/indian-express-malayalam/media/media_files/32xo49fyZBqTlsokf76u.jpg)
നിങ്ങളുടെ ഇന്നത്തെ ദിവസം എങ്ങനെയെന്ന് പീറ്റര്‍ വിഡല്‍ എഴുതുന്നു
മേടം രാശി (മാര്‍ച്ച് 21- ഏപ്രില്‍ 20)
ഈ ആഴ്‌ച നിങ്ങളുടെ ജീവിതത്തിൽ ചില സുപ്രധാന സംഭവങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് ചില നക്ഷത്രങ്ങൾ സൂചിപ്പിക്കുന്നു. നിങ്ങളുടെ ആശങ്കകൾ ഉടൻ പരിഹരിക്കപ്പെടാൻ സാധ്യതയുണ്ട്. വ്യക്തിപരമോ പൊതുവായതോ തൊഴിൽപരമോ ആയ കാര്യങ്ങളിൽ നിങ്ങളുടെ ശ്രദ്ധ ആവശ്യമാണ്. പ്രത്യേകിച്ച് അടുത്ത കുറച്ച് ദിവസങ്ങളിലെങ്കിലും. എല്ലാ കാര്യങ്ങളിലും വ്യക്തമായ ചിന്തയുടെയും വിവേകപൂർണ്ണമായ ചർച്ചയുടെയും തുറന്ന ആശയവിനിമയത്തിൻ്റെയും പ്രാധാന്യത്തെക്കുറിച്ച് നിങ്ങൾ ഓർമ്മിക്കണം.
ഇടവം രാശി (ഏപ്രിൽ 21 - മെയ് 21)
സാമ്പത്തിക പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനും അർഹിക്കുന്ന അഭിവൃദ്ധി നേടുന്നതിനും ഇന്നത്തെ പോലെ വേറൊരു സമയമില്ല. അടുത്ത രണ്ട് ദിവസങ്ങളിലേക്കുള്ള പദ്ധതികൾ തയ്യാറാക്കുക. തീരുമാനമെടുത്തു കഴിഞ്ഞാൽ നിങ്ങളുടെ ആശയങ്ങൾ പങ്കാളികളുമായി പങ്കിടുക. അത് നിങ്ങൾക്കിടയിലുള്ള ദൂരത്തെ ലഘൂകരിക്കും.
മിഥുനം രാശി (മെയ് 22 - ജൂൺ 21)
വരാനിരിക്കുന്ന പ്രശ്നങ്ങൾക്കും അതിലുണ്ടാകേണ്ട വിജയങ്ങൾക്കുമായി തയ്യാറെടുക്കുക. സ്വയം മറഞ്ഞിരിക്കാനും വിശ്രമിക്കാനും കഴിയുന്ന ഒരു സമയത്തെ ഇന്നത്തെ ചന്ദ്രനില സൂചിപ്പിക്കുന്നു. എന്നിരുന്നാലും, ഇതിലൂടെ നിങ്ങളുടെ ചില ഉത്തരവാദിത്തങ്ങളിൽ നിന്ന് നിങ്ങൾക്ക് ഒഴിഞ്ഞുമാറേണ്ടി വന്നേക്കാം,
കർക്കടകം രാശി (ജൂൺ 22 - ജൂലൈ 23)
പിരിമുറുക്കങ്ങൾ പൊട്ടിപ്പുറപ്പെടുകയാണെങ്കിൽ, അവ നിയന്ത്രിക്കാൻ പ്രയാസമായിരിക്കും. കാരണം ആശയക്കുഴപ്പത്തിൻ്റെയും തെറ്റിദ്ധാരണയുടെയും പുകമറയ്ക്ക് പിന്നിൽ പ്രശ്നങ്ങൾ മറഞ്ഞിരിക്കും. എന്നിരുന്നാലും, ജാഗ്രതയോടെ മുന്നോട്ട് നീങ്ങുക. അത്തരം അപകടങ്ങളിൽ നിന്ന് നിങ്ങൾ എളുപ്പത്തിൽ രക്ഷപ്പെടുമെന്ന് വിശ്വസിക്കുക. ഓർക്കുക, ഭാവി മുൻകൂട്ടി കാണുന്നതിലൂടെ നിങ്ങൾക്ക് അത് നിങ്ങളുടെ നേട്ടത്തിലേക്ക് മാറ്റാൻ കഴിയണം.
ചിങ്ങം രാശി (ജൂലൈ 24 - ഓഗസ്റ്റ് 23)
ചില ഇടപാടുകൾ കൃത്യസമയത്ത് പൂർത്തിയാകുമെന്ന് കണക്കാക്കരുതെന്ന്, വെല്ലുവിളി നിറഞ്ഞ ചാന്ദ്ര വശങ്ങൾ നിങ്ങളെ ഉപദേശിക്കുന്നു. ഒരു ചെറിയ ഇടവേള യഥാർത്ഥത്തിൽ നിങ്ങൾക്ക് ഗുണം ചെയ്‌തേക്കാം. ഇത് പ്രാഥമിക നടപടികൾ പൂർത്തിയാക്കാനോ അയഞ്ഞ വശങ്ങൾ കൂട്ടിയിണക്കാനോ നിങ്ങളെ അനുവദിക്കുന്നു. ഒരു കാലതാമസം വിശ്രമം പോലെ ഗുണം നൽകും.
കന്നി രാശി (ഓഗസ്റ്റ് 24 - സെപ്റ്റംബർ 23)
പ്രശ്നങ്ങൾ പരിഹരിക്കാൻ പങ്കാളികളും ആഗ്രഹിക്കുന്നുവെന്ന ന്യായവാദം ശ്രദ്ധിക്കുകയും അംഗീകരിക്കുകയും ചെയ്യുക. കഴിഞ്ഞകാല പ്രയത്നങ്ങൾക്ക് നന്ദിയോ, നിങ്ങളുടെ വിജയകരമായ പ്രയത്നങ്ങൾക്ക് അഭിനന്ദനമോ ലഭിക്കുമെന്ന് ഉടൻ പ്രതീക്ഷിക്കാം. അഭിനന്ദനം നിങ്ങൾ അർഹിക്കുന്നു. അത് തീർച്ചയായും നിങ്ങളുടെ ആത്മവിശ്വാസത്തിന് ഉത്തേജനം നൽകും.
- സെപ്റ്റംബർ മാസഫലം, അശ്വതി മുതൽ ആയില്യം വരെ: Horoscope September 2024
- സെപ്റ്റംബർ മാസഫലം, മകം മുതൽ തൃക്കേട്ട വരെ: Horoscope September 2024
- സെപ്റ്റംബർ മാസഫലം, മൂലം മുതൽ രേവതി വരെ: Horoscope September 2024
- ചിങ്ങ മാസത്തെ നക്ഷത്രഫലം, അശ്വതി മുതൽ രേവതി വരെ
- ശത്രുക്കളെ നിർവീര്യരാക്കും കരുതലും പിന്തുണയും ഒപ്പമുണ്ടാകും; ഈ നാളുകാർക്ക് സാഫല്യത്തിന്റെ വർഷം
- നേട്ടവും കോട്ടവും തേടിവരും, നല്ല പുസ്തകത്തിൽ ഇടം നേടും; ഈ ആറ് നാളുകാർക്ക് ഗുണദോഷ സമ്മിശ്ര കാലം
തുലാം രാശി (സെപ്റ്റംബർ 24 - ഒക്ടോബർ 23)
ചന്ദ്രൻ ഇപ്പോൾ പുതിയ വിജയത്തിൻ്റെയും പൂർത്തീകരണത്തിൻ്റെയും അവസരം വാഗ്ദാനം ചെയ്യുന്നു. യാത്ര, വിദ്യാഭ്യാസം അല്ലെങ്കിൽ നിയമം എന്നിവയുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും പ്രയോജനപ്പെടുത്താം. പ്രത്യേക മേഖലകളിൽ വിജയത്തിനായി കഠിനാധ്യാനം വേണം. വിദേശ ബന്ധം ശുഭകരമായ വാർത്ത നൽകും.
വൃശ്ചികം രാശി (ഒക്ടോബർ 24 - നവംബർ 22)
നിങ്ങളുടെ രാശിക്ക് പണവുമായി മറ്റു പലതിനെക്കാളും ശക്തമായ ബന്ധമുണ്ട്. ഇന്നത്തെ, നിങ്ങളുടെ ബിസിനസ്സ് അവസരങ്ങൾ ഇളകുന്നതായി നിങ്ങൾക്ക് അനുഭവപ്പെട്ടേക്കാം. വൈകാരികമായി നിങ്ങളുടെ അഭിനിവേശങ്ങൾ കൂടുതൽ ജാഗ്രതയുള്ളതായിരിക്കും. നിങ്ങൾ ഒരു ബന്ധത്തിൽ ഒരു വെല്ലുവിളി നേരിടും.
ധനു രാശി (നവംബർ 23 - ഡിസംബർ 22)
യാത്രയ്ക്കിടയിലും പ്രധാന കാര്യങ്ങളിൽ നിങ്ങൾ ശ്രദ്ധ നൽകണം. നിങ്ങളിൽ വ്യക്തിപരമോ ഔദ്യോഗികമോ ആയ സംഭവങ്ങൾ സ്വദീനംചെലുത്താം. തൃപ്തികരമായ ഒരു വഴിത്തിരിവിൽ നിങ്ങൾ ഉടൻ എത്തേണ്ടിയിരിക്കുന്നു. പ്രണയത്തിൽ, പുതിയ ആവേശത്തേക്കാൾ പഴയതും പരീക്ഷിക്കപ്പെട്ടതുമായ രീതിയാണ് നിങ്ങൾ ഇഷ്ടപ്പെടുന്നത്. അനുഭവങ്ങ നിന്ന് നിങ്ങൾക്ക് ഒരുപാട് പഠിക്കാനുണ്ട്.
മകരം രാശി (ഡിസംബർ 23 - ജനുവരി 20)
നിങ്ങളുടെ ജോലിയോ സമാന ഉത്തരവാദിത്തങ്ങളോ ഗണ്യമായി വർദ്ധിക്കാൻ പോകുന്നതായി തോന്നുന്നു. മൊത്തത്തിൽ, മാറ്റത്തിൻ്റെ തോതിൽ നിങ്ങൾ അമ്പരന്നാലും ഇത് സ്വാഗതാർഹമായ ഒരു സംഭവമായിരിക്കും. എന്നിരുന്നാലും, നിങ്ങളെ കൂടുതൽ പോസിറ്റീവായ ഒരു വ്യക്തിഗത ഗതിയിലേക്ക് കൊണ്ടുപോകുന്ന ഒരു വലിയ കാര്യം ഇപ്പോൾ നടക്കുന്നതായി തോന്നുന്നു.
കുംഭം രാശി (ജനുവരി 21 - ഫെബ്രുവരി 19)
അടുത്ത രണ്ട് ദിവസങ്ങളിൽ ശക്തനും വികാരഭരിതനുമായ ചന്ദ്രൻ നിങ്ങളുടെ സഹായത്തിനെത്തും. ഏത് തടസ്സങ്ങളും തകർക്കാനും മുന്നോട്ട് നീങ്ങാനും ഇത് നിങ്ങളെ പ്രാപ്തരാക്കും. വളരെക്കാലം മുമ്പ് മറികടക്കാൻ കഴിയില്ലെന്ന് തോന്നിയവ പോലും നിങ്ങൾ ഭേതിക്കും. നിങ്ങൾ മറ്റൊരു വഴി തേടുമ്പോൾ സാഹചര്യങ്ങൾ എത്ര പെട്ടെന്നാണ് മാറുന്നതെന്ന് നിങ്ങൾ കാണും.
മീനം രാശി (ഫെബ്രുവരി 20 - മാർച്ച് 20)
ഗാർഹിക മെച്ചപ്പെടുത്തലുകൾ ലക്ഷ്യമിടുന്നവർക്ക് അടുത്ത കുറച്ച് ദിവസങ്ങളിലെ സംഭവങ്ങൾ സഹായകരവും ആശ്വാസകരവുമാണ്. എന്നിരുന്നാലും വീട് മാറുന്നത് ഉൾപ്പെടെയുള്ള പ്രധാന പദ്ധതികൾ അജണ്ടയിലുണ്ടെങ്കിൽ, അതിന് കുറച്ച് സമയമെടുത്തേക്കാം. ദൃഢവും മൂർച്ചയുള്ളതുമായ കുറച്ച് അടയാളങ്ങൾ ഇതുവരെ കാണാൻ സാധിച്ചട്ടില്ല.
Read More
- സെപ്റ്റംബർ മാസത്തെ സമ്പൂർണ നക്ഷത്രഫലം, അശ്വതി മുതൽ രേവതി വരെ: Horoscope September 2024
- വാരഫലം, അശ്വതി മുതൽ ആയില്യം വരെ; Weekly Horoscope, September 1-7
- ചിങ്ങ മാസത്തെ നക്ഷത്രഫലം, അശ്വതി മുതൽ രേവതി വരെ:
- ശനിയുടെ വക്രസഞ്ചാരം; 27 നാളുകാരെ എങ്ങനെ ബാധിക്കും?
- എന്താണ് വസുപഞ്ചകം അഥവാ പഞ്ചകദോഷം?
- ദേവഗണത്തിലെ നക്ഷത്രങ്ങൾ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us