങ്ങൾക്ക് ഭയവും അരക്ഷിതാവസ്ഥയും അനുഭവപ്പെട്ടേക്കാം, അത് ശരിയുമാണ്.നിങ്ങളുടെ ഉദ്ദേശ്യങ്ങളെ സ്വയം ചോദ്യം ചെയ്യുന്നില്ലെങ്കിൽ, നിങ്ങളുടെ പ്രവർത്തനങ്ങൾ മികച്ചതാക്കുന്നതിനും അടുത്ത ബന്ധങ്ങളിൽ ആവശ്യമായ മെച്ചപ്പെടുത്തലുകൾ വരുത്തുന്നതിലും നിങ്ങൾ പരാജയപ്പെടും. നിങ്ങൾ ഒരു വലിയ സാമ്പത്തിക വീഴ്ച വരുത്തിയേക്കാം, അതുകൊണ്ട് പെട്ടെന്നുള്ള വാക്ദാനങ്ങൾ ഒഴിവാക്കുക.

കന്നി രാശി (ഓഗസ്റ്റ് 24 – സെപ്റ്റംബർ 23)
ഇത് ചെറിയ ആശ്വാസത്തിനുള്ള സമയമാണ്, എന്നാൽ നിങ്ങളുടെ തെഴിലിൽ തിരക്കിലായിരിക്കും. അതിനാൽ നിങ്ങൾക്ക് എല്ലാ പന്തുകളും ഒരേ സമയം വായുവിൽ നിർത്തി, നിങ്ങളുടെ ശ്രേഷ്‌ഠമായ വൈദഗ്ദ്ധ്യം ഉപയോഗിച്ച് വ്യത്യസ്ത ഓപ്ഷനുകൾ ജഗ്‌ലിങ് ചെയ്യേണ്ടതുണ്ട്. നിങ്ങളുടെ സ്വകാര്യ കാര്യങ്ങളുമായി മുന്നോട്ട് പോകാൻ മറ്റുള്ളവർ നിങ്ങളെ തനിച്ചാക്കിയാൽ നിങ്ങൾ സന്തോഷിക്കണം.

തുലാം രാശി (സെപ്റ്റംബർ 24 – ഒക്ടോബർ 23)
ഇന്നത്തെ സ്വാധീനങ്ങൾ പ്രതീക്ഷിച്ചതിലും സൂക്ഷ്മമാണ്. ആവശ്യങ്ങളുടെയും ആഗ്രഹങ്ങളുടെയും വ്യക്തമായ ഒരു പദ്ധതി തയ്യാറാക്കുന്നതിലൂടെ നിങ്ങളുടെ ലക്ഷ്യങ്ങൾ നേടാനോ സഹപ്രവർത്തകരിൽ നിന്ന് നിങ്ങൾക്ക് നല്ല പ്രതികരണം ലഭിക്കാനോ സാധ്യതയില്ല. സമാധാനത്തിനും ഐക്യത്തിനും വേണ്ടി മധുരമായി പുഞ്ചിരിക്കുകയും സമ്മതിക്കുകയും ചെയ്യുന്നതായിരിക്കും ഒരുപക്ഷേ ലളിതം.

വൃശ്ചികം രാശി (ഒക്ടോബർ 24 – നവംബർ 22)
ഇത് നിങ്ങൾക്ക് ഈ വർഷത്തെ ഏറ്റവും നിർണായകമായ സമയമാണെന്നതിൽ സംശയമില്ല, പിന്നീട് പ്രധാനപ്പെട്ടതയേക്കാവുന്ന പലതും ഇപ്പോൾ തന്നെ ചക്രവാളത്തിൽ ചെറിയ കണികകളായി കാണാം. വ്യക്തിപരമായ എല്ലാ കാര്യങ്ങളിലും, പഴയ പ്രശ്നങ്ങളിലും പുതിയ വെളിച്ചം വീശും. ആഴത്തിലുള്ള ഉൾകാഴ്ചകളെയെല്ലാം ശ്രദ്ധാപൂർവ്വം വീക്ഷിക്കുക.

ധനു രാശി (നവംബർ 23 – ഡിസംബർ 22)
ചില സാമ്പത്തിക പ്രതിഫലങ്ങൾ, ചെറുതൊന്ന് പോലും നിങ്ങളുടെ ആത്മവിശ്വാസം വർദ്ധിപ്പിക്കും. ഇത് വിവേകപൂർണമായ ഒരു ദിവസമാണ്, നിങ്ങൾ നിങ്ങളെ തന്നെ ആത്മപരിശോധന നടത്തും. നിങ്ങൾ നിങ്ങളുടെ വഴിയേ പോകുന്നില്ല എന്ന് തോന്നിയാൽ മറ്റുള്ളവരെ പഴിക്കാതിരിക്കുക, എന്നിട്ട് സംഭവിച്ചതിനെല്ലാം നിങ്ങൾ എങ്ങനെ കാരണക്കാരനായിട്ടുണ്ടാകും എന്ന് നോക്കുക.

മകരം രാശി (ഡിസംബർ 23 – ജനുവരി 20)
ഇന്ന് ലോകം കവികൾക്കും കഥ പറയുന്നവർക്കും എല്ലാവർക്കും ഭാവനക്ക് അനുകൂലമാണ്. അതിനാൽ നിങ്ങൾ ചെയ്യുന്നതുപോലെ വസ്തുതകൾ ആരെങ്കിലും കാണുമെന്ന്, പ്രത്യേകിച്ചും അധികാരികൾ കാണുമെന്ന് പ്രതീക്ഷിക്കുന്നതിൽ കാര്യമില്ല. എന്നാൽ നിങ്ങൾ ഒരു നല്ല മതിപ്പ് സൃഷ്ടിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കണം.

കുംഭം രാശി (ജനുവരി 21 – ഫെബ്രുവരി 19)
നിങ്ങളുടെ സ്വപ്നങ്ങളെ പ്രവർത്തിയിലേക്ക് കൊണ്ടുവരാൻ നിങ്ങൾക്കുള്ള ഒരു പുതിയ അവസരമാണിത്. പക്ഷേ അതിനു മുൻപ് അത് എന്തൊക്കെയാണെന്ന് നിങ്ങൾ അറിഞ്ഞിരിക്കണം. അല്ലാത്തപക്ഷം നിങ്ങൾ അന്ധമായ ഇടവഴികൾ പിന്തുടരും. ആദ്യ കാഴ്ചയിൽ തന്നെ അർത്ഥ ശൂന്യമാണെന്ന് തോന്നിയേക്കാവുന്ന ഇവ നിങ്ങളുടെ ഓപ്ഷനുകൾ വ്യക്തമാക്കാൻ സഹായിക്കും.

മീനം രാശി (ഫെബ്രുവരി 20 – മാർച്ച് 20)
നിങ്ങളിലേക്കെത്തുന്ന പ്രകാശത്തെ മറയ്ക്കരുത്. നിങ്ങളിലെ തൊഴിൽപരമായ അഭിലാഷങ്ങളാൽ ചന്ദ്രൻ വെളിച്ചം വീശുന്നു. ഒരുപക്ഷേ പങ്കാളിയുടെ താൽപ്പര്യാർത്ഥം, വേദിയിൽ മുന്നിട്ട് നിൽക്കേണ്ടി വരും. മറ്റുള്ളവരെ അവരുടെ വഴിയിൽ സഹായിക്കാൻ പരമാവധി ശ്രമിക്കുക. നിസ്വാർത്ഥ പ്രവർത്തനങ്ങൾ ഇപ്പോൾ വിജയം കൈവരിക്കുമെന്ന് നിങ്ങൾ മനസ്സിലാക്കുമെന്ന് ഞാൻ കരുതുന്നു.

To read more Horoscope columns click here 

daily horoscope Astrology Horoscope

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: