scorecardresearch

Daily Horoscope August 31, 2024: നിങ്ങളുടെ ഇന്നത്തെ ദിവസം, രാശി ഫലം

നിർണായക നീക്കങ്ങൾ നടത്താൻ അനുയോജ്യമായ ശക്തമായ സ്ഥാനത്താണ് നിങ്ങൾ. അപൂർവ്വമായ ഉത്തരം അവസരം പരമാവധി പ്രയോജനപ്പെടുത്താം. നിങ്ങളുടെ ഇന്നത്തെ ദിവസം എങ്ങനെയെന്ന് പീറ്റര്‍ വിഡല്‍ എഴുതുന്നു

നിർണായക നീക്കങ്ങൾ നടത്താൻ അനുയോജ്യമായ ശക്തമായ സ്ഥാനത്താണ് നിങ്ങൾ. അപൂർവ്വമായ ഉത്തരം അവസരം പരമാവധി പ്രയോജനപ്പെടുത്താം. നിങ്ങളുടെ ഇന്നത്തെ ദിവസം എങ്ങനെയെന്ന് പീറ്റര്‍ വിഡല്‍ എഴുതുന്നു

author-image
Peter Vidal
New Update
Daily Horoscope

നിങ്ങളുടെ ഇന്നത്തെ ദിവസം എങ്ങനെയെന്ന് പീറ്റര്‍ വിഡല്‍ എഴുതുന്നു

മേടം രാശി (മാര്‍ച്ച് 21- ഏപ്രില്‍ 20)
നിർണായക നീക്കങ്ങൾ നടത്താൻ അനുയോജ്യമായ വളരെ ശക്തമായ സ്ഥാനത്താണ് നിങ്ങൾ. അപൂർവ്വമായ ഉത്തരം അവസരം പരമാവധി പ്രയോജനപ്പെടുത്താം. അടുത്ത സഹപ്രവർത്തകരിൽ നിന്ന് എതിർപ്പില്ലാതെ തീരുമാനങ്ങൾ ഉണ്ടാകാം. മുൻകാലങ്ങളെ അപേക്ഷിച്ച് വളരെ എളുപ്പമായി കാര്യങ്ങൾ നീങ്ങുന്നത് നിങ്ങൾക്ക് കാണാം. വളരെ സവിശേഷമായ ഒരു വൈദഗ്ധ്യം, ഭാവിയിൽ നിങ്ങൾക്ക് നേട്ടം വാഗ്ധാനം ചെയ്യുന്നു.

Advertisment

ഇടവം രാശി (ഏപ്രിൽ 21 - മെയ് 21)
നിങ്ങൾ ഒരു ബുദ്ധിജീവി ആയിരിക്കണമെന്നില്ല, എന്നാൽ യുറാനസുമായുള്ള ബുധൻ്റെ ബന്ധം നിങ്ങൾക്ക് ഏറ്റവും മികച്ചതും ഉജ്ജ്വലവുമായ ആശയങ്ങൾ നൽകുന്നു. നിങ്ങളുടെ എല്ലാ വിമർശകരെയും ശത്രുക്കളെയും അവരുടെ ആശയങ്ങൾ പൂർണ്ണമായും തെറ്റാണെന്ന് തെളിയിക്കാൻ നിങ്ങൾക്ക് അവസരമുണ്ട്.

മിഥുനം രാശി (മെയ് 22 - ജൂൺ 21)
ചന്ദ്രൻ ഇപ്പോൾ നിങ്ങളുടെ ശ്രദ്ധ അതിജീവനത്തിൻ്റെ പ്രശ്‌നങ്ങളിലേക്ക് തിരിക്കുന്നു. അടുത്ത ഏതാനും ആഴ്‌ചകളിൽ നിങ്ങളുടെ വരുമാനത്തിൽ എന്തെങ്കിലും പുതിയ ഓഫറുകളോ മാറ്റങ്ങളോ നിങ്ങളുടെ നേട്ടത്തിന് കാരണമാകുമെന്ന് ഉറപ്പാക്കണം. നിങ്ങളുടെ സ്വപ്‌നങ്ങൾ സാക്ഷാത്കരിക്കപ്പെടുമെന്ന് ഉറപ്പ് വരുത്തുന്നതിനാണിത്.

കർക്കടകം രാശി (ജൂൺ 22 - ജൂലൈ 23)
ഒരു കാലത്ത് വളരെ അടുപ്പമോ പിന്തുണയോ ഉണ്ടായിരുന്നവർ പോലും ഇപ്പോൾ സ്വന്തം കാര്യം നോക്ക് അന്യരെപ്പോലെ പെരുമാറുന്നു. പരിഭ്രാന്തരാകരുത്, പങ്കാളികളും സഹപ്രവർത്തകരും നിങ്ങൾക്ക് പിന്തുണയായി എപ്പോഴുമുണ്ട്. ബന്ധങ്ങൾ അൽപ്പമെങ്കിലും അയഞ്ഞാൽ നിങ്ങൾക്ക് ഒരു വഴിത്തിരിവ് ഉണ്ടാകും. സ്വന്തം കാലിൽ നിൽക്കാനുള്ള ആത്മവിശ്വാസം നിങ്ങൾക്ക് ലഭിക്കും.

Advertisment

ചിങ്ങം രാശി (ജൂലൈ 24 - ഓഗസ്റ്റ് 23)
കുലുങ്ങി, എന്നാൽ ഇളക്കമില്ല, അതാണ് ഇപ്പോൾ നിങ്ങളുടെ ഗ്രഹങ്ങളുടെ അവസ്ഥ. ഇഷ്ടപ്പെടാത്തതോ അപ്രതീക്ഷിതമോ ആയ മാറ്റങ്ങൾ പോലും ദീർഘകാലാടിസ്ഥാനത്തിൽ നിങ്ങളുടെ നേട്ടത്തിന് കാരണമാകും. ദീർഘകാല പ്രതീക്ഷകളും ആഗ്രഹങ്ങളും നിങ്ങളുടെ രാശിയെ സ്വാധീനിക്കുന്നു. സൂര്യനിൽ നിന്നുള്ള പ്രയോജനകരമായ ശക്തി നിങ്ങൾക്കുണ്ടാകും. 

കന്നി രാശി (ഓഗസ്റ്റ് 24 - സെപ്റ്റംബർ 23)
നിലവിലെ ഗ്രഹ പ്രവർത്തനം നിങ്ങളുടെ നിലവിലെ അസ്തിത്വത്തിൻ്റെ ഇടുങ്ങിയ പരിധിക്ക് പുറത്തേക്ക് നോക്കാൻ നിങ്ങളെ നിർബന്ധിക്കുന്നു. ദീർഘകാലമായി ഒളിച്ചു വച്ചിരിക്കുന്ന അഭിലാഷങ്ങൾ പുനരുജ്ജീവിപ്പിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, വ്യക്തിഗത മേഖലയിൽ ഇപ്പോൾ നിങ്ങളുടെ അവസരമാണ്. മറ്റുള്ളവരുടെ എതിർപ്പിനെ ഓർത്ത് വിഷമിക്കാതെ മുന്നോട്ട് നീങ്ങണം.

തുലാം രാശി (സെപ്റ്റംബർ 24 - ഒക്ടോബർ 23)
വീടും ജോലിയും ഭരിക്കുന്ന നിങ്ങളുടെ രാശിയിലെ അഞ്ച് ഗ്രഹങ്ങൾ പ്രധാന പ്രശ്നങ്ങൾ ഉയർത്താൻ സാധ്യതയുണ്ട്. പൊതു കാര്യങ്ങളിൽ നിന്ന് നിങ്ങൾക്ക് ലഭിക്കുന്ന വൈകാരിക സംതൃപ്തി ചില കുടുംബ അല്ലെങ്കിൽ ഗാർഹിക നിരാശകളിൽ നിന്ന് നിങ്ങളുടെ മനസ്സിനെ മാറ്റാൻ പര്യാപ്തമാണോ എന്നത് ഇപ്പോഴത്തെ ചോദ്യമാണ്.

വൃശ്ചികം രാശി (ഒക്ടോബർ 24 - നവംബർ 22)
നിങ്ങൾക്ക് ശരിയായ നീക്കങ്ങൾ നടത്താൻ ഉചിത സമയമാണിത്. ഇപ്പോൾ ആവശ്യമായ ഇളവുകൾ നൽകേണ്ടത് മറ്റുള്ളവരാണ്. നിങ്ങൾ അകാരണമായി പെരുമാറാനും പങ്കാളികളിൽ നിന്ന് അനുതാപം ആവശ്യപ്പെടാനും തുടങ്ങിയാൽ, സംഭവങ്ങൾ നിങ്ങളിലേക്ക് പൊട്ടിത്തെറിച്ചേക്കാം. സ്വന്തം പെരുമാറ്റവുമായി പൊരുത്തപ്പെടാൻ പങ്കാളികൾക്ക് ആവശ്യമായ ഇടം നൽകുക.

ധനു രാശി (നവംബർ 23 - ഡിസംബർ 22)
പങ്കാളികൾ ഇപ്പോൾ അവരുടെ അഭിപ്രായം പറഞ്ഞേക്കാം. നിങ്ങളുടെ പദ്ധതികളും ആശയങ്ങളും പ്രയോഗത്തിൽ വരുമെന്ന് തോന്നുന്നു. ശുഭ കാര്യത്തിനായി അൽപ്പം കാത്തിരിക്കാൻ നിങ്ങൾ തയ്യാറായിരിക്കണം. അടുത്ത നാലാഴ്ചത്തേക്ക്, നിങ്ങളുടെ പ്രവർത്തന സ്വാതന്ത്ര്യത്തിന്മേൽ ചില അധിക നിയന്ത്രണങ്ങൾ ഏർപ്പെടുത്തുമെന്ന് ഓർക്കുക. 

മകരം രാശി (ഡിസംബർ 23 - ജനുവരി 20)
നിങ്ങൾ ഇപ്പോൾ സാഹചര്യങ്ങളുടെ പൂർണ നിയന്ത്രണത്തിലല്ല. മറ്റുള്ളവർ തങ്ങളുടെ മുഴുവൻ പങ്കും വഹിക്കാൻ തയ്യാറാണെന്ന് തെളിയിക്കുന്നത് വരെ ഒരു പദ്ധതിയോ നിർദ്ദേശമോ കൂടുതൽ വികസിപ്പിക്കാൻ കഴിയില്ല. നിങ്ങൾക്ക് ആവശ്യമുള്ള ഏത് സഹായവും നിങ്ങൾ ഒരു വാക്ക് പറഞ്ഞാലുടൻ തന്നെ ലഭിക്കുമെന്ന് എനിക്ക് ഉറപ്പാണ്. 

കുംഭം രാശി (ജനുവരി 21 - ഫെബ്രുവരി 19)
വളരെ വികാരാധീനനായതിനാൽ, കുംഭം രാശിക്കാരുടെ വീക്ഷണകോണിൽ നിന്ന് ചന്ദ്രൻ പ്രകോപിപ്പിക്കുന്ന സ്വാധീനമായി മാറും. ഇത്, നിങ്ങൾ അവഗണിക്കുകയോ ഒരു വശത്തേക്ക് ഒഴിഞ്ഞു മാറുകയോ ചെയ്യുന്ന നിരവധി ഉത്തരവാദിത്തങ്ങളെക്കുറിച്ച് ഓർമ്മിപ്പിച്ചേക്കാം. സത്യത്തെ പ്രശ്നങ്ങളെ അഭിമുഖീകരിക്കുന്നത് എല്ലായ്പ്പോഴും അസ്വസ്ഥമാണ്. അത് ഒരിക്കലും പ്രശ്നങ്ങളെ നേരിടാതിരിക്കാനുള്ള തടസമാകരുത്.

മീനം രാശി (ഫെബ്രുവരി 20 - മാർച്ച് 20)
നിങ്ങൾക്ക് പരിമിതികളോ അസ്വസ്ഥതകളോ അനുഭവപ്പെടാം. എന്നാൽ ഇന്നത്തെ സൗമ്യമായ ചാന്ദ്ര വിന്യാസങ്ങൾ നിങ്ങളെ ശാന്തമാക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. മറ്റൊരു സമയത്തിനോ അവസരത്തിനോ വേണ്ടിയുള്ള ആഗ്രഹം അത്ര മോശമല്ലെന്ന് നിങ്ങൾ ഇപ്പോൾ മനസിലാക്കും. നിങ്ങൾ എവിടെയാണ് എന്നത് പ്രധാനമാണെന്ന് നിങ്ങൾ മനസ്സിലാക്കും. നിങ്ങളുടെ ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ നിങ്ങളുടെ മൂക്കിന് താഴെയുണ്ട്! അത് നിങ്ങൾ തന്നെ കണ്ടെത്തണം.

Read More

daily horoscope Astrology Horoscope

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: