scorecardresearch

വാരഫലം, അശ്വതി മുതൽ ആയില്യം വരെ; Weekly Horoscope, September 1-7

Weekly Horoscope: സെപ്റ്റംബർ 1 ഞായർ മുതൽ സെപ്റ്റംബർ 7 ശനിയാഴ്ച വരെയുള്ള ഒരാഴ്ചത്തെ രാശിഫലം, അശ്വതി മുതൽ ആയില്യം വരെയുളള നക്ഷത്രക്കാർക്ക് എങ്ങനെയെന്ന് ശ്രീനിവാസ് അയ്യർ എഴുതുന്നു

Weekly Horoscope: സെപ്റ്റംബർ 1 ഞായർ മുതൽ സെപ്റ്റംബർ 7 ശനിയാഴ്ച വരെയുള്ള ഒരാഴ്ചത്തെ രാശിഫലം, അശ്വതി മുതൽ ആയില്യം വരെയുളള നക്ഷത്രക്കാർക്ക് എങ്ങനെയെന്ന് ശ്രീനിവാസ് അയ്യർ എഴുതുന്നു

author-image
S. Sreenivas Iyer
New Update
Horoscope | Astrology

Weekly Horoscope: ഈ ആഴ്ച നിങ്ങൾക്കെങ്ങനെ?

ആദിത്യൻ ചിങ്ങം രാശിയിൽ പൂരം ഞാറ്റുവേലയിലാണ്. വ്യാഴം ഇടവം രാശിയിൽ മകരം നക്ഷത്രത്തിലും. ശനി വക്ര സഞ്ചാരത്തിലാണ്. കുംഭം രാശിയിൽ പൂരൂരുട്ടാതിയിൽ തുടരുന്നു. 

Advertisment

ചന്ദ്രൻ കറുത്ത പക്ഷത്തിലാണ്. ഈയാഴ്ചയിലെ തിങ്കൾ, ചൊവ്വ ദിവസങ്ങളിലായി അമാവാസി / കറുത്തവാവ് ഭവിക്കുന്നു. അതിനുമേൽ വെളുത്തപക്ഷം തുടങ്ങുകയാണ്. ആയില്യം മുതൽ ചോതി വരെയുള്ള നക്ഷത്രമണ്ഡലങ്ങളിലായിട്ടാണ് ഈ വാരം ചന്ദ്രൻ്റെ സഞ്ചാരം. 

ചൊവ്വ മിഥുനം രാശിയിൽ പ്രവേശിച്ചു കഴിഞ്ഞു. മകയിരം നക്ഷത്രത്തിലാണ്. ബുധൻ സഞ്ചരിക്കുന്നത് കർക്കടകത്തിലാണ്. സെപ്തംബർ 4 ന് ചിങ്ങത്തിൽ പ്രവേശിക്കും.  

ആയില്യം - മകം നാളുകളിലായി നീങ്ങുന്നു.  ശുക്രൻ തൻ്റെ നീചരാശിയായ കന്നിയിലാണ്. ഉത്രം - അത്തം നക്ഷത്രമണ്ഡലങ്ങളിൽ സഞ്ചരിക്കുന്നു. 
രാഹു മീനം രാശിയിൽ ഉത്രട്ടാതിയിലും കേതു കന്നിരാശിയിൽ അത്തത്തിലുമാണ്. 

Advertisment

ഈയാഴ്ചയിലെ അഷ്ടമരാശിക്കൂറ് നോക്കാം. ഞായർ സന്ധ്യവരെ ധനുക്കൂറുകാർക്കും തുടർന്ന് ബുധൻ പ്രഭാതം വരെ മകരക്കൂറുകാർക്കും അഷ്ടമരാശിക്കൂറാണ്. തദുപരി വെള്ളി സായാഹ്നം വരെ കുംഭക്കൂറുകാർക്കും തുടർന്ന് മീനക്കൂറുകാർക്കും അഷ്ടമരാശിയുണ്ട്. 

ഈ ഗ്രഹനിലയുടെ പശ്ചാത്തലത്തിൽ അശ്വതി മുതൽ ആയില്യം വരെയുള്ള ഒന്‍പത് നക്ഷത്രങ്ങളിൽ ജനിച്ചവരുടെ വാരഫലം ഇവിടെ വിവരിക്കുന്നു.

 അശ്വതി

സ്വാഭാവിക പ്രവൃത്തികൾ മുടക്കം വരാതെ നിർവഹിക്കും. ചുമതലകൾക്ക് നൈതികതയുടെ അടിത്തറയുണ്ടാവും. മനുഷ്യപക്ഷത്തും ശരിയുടെ ഭാഗത്തും നിലയുറപ്പിച്ചു കൊണ്ടാവും പ്രവർത്തനം നടത്തുക. എതിർപക്ഷത്തെക്കൂടി എല്ലാക്കാര്യങ്ങളിലും പരിഗണിക്കും. ഉന്നതവിജയം അനിവാര്യമാണ്. മൂന്നിൽ ചൊവ്വ സഞ്ചരിക്കുകയാൽ ആത്മശക്തി അചഞ്ചലമാവും. പല ചിന്തകളും കാലത്തിന് മുന്നേ പറക്കുന്നതാവും. പക്ഷേ അതുൾക്കൊള്ളാൻ ഒപ്പമുള്ളവർക്ക് കഴിയാതെ വരുന്നത് സമ്മർദ്ദം സൃഷ്ടിക്കും. ആരോഗ്യം സന്തുലിതമായി തുടരുന്നതാണ്.

ഭരണി

നക്ഷത്രാധിപനായ ശുക്രന് നീചസ്ഥിതി തുടരുകയാൽ  ചെറിയ കാര്യങ്ങളിൽ പോലും ആശയക്കുഴപ്പം ഉണ്ടാവും. ഞായറും തിങ്കളും കാര്യതടസ്സം ഉള്ളതായി തോന്നിയേക്കും. നിശ്ചയിച്ച യാത്ര മാറ്റിവെക്കാനിടയുണ്ട്. മറ്റു ദിവസങ്ങളിൽ മനക്ലൈബ്യം ഇല്ലാതെ പ്രവർത്തിക്കാനാവും. തീരുമാനങ്ങളുടെ നിർവഹണത്തിൽ വിളംബമുണ്ടാവില്ല. സഹോദര ഗുണം ഭവിക്കുന്നതാണ്.  സഹായിക്കാനും പിന്തുണക്കാനും പലരുണ്ടാവും. വിദ്യാർത്ഥികൾക്ക് ഏകാഗ്രത കൈവരും. സാമ്പത്തിക കാര്യങ്ങളിൽ ധാരാളിത്തം ഒഴിവാക്കപ്പെടണം. ദാമ്പത്യസൗഖ്യം പ്രതീക്ഷിക്കാം.

കാർത്തിക

ഔദ്യോഗികമായും അനൗദ്യോഗികമായും തിരക്കുകൾ ഉണ്ടാവും. വ്യാപാര വിപണനങ്ങളിൽ കൂടുതൽ ശ്രദ്ധയും ഊർജ്ജവും ചെലവഴിക്കപ്പെടണം. നവസംരംഭങ്ങളുടെ കാര്യത്തിൽ വ്യക്തമായ തീരുമാനമുണ്ടാവും. സഹപ്രവർത്തകരുടെ പിന്തുണ ലഭിക്കുന്നതാണ്. കുടുംബകാര്യങ്ങൾ ഭംഗിയായി നടക്കും. ഒപ്പമുള്ളവരെ മുഷിപ്പിക്കാതെ പറയാനുള്ളത് പറയാനാവും. പണയവസ്തു തിരിച്ചെടുക്കാൻ കുറച്ചധികം ക്ലേശിച്ചേക്കും. ന്യായമായ കാര്യങ്ങൾക്ക് ധനം വന്നുചേരുന്നതാണ്. പൊതുപ്രവർത്തനത്തിൽ സമ്മർദ്ദം ഉണ്ടാവും.

രോഹിണി

നിലപാടുകളിൽ വെള്ളം ചേർക്കാത്തതിനാൽ ശത്രുക്കൾ പെരുകും. ചൊവ്വ രണ്ടാം ഭാവത്തിൽ സഞ്ചരിക്കുകയാൽ വാക്കിൽ പാരുഷ്യമേറും. നിലവിലെ പദവി സംരക്ഷിക്കാൻ അത്യധ്വാനം വേണ്ടി വരും. അനർഹർക്ക് കൂടുതൽ അവസരങ്ങൾ കൈവരുന്നത് വിഷമിപ്പിച്ചേക്കാം. രോഗഗ്രസ്തനായ ബന്ധുവിനെ സന്ദർശിക്കും. അന്യദേശത്ത് കഴിയുന്നവർക്ക് നാട്ടിലെത്താനാൻ സാഹചര്യം അനുകൂലമായേക്കും. കലാപ്രവർത്തനത്തിൽ വ്യക്തമായ ദിശാബോധം പ്രകടിപ്പിക്കുന്നതാണ്. ചൊവ്വാഴ്ച മുതൽ അനുകൂല ഫലങ്ങൾ പ്രതീക്ഷിക്കാം.

മകയിരം

ചൊവ്വ ജന്മനക്ഷത്രത്തിൽ സഞ്ചരിക്കുകയാൽ മനക്ലേശമേറും. സമ്മർദ്ദങ്ങളുണ്ടാവും. ഇടവക്കൂറുകാർ പരുഷമായി സംസാരിക്കും. സുഹൃത്ബന്ധങ്ങളിൽ വിള്ളൽ സംഭവിക്കാനിടയുണ്ട്. സാങ്കേതിക പഠനത്തിൽ പുരോഗതിയുണ്ടാവും. തൊഴിൽ ഉപേക്ഷിക്കുന്നത് ആശാസ്യമാവില്ല. പുതിയ ജോലി ലഭിക്കാൻ വൈകിയേക്കും. ധനവരവ് അല്പം മെല്ലെയാവും. വാഗ്ദാനങ്ങൾ പാലിക്കാനാവും. എന്നാൽ പൂർണതൃപ്തി വരുന്നതല്ല. കുടുംബാംഗങ്ങളുടെ പിന്തുണ മനശ്ശക്തി പകരുന്നതാണ്. ഗൃഹം നവീകരിക്കാൻ പണം കണ്ടെത്തും.

തിരുവാതിര

പല കാര്യങ്ങളും തിരുത്തണമെന്നും  മാറ്റിക്കുറിക്കണമെന്നും തോന്നിയേക്കും. എന്നാൽ അവ പ്രായോഗികമാക്കുക എളുപ്പമാവില്ലെന്ന്  വൈകാതെ ബോധ്യമാകുകയും ചെയ്യും. ശീലങ്ങളുടെ ശക്തി എന്താണെന്ന് അനുഭവം കൊണ്ടറിഞ്ഞേക്കും ഇഷ്ടജനങ്ങളുടെ പിന്തുണ എപ്പോഴും ഉണ്ടാവുന്നതാണ്. അതിൽ വിശ്വാസമർപ്പിക്കുകയും ചെയ്യാം. വാഹനം അലക്ഷ്യമായി ഓടിച്ചത് കേസിനിടവരുത്തും. വരുമാനത്തിൽ കുറവുണ്ടാവില്ല. ചെലവുകൾ നിയന്ത്രിക്കപ്പെടണം. ജീവകാരുണ്യ പ്രവർത്തനത്തിനുള്ള സഹായവും അതിൽ പെടും. തീർത്ഥാടനത്തിനും അവസരം സിദ്ധിക്കുന്നതാണ്. മക്കളുടെ ചുമതലാബോധത്തിൽ സന്തോഷം തോന്നുന്നതാണ്.  മാതാവിൻ്റെ ആരോഗ്യകാര്യത്തിൽ ശ്രദ്ധ വേണ്ടതുണ്ട്.

പുണർതം

ആലോചനകൾ സാക്ഷാല്കരിക്കാൻ കൂടുതൽ വിയർപ്പൊഴുക്കേണ്ടി വരാം. എന്നാലും തളരാതെ മുന്നോട്ടു പോകും. സഹജാവബോധവും പ്രായോഗിക പരിചയവും വിജയം വരിക്കുന്നതിന് സഹായമാകുന്നതാണ്. സഞ്ചാര പ്രിയതയേറും. അവധിക്കാലത്തേക്ക് കൂട്ടുകാരോടൊത്ത് വിനോദയാത്ര ആസൂത്രണം ചെയ്യും. തൊഴിലിലെ അനാസ്ഥ മൂലം മേലധികാരിയുടെ ശകാരത്തിന് പാത്രീഭവിക്കും. സ്വാശ്രയ ബിസിനസ്സിൽ സാമാന്യമായ ആദായം വന്നെത്തും. പുതിയ സംരംഭങ്ങൾ സമാരംഭിക്കാൻ ഇപ്പോൾ ഗ്രഹാനുകൂലത ഇല്ല. വ്യയാധിക്യത്തിന് നിയന്ത്രണം അനിവാര്യമാണ്.

പൂയം

വാരാദ്യ ദിവസങ്ങൾക്ക് അല്പം സുഖക്കുറവുണ്ടാവും. പ്രതീക്ഷിച്ച നേട്ടങ്ങൾ കൈവരിക്കാൻ കാലവിളംബം ഉണ്ടാവുമെന്നറിയും. എന്നാൽ നിരന്തര പരിശ്രമം ഫലവത്താകുന്നതാണ്. ബുധനാഴ്ച മുതൽ മനപ്രസാദം സിദ്ധിക്കും. ശത്രുഭയം  ഇല്ലാതാവുന്നതാണ്. സഹജശക്തികൾ ഉണർന്നു പ്രവർത്തിക്കും. വിദ്യാർത്ഥികൾക്ക് പഠനത്തിൽ താല്പര്യം ജനിക്കുന്നതാണ്. സ്ത്രീകളുടെ പ്രശംസയ്ക്ക് പാത്രമാവും. വീടുപണിക്കുള്ള പ്രാരംഭ പ്രവർത്തനങ്ങൾ തുടങ്ങാനായേക്കും. ഗൃഹത്തിലെ മുതിർന്നവരുടെ രോഗാരിഷ്ടകൾക്ക് ചികിൽസാമാറ്റം വേണ്ടിവരുന്നതാണ്.

ആയില്യം

ഞായറാഴ്ച ബന്ധുസമാഗമം, വിരുന്ന്, പാരിതോഷിക ലബ്ധി ഇവ പ്രതീക്ഷിക്കാം. ദൈവിക സമർപ്പണങ്ങൾക്കും സമയം കണ്ടെത്തും. തിങ്കളും ചൊവ്വയും ബുധനും വാക്കുകൾ ദുർവ്യാഖ്യാനിക്കപ്പെടും. ധനപരമായി കുറച്ചൊക്കെ സമ്മർദ്ദം അനുഭവിക്കുന്നതാണ്. ആലോചനകളെ ക്രിയാപഥത്തിലെത്തിക്കാൻ ക്ലേശിക്കും. ദുഷ്പ്രേരണകൾക്ക് വിധേയമാകാതിരിക്കാൻ ജാഗ്രത വേണം. മറ്റു ദിവസങ്ങളിൽ സാമാന്യമായ ഗുണാനുഭവങ്ങൾ വന്നുചേരുന്നതാണ്. സുഹൃത്തുക്കളിൽ നിന്നും ഫലപ്രദമായ വാക്കുകൾ കേൾക്കും.  സാമ്പത്തിക സോതസ്സുകൾ തെളിയും. ദാമ്പത്യം
 തൃപ്തികരമായി അനുഭവപ്പെടുന്നതാണ്.

Read More

weekly horoscope Astrology Horoscope

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: