/indian-express-malayalam/media/media_files/Oh3EemcNcHSqbKLArqG1.jpg)
Weekly Horoscope: ഈ ആഴ്ച നിങ്ങൾക്കെങ്ങനെ?
ആദിത്യൻ ചിങ്ങം രാശിയിൽ പൂരം ഞാറ്റുവേലയിലാണ്. വ്യാഴം ഇടവം രാശിയിൽ മകരം നക്ഷത്രത്തിലും. ശനി വക്ര സഞ്ചാരത്തിലാണ്. കുംഭം രാശിയിൽ പൂരൂരുട്ടാതിയിൽ തുടരുന്നു.
ചന്ദ്രൻ കറുത്ത പക്ഷത്തിലാണ്. ഈയാഴ്ചയിലെ തിങ്കൾ, ചൊവ്വ ദിവസങ്ങളിലായി അമാവാസി / കറുത്തവാവ് ഭവിക്കുന്നു. അതിനുമേൽ വെളുത്തപക്ഷം തുടങ്ങുകയാണ്. ആയില്യം മുതൽ ചോതി വരെയുള്ള നക്ഷത്രമണ്ഡലങ്ങളിലായിട്ടാണ് ഈ വാരം ചന്ദ്രൻ്റെ സഞ്ചാരം.
ചൊവ്വ മിഥുനം രാശിയിൽ പ്രവേശിച്ചു കഴിഞ്ഞു. മകയിരം നക്ഷത്രത്തിലാണ്. ബുധൻ സഞ്ചരിക്കുന്നത് കർക്കടകത്തിലാണ്. സെപ്തംബർ 4 ന് ചിങ്ങത്തിൽ പ്രവേശിക്കും.
ആയില്യം - മകം നാളുകളിലായി നീങ്ങുന്നു. ശുക്രൻ തൻ്റെ നീചരാശിയായ കന്നിയിലാണ്. ഉത്രം - അത്തം നക്ഷത്രമണ്ഡലങ്ങളിൽ സഞ്ചരിക്കുന്നു.
രാഹു മീനം രാശിയിൽ ഉത്രട്ടാതിയിലും കേതു കന്നിരാശിയിൽ അത്തത്തിലുമാണ്.
ഈയാഴ്ചയിലെ അഷ്ടമരാശിക്കൂറ് നോക്കാം. ഞായർ സന്ധ്യവരെ ധനുക്കൂറുകാർക്കും തുടർന്ന് ബുധൻ പ്രഭാതം വരെ മകരക്കൂറുകാർക്കും അഷ്ടമരാശിക്കൂറാണ്. തദുപരി വെള്ളി സായാഹ്നം വരെ കുംഭക്കൂറുകാർക്കും തുടർന്ന് മീനക്കൂറുകാർക്കും അഷ്ടമരാശിയുണ്ട്.
ഈ ഗ്രഹനിലയുടെ പശ്ചാത്തലത്തിൽ മകം മുതൽ തൃക്കേട്ട വരെയുള്ള ഒന്‍പത് നക്ഷത്രങ്ങളിൽ ജനിച്ചവരുടെ വാരഫലം ഇവിടെ വിവരിക്കുന്നു.
മകം
പ്രവർത്തനത്തിലെ ചടുലത കുറയുന്നതായി തോന്നാം. ചിന്താപരത കൂടുന്നതാണ്. പ്രതീക്ഷിച്ച സഹായം വൈകുന്നതിൽ വിഷമം അനുഭവപ്പെടും. പണയ വസ്തുക്കൾ വീണ്ടെടുക്കാനുള്ള ശ്രമം ഫലം കാണുന്നതാണ്. സഹോദരാനുകൂല്യം ഉണ്ടാവും. ഭൂമി വാങ്ങാനും വിൽക്കാനും സാധിച്ചേക്കും. അതിൽ തരക്കേടില്ലാത്ത ലാഭം പ്രതീക്ഷിക്കാം. ആരോഗ്യസ്ഥിതി തെല്ല് ബാധിക്കപ്പെടും. സർക്കാർ കാര്യങ്ങളിൽ കാര്യസാദ്ധ്യത്തിന് ആവർത്തിത ശ്രമം ആവശ്യമായി വരുന്നതാണ്. പൊതുപ്രവർത്തകർക്ക് സ്വന്തം വാക്കുകൾ തിരുത്തിപ്പറയേണ്ട സ്ഥിതിയുണ്ടാവാം.
പൂരം
ആദിത്യൻ ജന്മരാശിയിൽ/ജന്മനക്ഷത്രത്തിൽ സഞ്ചരിക്കുന്നതിനാൽ ദേഹക്ലേശം അനുഭവപ്പെടുന്നതാണ്. പറയത്തക്ക നേട്ടങ്ങൾ ഉണ്ടായേക്കില്ല. എന്നാൽ ആവർത്തിത ശ്രമങ്ങൾ ലക്ഷ്യം കാണും. അധികാരികളുടെ പ്രവർത്തനങ്ങളെ ചോദ്യം ചെയ്യുന്നതിനാൽ തൊഴിലിടത്തിൽ കയ്പുള്ള അനുഭവങ്ങൾ സാധ്യതയാണ്. എന്നാൽ ആത്മവീര്യം നഷ്ടമാകില്ല. ബിസിനസ്സിൽ ലാഭം വർദ്ധിക്കും. സഹോദരന്മാരുടെ പിന്തുണ ലഭിക്കും. പോലീസ്, സൈന്യം, ഫയർ ഫോഴ്സ് എന്നീ മേഖലകളിൽ പ്രവർത്തിക്കുന്നവർക്ക് അംഗീകാരമുണ്ടാവും.
ഉത്രം
സ്വതസ്സിദ്ധമായ കഴിവുകൾ തിരിച്ചറിയുകയും അവ പുറത്തെടുക്കുകയും വേണ്ടതുണ്ട്. സ്വകാര്യ മേഖലയിൽ പുതിയ ജോലിക്കുളള അഭിമുഖത്തിൽ പങ്കെടുക്കും. പണം മുൻകൂട്ടി ചെലവാക്കി നടത്തുന്ന പ്രവർത്തനങ്ങളിൽ നഷ്ടം വരാനിടയുണ്ട്. ഗവേഷകർക്ക് അനുകൂലമായ സാഹചര്യമാണ്. സെമിനാറുകളിലും മറ്റും പങ്കെടുക്കും. ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് സ്വമേധയാ മുന്നോട്ടു വരുന്നതായിരിക്കും. കുടുംബ ബന്ധങ്ങൾ ദൃഢമാവാൻ ആത്മാർത്ഥത അനിവാര്യമാണ്. അന്യനാട്ടിൽ കഴിയുന്ന മകളോടൊപ്പം താമസിക്കാൻ തീരുമാനിച്ചേക്കും.
അത്തം
പ്രസരിപ്പും പ്രസാദവും വാരാദ്യത്തിലുണ്ടാവും. ചില നല്ലതീരുമാനങ്ങൾ കൈക്കൊള്ളും. സുഹൃൽസമാഗമം, വിരുന്നൂണ് എന്നിവയുണ്ടാവും. തിങ്കൾ, ചൊവ്വ, ബുധൻ ദിവസങ്ങളിൽ കാര്യതടസ്സം അനുഭവപ്പെടാം. ചില നിവേദനങ്ങൾ ബധിരകർണ്ണങ്ങളിൽ പതിക്കുന്നതാണ്. അപ്രസക്തമായ കാര്യങ്ങൾക്കായി നേരവും കാലവും കളയേണ്ടതായി വന്നേക്കും. വിമർശനങ്ങളെ ചെവിക്കൊള്ളാനും തയ്യാറാവില്ല. മറ്റു ദിവസങ്ങളിൽ പ്രായേണ അനുകൂലമായ ഫലങ്ങൾ ഉരുത്തിരിയാം. സമാശ്വസിക്കാനും സന്തോഷിക്കാനും കാര്യമുണ്ടാവും.
ചിത്തിര
വിശ്വാസയോഗ്യരല്ലാത്ത വ്യക്തകളുടെ കൂട്ടുകെട്ട് ക്ലേശമുണ്ടാക്കും.വാസ്തവമറിയാതെയുള്ള പ്രതികരണം ശത്രുക്കളെ സൃഷ്ടിക്കാം. ധനവരവ് സന്തോഷമേകുന്നതാണ്. അനൗദ്യോഗികമായും പണം വന്നെത്തും. എന്നാൽ വ്യയത്തിൽ ആർഭാടമരുത്. വിദ്യാർത്ഥികൾ ഇടക്കാല പരീക്ഷയിൽ സ്വന്തം കഴിവ് പ്രദർശിപ്പിക്കും. തൊഴിലിൽ കൂടുതൽ ശ്രദ്ധയുണ്ടാവണം. പകരക്കാരെ ബിസിനസ്സിൻ്റെ ഉത്തരവാദിത്വം നൽകി ചുറ്റിക്കറങ്ങാനുള്ള പ്രവണത ദോഷം ചെയ്യുന്നതാണ്. കുടുംബാംഗങ്ങളുടെ ആവശ്യങ്ങൾ നിർവഹിക്കുന്നതിൽ സംതൃപ്തിയുണ്ടാവും.
ചോതി
പ്രയത്നങ്ങൾ സ്ഥലമാവുന്നതാണ്. ഉദ്യോഗം തേടുന്നവർക്ക് ശുഭവാർത്ത പ്രതീക്ഷിക്കാം. വ്യാപാരരംഗം സുസജ്ജമാവും. ഉല്പാദന- വിപണന രംഗങ്ങളെ ഏകോപിക്കാൻ കഴിയുന്നതായിരിക്കും. സാമ്പത്തിക സ്രോതസ്സുകൾ ഉണരുന്നതാണ്. നവീകരണം പൂർത്തിയാക്കി കച്ചവടസ്ഥാപനം സുസജ്ജമാവും. സർക്കാരിൽ നിന്നുള്ള അനുമതി കൈവരുന്നതാണ്. പൊതുപ്രവർത്തനം സത്യപ്തിയേകും. കളമറിഞ്ഞ് കരുക്കൾ നീക്കാനും പലരേയും അടിയറവ് പറയിക്കാനുമാവും. കുടുംബാംഗങ്ങൾ പങ്കുവെക്കുന്ന കാര്യങ്ങൾ ചെവികൊടുത്ത് കേൾക്കും.
Read More
- വാരഫലം, അശ്വതി മുതൽ ആയില്യം വരെ; Weekly Horoscope, September 1-7
- സെപ്റ്റംബർ മാസത്തെ സമ്പൂർണ നക്ഷത്രഫലം, അശ്വതി മുതൽ രേവതി വരെ: Horoscope September 2024
- സമ്പൂർണ പുതുവർഷഫലം, അശ്വതി മുതൽ രേവതി വരെ: New Year Horoscope
- ചിങ്ങ മാസത്തെ നക്ഷത്രഫലം, അശ്വതി മുതൽ രേവതി വരെ:
- ശനിയുടെ വക്രസഞ്ചാരം; 27 നാളുകാരെ എങ്ങനെ ബാധിക്കും?
- എന്താണ് വസുപഞ്ചകം അഥവാ പഞ്ചകദോഷം?
- ദേവഗണത്തിലെ നക്ഷത്രങ്ങൾ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us